Category: പയ്യോളി

Total 504 Posts

ഷട്ടർപൊക്കി അകത്തു കടന്ന് പണം കവർന്നു; പയ്യോളി മേഖലയിലെ നാല് കടകളിൽ മോഷണം

പയ്യോളി: പയ്യോളിയിലെ വിവിധ കടകളിൽ മോഷണം. നാല് കടകളിലാണ് മോഷ്ടാക്കൾ കയറി പണം കവർന്നത്. പയ്യോളിയിലെ വീനസ് സെെക്കൾസ്, ബസ് സ്റ്റാൻ്റ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കൈരളി ഹോട്ടൽ, ബീച്ച്റോഡിലെ ഫൈവ് ജി മൊബൈൽ ഷോപ്പ്, ഓയിൽമില്ലിൽ പ്രവർത്തിക്കുന്ന പലചരക്ക് കട എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ഇന്നലെ രാത്രി നെെറ്റ് പെട്രോളിം​ഗ് നടത്തുന്നതിനിയിലാണ് മോഷണം നടത്തത് പയ്യോളി

അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നു; പോക്സോ കേസിൽ ഇരിങ്ങത്ത് സ്വദേശിക്കെതിരെ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്

ബാലുശ്ശേരി: പോക്‌സോ കേസിലെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്. പയ്യോളി ഇരിങ്ങത്ത് കീഴ്‌പ്പോത്ത് ഹാരിസ് (37) നായാണ് ബാലുശ്ശേരി പോലീസ് ലുക്ക് ഒട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പോക്‌സോ കേസില്‍ പ്രതിയായ ഇയാള്‍ അന്വേഷണത്തിനിടെ വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് നടപടി. ഇയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ ബാലുശ്ശേരി പോലീസില്‍ വിവരമറിയിക്കണമെന്ന് പോലീസ് അറിയിച്ചു. summary:

ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനം; അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം

പയ്യോളി : ഗവ. ടെക്നിക്കൽ ഹൈസ്കൂൾ പയ്യോളിയിൽ എട്ടാംക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.polyadmission.org/ths എന്ന വെബ്സൈറ്റ് മുഖേന വിദ്യാർത്ഥികൾക്ക് ഏപ്രിൽ അഞ്ചുവരെ അപേക്ഷകൾ നൽകാം. ടെക്നിക്കൽ ഹൈസ്കൂൾ പാസാകുന്ന വിദ്യാർഥികൾക്ക് പോളിടെക്നിക്കുകളിൽ പ്രവേശനത്തിന് പത്ത് ശതമാനം സീറ്റ് സംവരണമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9061598010, 9400663118.

പയ്യോളി ഇരിങ്ങലില്‍ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു; മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു

പയ്യോളി: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനത്തിനിടെ ടോറസ് ലോറിക്ക് തീപിടിച്ചു. ഇന്നു രാവിലെ 10 മണിയോടെയാണ് സംഭവം. റോഡ് നിര്‍മാണത്തിനാവശ്യമായ ബിട്ടുമീന്‍ എത്തിക്കുകയായിരുന്ന ടോറസ് ലോറിക്കാണ് ഓടിക്കൊണ്ടിരിക്കെ ഇരിങ്ങല്‍ ടൗണിന് സമീപം തീപിടിച്ചത്. കാബിനില്‍ തീപുകയുന്നത് കണ്ട് ഡ്രൈവര്‍ ഇറങ്ങിയോടുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നു. മുന്‍ഭാഗം പൂര്‍ണമായും കത്തിയമര്‍ന്നു. വടകരയില്‍ നിന്നും

പുലര്‍ച്ചെ വന്ന് വിളിച്ചപ്പോള്‍ വാതില്‍ തുറക്കാന്‍ വൈകി; കലികയറിയ മരുമകന്‍ പയ്യോളിയിലെ ഭാര്യാവീട് അടിച്ച് തകര്‍ത്തു

പയ്യോളി: അയനിക്കാട് കുറ്റിയില്‍ പീടികയ്ക്ക് സമീപം മരുമകന്‍ ഭാര്യാവീട് അടിച്ച് തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റംസാന്‍ കാലമായതിനാല്‍ നോമ്പുതുറ കഴിഞ്ഞ് കുടുംബാംഗങ്ങളെല്ലാം ഉറക്കത്തിലായ സമയത്താണ് മരുമകന്‍ വീട്ടിലെത്തി കോളിങ്ങ് ബെല്‍ അടിക്കുന്നത്. വാതില്‍ തുറക്കാന്‍ സമയം വൈകിയതിനെത്തുടര്‍ന്ന് ദേഷ്യം വന്ന മരുമകന്‍ ജാസിര്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തശേഷം വധഭീഷണി മുഴക്കുകയായിരുന്നു.

രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടി പ്രതിഷേധാർഹം; പ്രകടനം നടത്തി യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റി

പയ്യോളി: രാഹുൽ ഗാന്ധിയുടെ പാർലിമെന്റ് അംഗത്വം റദ്ദ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ പയ്യോളി മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ഇ.കെ. ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സനൂപ് കോമത്ത് അധ്യക്ഷത വഹിച്ചു. നിതിൻ പൂഴിയിൽ,

കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റ് പയ്യോളിയുടെ സ്വന്തം പി.ടി.ഉഷയ്ക്ക്

പയ്യോളി: കേന്ദ്ര സര്‍വകലാശാല നല്‍കുന്ന പ്രഥമ ഓണററി ഡോക്ടറേറ്റിന് രാജ്യസഭാംഗവും പയ്യോളിക്കാരിയുമായ പി.ടി. ഉഷ അര്‍ഹയായി. കായികമേഖലയിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്നും അവര്‍ അറിയിച്ചു. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ

തച്ചന്‍കുന്ന് പീടികക്കണ്ടി താഴെ കുറ്റ്യാടി പുഴയില്‍ മൃതദേഹം; മരിച്ച നിലയില്‍ കണ്ടെത്തിയത് കീഴൂര്‍ സ്വദേശിയെ

പയ്യോളി: തച്ചന്‍കുന്ന് പീടികക്കണ്ടി താഴ കുറ്റ്യാടി പുഴയില്‍ കണ്ടെത്തി. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കീഴൂര്‍ വടക്കെ ചെത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ നായരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. കീഴൂരിലെ പഴയ കാല സോഷ്യലിസ്റ്റ് പ്രവര്‍ത്തകനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ചെളിയില്‍ താഴ്ന്ന

കോയമ്പത്തൂരിൽ വാഹനാപകടം; പയ്യോളി തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ വാഹനാപകടത്തിൽ തച്ചൻ കുന്ന് സ്വദേശിക്ക് ദാരുണാന്ത്യം. പയ്യോളി തച്ചൻകുന്ന് കിഴക്കയിൽ ശശിയാണ് മരിച്ചത്. അൻപത്തിരണ്ട് വയസ്സായിരുന്നു. ഓട്ടോ ഡ്രൈവറും താര റസിഡൻസ് കുടുംബാംഗവുമാണ് ശശി. രാവിലെ 10 മണിയോടെ കോയമ്പത്തൂർ സുള്ളൂരിലാണ് അപകടമുണ്ടായത്. ശശി സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ലോറിയിടിക്കുകയായിരുന്നു. വാഹനത്തിൽ ശശിയ്ക്ക് ഒപ്പമുണ്ടായിരുന്നുവെന്ന് കരുതുന്ന തമിഴ്നാട് സ്വദേശിക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുതരമായി

പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ അടിക്കാടിന് തീപിടിച്ചു (വീഡിയോ കാണാം)

പയ്യോളി: പയ്യോളിയിൽ അടിക്കാടിന് തീപിടിച്ചു. പയ്യോളി ബസ് സ്റ്റാന്റിന് പിറകുവശത്തെ പറമ്പിലുള്ള കാടിന് തീപിടിക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. അടിക്കാടിൽ നിന്നും തീ സമീപത്ത് കൂട്ടിയിട്ടിരുന്ന ചപ്പുചവറിലേക്കും പടർന്നിരുന്നു. തീ ആളിക്കത്തുന്നത് ശ്ര​ദ്ധയിൽപെട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. സമീപത്തുനിന്നും പമ്പ് സെറ്റ് എത്തിച്ച് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനാൽ പെട്ടന്നുതന്നെ തീ

error: Content is protected !!