Category: പയ്യോളി
തിക്കോടിയില്‍ നാളെ മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുന്നു
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തില്‍ സൗജന്യ കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നടത്തുന്നു. പെരുമാള്‍പുരം സിഎച്ച്‌സിയുടെ കീഴിലാണ് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നാളെ തിക്കോടി മാപ്പിള എല്‍ പി സ്‌കൂളില്‍ വെച്ചാണ് നടക്കുന്നത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്‌സില്‍ നല്‍കുന്ന ക്യാമ്പില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അറിയിപ്പ്. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍
ബസ് തട്ടി പരിക്കേറ്റ തിക്കോടിയിലെ ഹോട്ടലുടമ മരിച്ചു
തിക്കോടി: ബസ് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിക്കോടി പഞ്ചായത്ത് ബസാറിലെ കല്യാണി ഹോട്ടൽ ഉടമ വടക്കേ തള്ളച്ചീന്റെവിട നാരായണൻ (56) മരിച്ചു. തിങ്കളാഴ്ച രാത്രി ദേശീയപാതയിൽ തിക്കോടി പഞ്ചായത്ത് ബസാറിലാണ് അപകടമുണ്ടായത്. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യബസാണ് തട്ടിയത്. റോഡിലേക്ക് തെറിച്ചുവീണ നാരായണന് തലയ്ക്ക് ക്ഷതം സംഭവിച്ചിരുന്നു. ഉടൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച
പയ്യോളിയില്‍ കൊവിഡ് വ്യാപനം: മേഖലയില്‍ കടുത്ത നിയന്ത്രണം
പയ്യോളി: പയ്യോളി നഗരസഭയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം. ഇന്ന് നടന്ന നഗരസഭാതല ആര്‍ആര്‍ടി സര്‍വ്വകക്ഷി – യുവജന സംഘടന – ആരാധനാലയ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. നാളെ മുതല്‍ ഒരാഴ്ചക്കാലം നിയന്ത്രണങ്ങള്‍ കടുപ്പിക്കും. അതിന് ശേഷം സാഹചര്യം വിലയിരുത്തി തീരുമാനത്തില്‍ മാറ്റം വരുത്തും.പയ്യോളിയില്‍ ടെസ്റ്റ് പോസറ്റീവിറ്റി നിരക്ക് ഉയര്‍ന്നതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പ്രത്യേക നിര്‍ദ്ദേശ
കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു
പയ്യോളി: കീഴൂർ സ്വദേശി ബൈക്കപകടത്തിൽ മരിച്ചു. കീഴൂർ പള്ളിക്കര മുറിയിലെ രവി (50) ആണ് മരിച്ചത്. തലശ്ശേരി എരഞ്ഞോളി പാലത്തിനടുത്തു വെച്ച് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം നടന്നത്. ജോലി കഴിഞ്ഞ് സുഹൃത്തിനൊപ്പം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ ചോയിയുടെയും ജാനുവിന്റെയും മകനാണ്. ഭാര്യ: ശിശിത.
കൊവിഡ് വ്യാപനം, മാസ്‌ക്ക് ശരിയായി ധരിച്ചില്ല; പയ്യോളിയില്‍ എട്ട് പേര്‍ക്കെതിരെ കേസെടുത്തു
പയ്യോളി: മാസ്‌ക്ക് ശരിയായി ധരിക്കണമെന്നുള്ള നിര്‍ദ്ദേശം ലംഘിച്ചതിന് എട്ട് പേര്‍ക്കെതിരെ കേസെടുത്തു. കൊയിലാണ്ടി താലൂക്ക് ഇന്‍സിഡന്റല്‍ കമാണ്ടന്റായ ഡെപ്യൂട്ടി കളക്ടര്‍ (എല്‍എ എന്‍എച്ച്) ഇ.അനിതാകുമാരിയുടെ നേതൃത്വത്തില്‍ പയ്യോളി ടൌണില്‍ നടത്തിയ പരിശോധനയിലാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തത്. വ്യാപാരസ്ഥാപന ഉടമകളും ജീവനക്കാരും കൂടാതെ ടൌണിലും ബസ്സ്റ്റാണ്ടിലും ഉണ്ടായിരുന്ന എട്ട് പേര്‍ക്കെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. പയ്യോളി സ്റ്റേഷനിലെ
കോവിഡ് ബാധിച്ച് മരിച്ച കോണ്‍ഗ്രസ് നേതാവിന്റെ അമ്മയും മരിച്ചു; കോവിഡ് മരണമെന്ന് സ്ഥിരീകരണം
പയ്യോളി: മകന്‍ കോവിഡ് ബാധിച്ച് മരിച്ചതിനു പുറകേ അമ്മയും കോവിഡ് ബാധിച്ച് മരിച്ചു. മകന്‍ മരിച്ച് ആറാം നാള്‍ ആണ് അമ്മ മരിച്ചത്. തുറയൂര്‍ പാക്കനാര്‍പുരം മാധവന്‍ നായരുടെ ഭാര്യ കാര്‍ത്യായനി അമ്മ (75) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. ഇവരുടെ മകന്‍ തുറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും എല്‍.ഐ.സി. ഏജന്റുമായ
മൂടാടിയിൽ കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തും; ജാഗ്രതാ നിർദേശവുമായി പഞ്ചായത്ത്
മൂടാടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. പഞ്ചായത്ത് ഓഫീസിൽ ചേർന്ന ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ആരോഗ്യ- കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. പഞ്ചായത്ത് പരിധിയിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ തിരുമാനിച്ചു. പൊതുചടങ്ങുകൾ ഒഴിവാക്കാനും വിവാഹങ്ങളിൽ ഇരുന്നൂറു പേർ മാത്രം പങ്കെടുക്കാനും തിരുമാനിച്ചു. മാസക് ധരിക്കൽ
ദേശീയപാത സ്ഥലമെടുപ്പില്‍ വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരത്തില്‍ തീരുമാനമായില്ല
പയ്യോളി: കോഴിക്കോട് ജില്ലയില്‍ ദേശീയ പാത വികസനത്തിന്റെ ഭാഗമായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഊര്‍ജിതമാകുന്നു. ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി കെട്ടിടങ്ങള്‍ നഷ്ടപെടുന്നവര്‍ക്കുള്ള നഷ്ടപരിഹാര വിതരണത്തിന് രേഖകളുടെ പരിശോധന ദ്രുതഗതിയില്‍ നടന്നു വരികയാണ്. വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചു അനിശ്ചിതത്വം തുടരുകയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസെന്‍സ് ഉള്ള വ്യാപാരിക്കും അംഗീകൃത തൊഴിലാളിക്കും നഷ്ടപരിഹാരം നല്‍കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു
തിക്കോടിയില്‍ നിന്ന് കാണാതായ യുവതിയേയും മകനെയും കണ്ടെത്തിയില്ല, അന്വേഷണം ഊര്‍ജിതം
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ നിന്ന് കാണാതായ അമ്മയെയും മകനേയും കാണ്ടെത്തിയില്ല. ഇന്നലെ രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പയ്യോളി പോലീസ് അറിയിച്ചു വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്‍- 04962602034 7736667952 9746063659 8606800066
തിക്കോടിയില്‍ യുവതിയേയും മകനെയും കാണാനില്ലെന്ന് പരാതി
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ അമ്മയെയും മകനേയും കാണാനില്ല. ഇന്ന് രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് നിര്‍ദേശം. വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്‌റ്റേഷന്‍- 04962602034 7736667952 9746063659 8606800066