Category: പയ്യോളി
കഥ പറഞ്ഞ് തന്നവരുടെ നാട്ടിൽ, തൊഴിലുറപ്പു തൊഴിലാളികൾക്കൊപ്പം ഉറപ്പുമായി ജമീല
പയ്യോളി: തിക്കോടിയന്റെയും, തൃക്കോട്ടൂർ കഥാകാരൻ യു.എ.ഖാദറിന്റെയും പാദസ്പർശമേറ്റ തിക്കോടി നാടിന്റെ കിഴക്കൻ മേഖലയായ പുറക്കാട്. മിച്ചഭൂമി സമരത്തിലൂടെ കരുത്താർജ്ജിച്ച നാട്, കൊയിലാണ്ടി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കാനത്തിൽ ജമീല തന്റ വെള്ളിയാഴ്ചത്തെ പരിപാടിക്ക് തുടക്കം കുറിച്ചത് അത് ഈ സമരഭൂമിയിൽ നിന്നുമാണ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 50ആം നമ്പർ ബൂത്ത് കുടുംബ യോഗത്തിൽ പങ്കെടുത്ത് വോട്ടർമാരെ
പയ്യോളിയുടെ ഹൃദയത്തുടിപ്പറിഞ്ഞ് കാനത്തിൽ ജമീല
പയ്യോളി: കാനത്തിൽ ജമീലയുടെ ബുധനാഴ്ചത്തെ മണ്ഡല പര്യടനം കാലത്ത് 8.30ഓടെ വടക്കേ അതിർത്തിയായ കോട്ടക്കലിൽനിന്നും ആരംഭിച്ചു. കൊളാവിപ്പാലം, കോട്ടക്കടപ്പുറത്തെത്തിയ സ്ഥാനാർത്ഥി അവിടെയുള്ള മൽസ്യതൊഴിലാളികളെ കണ്ടു വോട്ട് അഭ്യർത്ഥന നടത്തി. കോട്ടപുഴയുടെ തീരത്ത് മണൽ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ കണ്ടു. തുടർന്ന് അടുത്ത പ്രദേശമായ കാപ്പുംകരയിലേക്ക് പുറപ്പെട്ടു. പ്രദേശത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ
വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്ത്; കെടി.കുഞ്ഞിക്കണ്ണൻ
പയ്യോളി: കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സിഐടിയു വടകര ഡിവിഷൻ കുടുംബ സംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കേളു വേട്ടൻ പഠന ഗവേഷണം കേന്ദ്രം ഡയറക്ടർ കെ.ടി.കുഞ്ഞിക്കണ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. വൈദ്യുതി മേഖല സ്വകാര്യ വൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം നാടിന് ആപത്താണെന്ന് അദ്ധേഹം പറഞ്ഞു. ഡിവിഷൻ പ്രസിഡന്റ് പി.ടി.പ്രദീപൻ അദ്ധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് കോൺഗ്രസ് വിട്ടു; ഇനി ചൊങ്കൊടിക്കീഴിലെന്ന് സുർജിത്ത്
തിക്കോടി: യൂത്ത് കോൺഗ്രസ് തിക്കോടി മണ്ഡലം പ്രസിഡണ്ട് എം.കെ.സുർജിത് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു. ഇനി മുതൽ സിപിഎം മായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് സുർജിത്ത് വ്യക്തമാക്കി. എൽഡിഎഫ് തിക്കോടി സൗത്ത് ലോക്കൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് സിപിഎം ജില്ലാ കമ്മിറ്റിയംഗം കെ.കെ.മുഹമ്മദ് സുർജിതിന് പതാക കൈമാറി സ്വീകരിച്ചു. കൂടാതെ കോൺഗ്രസ്സ് തിക്കോടി മണ്ഡലം കമ്മിറ്റി അംഗമായിരുന്ന എം.കെ.രവീന്ദ്രനും
സർഗാലയയിൽ ഇത് പപ്പായക്കാലം
പയ്യോളി: പപ്പായ ക്കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് ഇരിങ്ങൽ സർഗ്ഗാലയ. നാട്ടിൻപുറങ്ങളിൽ കറമൂസ എന്നും ഇതിനെ വിളിക്കും. പപ്പായ വർഗത്തിൽ സകര ഇനമായ റെഡ് ലേഡി പപ്പായ കൃഷി വിളവെടുപ്പ് തുടങ്ങിയിരിക്കയാണ് ഇരിങ്ങൽ സർഗാലയ കരകൗശലഗ്രാമത്തിൽ. പേരിലെ റെഡ് ലേഡി എന്താണെന്ന് വ്യക്തമല്ല. നമ്മുടെ പപ്പായ പഴുത്താൽ മഞ്ഞനിറമാണെങ്കിൽ റെഡ് ലേഡി പപ്പായയുടെ ഉൾവശം ചുവപ്പാണ്. ഇതായിരിക്കും
തിക്കോടി കോടിക്കൽ കടപ്പുറത്ത് വിനോദസഞ്ചാരികളുടെ കാർ കടലിൽ താഴ്ന്നു
പയ്യോളി: തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കാർ കടലിൽ താഴ്ന്നു. വെള്ളിയാഴ്ച വൈകീട്ട് 5 മണിക്കായിരുന്നു സംഭവം. കോടിക്കൽ ഡ്രൈവിംഗ് ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയവർ സഞ്ചരിച്ച കാറാണ് കടലിൽ താഴ്ന്നത്. രണ്ട് മണിക്കൂറോളം നീണ്ടു നിന്ന പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കാർ കരിയലെത്തിച്ചത്. വേലിയിറക്ക സമയത്ത് കടലിൽ ഇറക്കിയ കാർ മണലിൽ പതിഞ്ഞു പോവുകയായിരുന്നു. വേലിയേറ്റത്തിൽ
പയ്യോളി തീരദേശ കുടിവെള്ള പദ്ധതി; ആഹ്ലാദപ്രകടനവുമായി പുൽക്കൊടിക്കൂട്ടം
പയ്യോളി: 35 കോടിരൂപയുടെ കുടിവെള്ള പദ്ധതി ലഭിച്ചതിൽ തീരദേശ നിവാസികളുടെ ആഹ്ലാദം അണപൊട്ടിയൊഴുകി. പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന വിജയാഹ്ലാദ പ്രകടനത്തിൽ നൂറുകണക്കിനുപേർ പങ്കെടുത്തു. വീട്ടമ്മമാരായിരുന്നു കൂടുതലും അണിനിരന്നത്. വർഷങ്ങളായി മഞ്ഞവെള്ളം കുടിക്കാൻ നിർബന്ധിതരായ തീരദേശവാസികൾ നടത്തിയ നിരന്തരസമരത്തിന്റെ ഫലമായാണ് ശാശ്വതമായ പരിഹാരം ഉണ്ടാക്കുന്ന കുടിവെള്ളപദ്ധതി പ്രഖ്യാപിക്കിച്ചത്. കെ.ദാസൻ എം.എൽ.എ യാണ് ജനങ്ങളുടെ ആവശ്യം സഫലമാക്കുന്ന
ഇരിങ്ങലിൽ തെരുവു നായയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
ഇരിങ്ങല്‍: ഇരിങ്ങല്‍ രണ്ടു പേര്‍ക്കു തെരുവു നായയുടെ കടിയേറ്റു. മൂരാട് ഓയില്‍ മില്ലിന് സമീപം തെക്കെ പുനത്തില്‍ കുഞ്ഞിരാമന്റെ ഭാര്യ ശാന്ത, പെരിങ്ങാട് കോട്ടക്കുന്ന് ബാബുവിനുമാണ് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ ഇരുവരെയും വടകര ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി ചെയ്തു.ബാബുവിനെ വീട്ടുമുറ്റത്തും ശാന്തയെ വീട്ടിലേക്ക് പോവുന്ന വഴിയിലും വെച്ചുമാണ്
പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവം മാർച്ച് 26 മുതൽ
തിക്കോടി: തൃക്കോട്ടൂർ പെരുമാൾപുരം ശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന് മാർച്ച് 26 ന് കൊടിയേറും. രാത്രി 8 മണിക്കാണ് കൊടിയേറ്റ ചടങ്ങുകൾ നടക്കുക. കോവിഡ് പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് ചടങ്ങുകൾ മാത്രമായാണ് ഈ വർഷത്തെ ഉത്സവം. മാർച്ച് 29 ന് ഉത്സവബലി, ഗ്രാമ പ്രദക്ഷിണം. 30 ന് ഇളനീർക്കുല സമർപ്പണം, പള്ളിവേട്ട. 31 ന് കുളിച്ചാറാട്ടും ഉത്സവക്കൊടിയിറക്കലും.
സത്യൻ ബുക്ക്ലാൻ്റിനെ അനുസ്മരിച്ചു
തിക്കോടി: കൃഷിയുടെ ഒരു പിടി അറിവുകൾ ജനങ്ങൾക്ക് പകർന്ന് നൽകി വിത്തുകളോടൊപ്പം സ്നേഹവും കൈമാറിയ സത്യൻ ബുക്ക്ലാൻ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. തിക്കോടി കൈരളി ഗ്രന്ഥശാലയാണ് പരിപാടി നടത്തിയത്. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് യോഗം ഉദ്ഘാടനം ചെയ്തു. രൂപേഷ് തിക്കോടി അദ്ധ്യക്ഷനായിരുന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സുരേഷ് ചങ്ങാടത്ത്