Category: പയ്യോളി

Total 438 Posts

പയ്യോളി സ്വദേശിയായ മധ്യവയസ്കൻ നിലമ്പൂരില്‍ കിണറ്റില്‍ വീണ് മരിച്ചു

പയ്യോളി: പയ്യോളി സ്വദേശിയായ മധ്യവയസ്‌കന്‍ കിണറ്റില്‍ വീണു മരിച്ചു. പായ്ന്‍പാടം മുഹമ്മദലി ആണ് മരിച്ചത്. അന്‍പത്തിനാല് വയസായിരുന്നു. നിലമ്പൂര്‍ എടക്കരയിലെ വീടിനുചേര്‍ന്നുള്ള കിണറ്റിലാണ് ഇയാള്‍ വീണത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. നാട്ടുകാരും, ട്രോമോ കെയര്‍, പൊലീസ് ഫയര്‍ഫോഴ്‌സ് എന്നിവരും ചേര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ ഇയാളെ പുറത്തെടുത്തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം

ഹൃദയാഘാതത്തെ തുടര്‍ന്ന് പയ്യോളി സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ: ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പയ്യോളി ചാത്തമംഗലം സ്വദേശി നാസര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ബഹ്‌റൈനില്‍ മത്സ്യത്തൊഴിലാളിയാണ് നാസര്‍. ഒരു വര്‍ഷത്തോളം നാട്ടില്‍നിന്ന ശേഷം രണ്ടരമാസം മുമ്പാണ് തിരിച്ചെത്തിയത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ കെ.എം.സി.സി

പയ്യോളി ഇരിങ്ങലില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയിൽ

പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം വടകര

പയ്യോളി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു

പയ്യോളി: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനില്‍ മലയാളി മരിച്ചു. പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.  

കൊയിലാണ്ടി പാലക്കുളത്ത് ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

കൊല്ലം: പാലക്കുളത്ത് ബൈക്കില്‍ ബസിടിച്ച് യുവാവിന് പരിക്ക്. കോഴിക്കോട് ഭാഗത്തുനിന്നും വരികയായിരുന്ന കണ്ണൂര്‍-കോഴിക്കോട് റൂട്ടിലോടുന്ന ബസ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോയി.

പയ്യോളിയില്‍ നിയന്ത്രണം വിട്ട ബസ് മൂന്ന് ബൈക്കുകള്‍ ഇടിച്ച് തകര്‍ത്തു (വീഡിയോ കാണാം)

പയ്യോളി: പയ്യോളി പേരാമ്പ്ര റോഡില്‍ ബസ് നിയന്ത്രണം വിട്ട് മൂന്ന് ബൈക്കുകള്‍ തകര്‍ന്നു. എക്‌സ്‌പോ ടൈലേഴ്‌സിനു മുന്നില്‍ വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. പേരാമ്പ്രയില്‍ നിന്നും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബസ് നിയന്ത്രണം വിടുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബൈക്കുകളെ ബസ് ഇടിച്ച് തെറിപ്പിച്ച് കടന്നുപോകുകയായിരുന്നു. വീഡിയോ കാണാം:

തിക്കോടിയിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; അധ്യാപികയ്ക്ക് പരിക്ക്; വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർന്നു (ചിത്രങ്ങൾ)

തിക്കോടി: തിക്കോടിയിലുണ്ടായ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് പരിക്ക്. ദേശീയപാതയിൽ ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരിയായ തിക്കോടി പെരുമാൾതാഴ സുരാജിന്റെ ഭാര്യ ജിഷ (36) ക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് അപകടമുണ്ടായത്. വെങ്ങളം യുപി സ്കൂളിലെ അധ്യാപികയായ ജിഷ സ്കൂൾ വിട്ട് വാഹനമോടിച്ചു വരുമ്പോൾ അപകടം സംഭവിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും എതിർ

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം വിളിയില്‍ കേസെടുത്ത് പൊലീസ്; നടപടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍

കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച

ലോക്ക്ഡൗണ്‍ ലംഘനത്തിന് പയ്യോളിയില്‍ 8 പേര്‍ക്കെതിരെ കേസ്

പയ്യോളി: ലോക്ക്ഡൗണ്‍ ഉത്തരവ് ലംഘിച്ചതിന് പയ്യോളിയില്‍ രണ്ട് ദിവസങ്ങളിലായി എട്ട് പേര്‍ക്കെതിരെ കേസെടുത്തെന്ന് പയ്യോളി പോലീസ് അറിയിച്ചു. ലോക്ക് ഡൌണിലെ ആദ്യ പ്രവര്‍ത്തി ദിനമായ തിങ്കളാഴ്ച നാല് കേസുകളാണ് എടുത്തത്. ചൊവ്വാഴ്ച മതിയായ രേഖകളില്ലാതെ പുറത്തിറക്കിയതിന് ഒരു വാഹനം പോലീസ് പിടിച്ചെടുത്തു. നിയമ ലംഘനത്തിന് നാല് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.    

പയ്യോളിയില്‍ കോവിഡ് ഡിഫെന്‍സ് ടീം ഉദ്ഘാടനം ചെയ്തു

പയ്യോളി: ദിശ പയ്യോളിയുടെ നേതൃത്വത്തില്‍ കോവിഡ് മഹാമാരിക്കെതിരെ ഡിഫെന്‍സ് ടീം രൂപീകരിച്ചു. പയ്യോളി നഗരസഭയിലെ 20, 21 ഡിവിഷന്റെ ഭാഗങ്ങളിലാണ് ഇതിന്റെ പ്രവര്‍ത്തനം. ദിശ കുടുംബാംഗങ്ങള്‍ നല്‍കിയ സംഭാവനയിലൂടെ 10 ഓക്‌സിമീറ്റര്‍, 25 PPE കിറ്റ്, ഫോഗിംഗ് മെഷീന്‍, സ്‌പ്രേയര്‍ എന്നിവ കൊയിലാണ്ടി നിയുക്ത എംഎല്‍എ കാനത്തില്‍ ജമീല ഏറ്റുവാങ്ങി നാടിന് സമര്‍പ്പിച്ചു. ചടങ്ങില്‍ ദിശ

error: Content is protected !!