Category: പയ്യോളി

Total 504 Posts

പയ്യോളിയിൽ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

പയ്യോളി: മേലടി ഐ സി ഡി എസ് പ്രോജക്ടിലെ പയ്യോളി നഗരസഭ അങ്കണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പയ്യോളി നഗരസഭയിൽ സ്ഥിരം താമസക്കാരായിരിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പയ്യോളി നഗരസഭ ഓഫീസിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി മെയ് 16 വൈകീട്ട് അഞ്ച് മണി. അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി

സ്റ്റോറൂമിലെ കറി പൗഡറുകളും സോസുകളുമെല്ലാം കാലവധി കഴിഞ്ഞ് രണ്ടും മൂന്നും വര്‍ഷം പഴക്കമായത്; പയ്യോളിയില്‍ ഹോട്ടലിനെതിരെ നടപടിയെടുത്ത് നഗരസഭ ആരോഗ്യവിഭാഗം

പയ്യോളി: പയ്യോളിയിലെ ഹോട്ടലില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് കാലാവധി കഴിഞ്ഞ നിരവധി ഉല്പന്നങ്ങള്‍. തീര്‍ത്ഥ ഇന്റര്‍നാഷണലില്‍ നിന്നാണ് പഴകിയ കറി പൗഡറുകളും സോസുകളും പപ്പടവും പിടിച്ചെടുത്തത്. ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്. ”ഒന്നോ രണ്ടോ കുപ്പികളല്ല, കാലാവധി കഴിഞ്ഞ നിരവധി സോസുകളും കറി പൗഡറുകളുമൊക്കെയാണ് ഈ ഹോട്ടലിലെ സ്‌റ്റോറില്‍ നിന്നും കണ്ടെടുത്തത്” എന്ന്

പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു

പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.

പയ്യോളിയില്‍ ഓടുന്ന ലോറിയില്‍ ചാടിക്കയറി യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചു; ലോറി നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് ഇടിച്ച് അപകടം

പയ്യോളി: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് അപകടം. ദേശീയപാതയില്‍ പയ്യോളി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ലോറിയിലേക്ക് ചാടിക്കയറി ഒരു സംഘം യുവാക്കള്‍ ഡ്രൈവറെ മര്‍ദ്ദിച്ചതാണ് അപകടത്തിന് കാരണമായത്. ദേശീയപാതാ വികസന പ്രവൃത്തിക്ക് ആവശ്യമായ സിമന്റ് മിശ്രിതം ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് തിരിച്ച്

പയ്യോളിയിൽ ട്രെയിനിന് നേരെ കല്ലേറ്; വില്യാള്ളി സ്വദേശിക്ക് പരിക്ക്

പയ്യോളി: പയ്യോളിയിൽ ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വില്യാപ്പള്ളി സ്വദേശിയായ ട്രെയിൻ യാത്രക്കാരന് പരിക്കേറ്റു. വില്യാപ്പള്ളി സ്വദേശി എടത്തിലോട്ട് മീത്തൽ വിനോദൻ (48)നാണ് പരിക്കേറ്റത്. യശ്വന്ത്പൂർ എക്സ്പ്രസിൽ ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് വടകരയിലേക്ക് യശ്വന്ത്പൂർ എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്നു വിനോദൻ. ട്രെയിൻ പയ്യോളിക്കും ഇരിങ്ങലിനും ഇടയിലെത്തിയപ്പോൾ ട്രെയിനിനു നേരെ കല്ലേറ് ഉണ്ടാവുകയായിരുന്നു.

പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി, കാർഷിക മേഖലയിൽ സബ്സിഡി, സംരംഭങ്ങൾ… വികസന കുതിപ്പിൽ മേലടി ബ്ലോക്ക് പഞ്ചായത്ത്; പദ്ധതി തുക ചെലവഴിച്ചതിൽ സംസ്ഥാന തലത്തിൽ രണ്ടാമത്

പയ്യോളി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി തുക ചെലവഴിക്കുന്നതിൽ സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മേലടി ബ്ലോക്ക് പഞ്ചായത്ത്. 106.05 ശതമാനം തുക ചെലവഴിച്ചാണ് സംസ്ഥാന തലത്തിൽ ബ്ലോക്ക് പഞ്ചായത്ത് രണ്ടാംസ്ഥാനം നേടിയത്. കാർഷിക, വിദ്യാഭ്യാസ, സംരംഭം ഉൾപ്പെടെയുള്ള വിവിധ മേഖകളിലെ മികച്ച പ്രകടനമാണ് ബ്ലോക്ക് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയതെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്

‘പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള ഉന്നതര്‍ക്ക് സുരക്ഷയൊരുക്കി, എസ്പിജിയിലെ ഏറ്റവും മിടുക്കനും വിശ്വസ്തനുമായ നായ’; പയ്യോളിയില്‍ മരിച്ച ഡോഗ് സ്ക്വാഡ് അംഗം ലക്കിയുടെ സംരക്ഷകന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു

പയ്യോളി: ഡോഗ് സ്‌ക്വാഡിലെ തങ്ങളുടെ പ്രിയപ്പെട്ട ലക്കിയുടെ വേര്‍പാടില്‍ ഉലഞ്ഞ് പയ്യോളി പൊലീസ് സേന. ആറു വർഷം മുമ്പ് ഡോഗ് സ്‌ക്വാഡിന്റെ ഭാഗമായി മാറിയ ലക്കി വിടപറഞ്ഞത് ആറരവയസ്സില്‍ അസുഖബാധിതനായാണ്. മനുഷ്യമൃതദേഹത്തിന് നല്‍കുന്ന എല്ലാവിധ ആദരവുകളും ബഹുമതികളും കൊടുത്താണ് സഹപ്രവര്‍ത്തകര്‍ ലക്കിയെ യാത്രയാക്കിയത്. തന്റെ ആറുവര്‍ഷത്തെ സര്‍വീസ് കാലയളവിനിടക്ക് ലക്കി നിര്‍വഹിച്ച ദൗത്യങ്ങള്‍ ചില്ലറയല്ല. പരിശീലനം

പയ്യോളി ഡോഗ് സ്ക്വാഡില്‍ ഇനി ലക്കിയില്ല; സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ ജീവിതത്തില്‍ നിന്ന് വിരമിച്ച് ലക്കി യാത്രയായി

പയ്യോളി: സര്‍വീസ് പൂര്‍ത്തിയാകും മുന്‍പേ മടങ്ങിവരവില്ലാത്ത ലോകത്തേക്ക് യാത്രയായി പ്രിയ ലക്കി. പയ്യോളി കെ 9 കോഴിക്കോട് റൂറൽ ഡോഗ് സ്‌ക്വാഡിലെ മിടുമിടുക്കനും വിഐപിഡ്യൂട്ടിയിലെ പ്രധാനിയുമായ ലക്കിയെന്ന ആറരവയസ്സുകാരന്‍ നായയാണ് വിടപറഞ്ഞത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്കി അസുഖ ബാധിതനായി പൂക്കോട് വെറ്റിനറി ആശുപത്രിയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയോടെയാണ് മരണം സംഭവിച്ചത്.

അപേക്ഷകരുടെ എണ്ണക്കുറവ്; വടകരയിലും പയ്യോളിയിലും ടെക്നിക്കൽ ഹൈ സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി ഏപ്രിൽ 10 വരെ നീട്ടി

വടകര : ടെക്നിക്കൽ ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഏപ്രിൽ 10 വരെ നീട്ടി ഉത്തരവിറക്കി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്. പല സ്കൂളുകളിലും നിലവിൽ ഉള്ള സീറ്റിന്റെ പകുതിപോലും അപേക്ഷകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടില്ല. സംസ്ഥാനത്താകെയുള്ള ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ വടകര, പയ്യോളി, വെസ്റ്റ്ഹിൽ എന്നിവിടങ്ങളിലായി മൂന്നെണ്ണമാണ് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്നത്. വെസ്റ്റിഹിലില്‍ അപേക്ഷകരുണ്ടെങ്കിലും മറ്റ്

പയ്യോളി കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു

പയ്യോളി: കൊളാവിപ്പാലം ചെറിയാവിയില്‍ നാരായണന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസ്സായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ഷൈജു (ഒമാന്‍), ഷൈനേഷ് (ഡ്രൈവര്‍), ഷൈബീഷ് (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: റിഞ്ചു (ടീച്ചര്‍ ഇസ്ലാമിക്ക് ഹൈസ്‌കൂള്‍ കോട്ടക്കല്‍, സെകട്ടറി നന്ദനം ജനശ്രീ സംഘം), പ്രേംസിജ, സോണിത. സഹോദരങ്ങള്‍: രാമകൃഷ്ണന്‍, ലക്ഷ്മി, ജാനു, ചന്ദ്രി, ശശികല.

error: Content is protected !!