Category: പയ്യോളി

Total 504 Posts

രാത്രി പയ്യോളി അയനിക്കാട്ടെ വീടിനുമുമ്പില്‍ അജ്ഞാതന്‍, ഭയന്ന വീട്ടുകാര്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ആളെ പിടികൂടി പരിശോധിച്ചപ്പോള്‍ കണ്ടത് തോക്കും നിരവധി എ.ടി.എം കാര്‍ഡുകളും; സംശയകരമായ സാഹചര്യത്തില്‍ യുവാവ് പൊലീസ് പിടിയില്‍

പയ്യോളി: സംശയകരമായ സാഹചര്യത്തില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ദേശീയപാതയില്‍ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപത്ത് ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ബംഗാള്‍ സ്വദേശിയായ അജല്‍ ഹസ്സന്‍ ആണ് പിടിയിലായത്. ദേശീയാപാതയ്ക്കരികിലെ അയനിക്കാട് സ്വദേശി കരീമിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തിയ ഇയാള്‍ കോളിങ് ബെല്‍ അമര്‍ത്തി. വീട്ടുകാര്‍ സി.സി.ടി.വി പരിശോധിച്ചപ്പോള്‍

പയ്യോളി അയനിക്കാട് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പയ്യോളി: അയനിക്കാട് ദേശീയപാതയില്‍ രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് വൈകുന്നേരം അയനിക്കാട് പോസ്‌റ്റോഫീസിന് സമീപത്തായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. മുമ്പിലുള്ള ബസിലേക്ക് പുറകിലുള്ള ബസ് വന്നിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍

പയ്യോളിയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്ന താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു

പയ്യോളി: പയ്യോളി താരേമ്മല്‍ ഗോപാലന്‍ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഏറെകാലം പയ്യോളി ബീച്ച്‌റോഡിലെ തരിപ്പയില്‍ ഹോട്ടലില്‍ തൊഴിലാളിയായിരുന്നു. ഭാര്യ: പുഷ്പവല്ലി (ആശാവര്‍ക്കര്‍- പയ്യോളി മുന്‍സിപ്പാലിറ്റി). മക്കള്‍: നിമിഷ, ധീക്ഷിത്. മരുമകന്‍: പ്രഫുല്‍ പരപ്പില്‍. സഹോദരങ്ങള്‍: കേളപ്പന്‍ അയനിക്കാട്, ശാരദ പെരുമാള്‍പുരം, രമേശന്‍ പയ്യോളി (റിട്ട.എയര്‍ ഫോഴ്‌സ്), പരേതരായ രവീന്ദ്രന്‍ പുതുക്കൂടി, ജാനു അയനിക്കാട്. സംസ്‌കാരം ഞായറാഴ്ച്ച

ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്

പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും

പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടി; മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

മണിയൂർ: മണിയൂരിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. മുതുവനയിലെ കടയക്കുടി മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. പതിനേഴ് വയസായിരുന്നു. സൈക്കിളിൽ പോവുകയായിരുന്ന നിഹാൽ പൊട്ടി വീണ വൈദ്യുതി കമ്പിയിൽ തട്ടുകയായിരുന്നു. ഇതിൽ നിന്ന് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മണപ്പുറം താഴെ വയലിന് സമീപമാണ് അപകടമുണ്ടായത്. അപകടം നടന്ന് അല്പനേരം കഴിഞ്ഞാണ് നാട്ടുകാർ കാണുന്നത്. ഉടനെ

നടുറോഡിൽ വെള്ളക്കെട്ട്, ബസ് ബ്രേക്ക് ഡൗണായി; പയ്യോളി ദേശീയപാതയിൽ വൻ ​ഗതാ​ഗത കുരുക്ക്

പയ്യോളി: ദേശീയപാതയില്‍ പയ്യോളി ഹൈസ്‌കൂളിന് സമീപം ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ന​ഗരത്തിൽ ​ഗതാ​ഗതക്കുരുക്ക്. കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മഴയെ തുടർന്ന് റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ വെച്ച് ബ്രേക്ക് ഡൗണാവുകയായിരുന്നു. ഇതേ തുടർന്ന് വടകരയിൽ നിന്ന് കോഴിക്കോടേക്ക് പോകുന്ന ഭാ​ഗത്ത് വാഹന ​ഗതാ​ഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടുമണിക്ക് ശേഷമാണ് സംഭവം. കണ്ണൂര്

പയ്യോളിയില്‍ വാടക സ്റ്റോറില്‍ മോഷണം പതിവാക്കിയ യുവാവിനെ കൈയ്യോടെ പൊക്കി കട ഉടമയും നാട്ടുകാരും; പ്രതിയെ അറസ്റ്റു ചെയ്ത് പോലീസ്

പയ്യോളി: വാടക സ്‌റ്റോറില്‍ നിന്നും മോഷണം നടത്തുന്നതിനിടെ മോഷ്ടാവിനെ പിടികൂടി നാട്ടുകാര്‍ പോലീസില്‍ ഏല്‍പിച്ചു. പയ്യോളി ബീച്ചില്‍ സായിവിന്റെ കാട്ടില്‍ റിയാസി (38) നെയാണ് പിടികൂടിയത്. പയ്യോളിയിലെ കെ.സി.കെ വാടക സ്റ്റോറില്‍ മോഷണത്തിനിടെയാണ് ഇയാളെ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് െൈകയ്യോടെ പൊക്കി പോലീസില്‍ ഏല്‍പ്പിച്ചത്. പയ്യോളി പോലീസ് ഇയാളെ അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെ

അരിക്കുളത്തെ അക്രമം; രാജിവ് ഗാന്ധി ഫൗണ്ടേഷന്‍ അപലപിച്ചു

അരിക്കുളം: അരിക്കുളം മുക്കിലും കുരുടി വീട് മുക്കിലും കഴിഞ്ഞ ദിവസം മദ്യലഹരിക്ക് അടിമപ്പെട്ടവര്‍ നടത്തിയ അക്രമ സംഭവത്തില്‍ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ പ്രവര്‍ത്തക സമിതി യോഗം അപലപിച്ചു. നാടിന്റെ ക്രമസമാധാനം തകര്‍ക്കുന്ന ഇത്തരം ശക്തികളെ നിലക്ക് നിര്‍ത്തണം, ലഹരിമാഫിയക്കെതിരെ കടുത്ത ജാഗ്രത പാലിക്കണം, അക്രമികള്‍ക്ക് ഒരുരാഷ്ട്രിയ പാര്‍ട്ടിയും സംരക്ഷണം നല്‍കരുത് എന്നീ നിര്‍ദ്ദേശങ്ങള്‍ യോഗം മുന്നോട്ടുവെച്ചു.

നാട്ടുകാരുടെ പ്രിയപ്പെട്ടവന്‍, സജീവ പൊതുപ്രവര്‍ത്തകന്‍; കടിയങ്ങാട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവര്‍ അഭിലാഷിന്റെ വിയോഗം താങ്ങാനാവാതെ നാട്

കടിയങ്ങാട്‌: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, രാഷ്ട്രീയത്തിനുമപ്പുറം നാട്ടുകാരുടെ ഏതൊരാവശ്യത്തിനും മുമ്പില്‍ നില്‍ക്കുന്നയാള്‍, ചെമ്പനോടയില്‍ ഇന്നലെയുണ്ടായ അപകടത്തില്‍പ്പെട്ട് മരിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ കടിയങ്ങാട് ഏലംതോട്ടത്തില്‍ കേരിമഠത്തില്‍ അഭിലാഷിനെക്കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. സ്‌ക്കൂള്‍ കാലം മുതല്‍ക്കു തന്നെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു അഭിലാഷ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് ഇലക്ഷനിലും, മറ്റും വോട്ട് തേടി മുമ്പില്‍ അഭിലാഷ് ഉണ്ടാവും. രാഷ്ട്രീയത്തിനപ്പുറം

ഓര്‍മ ദിനത്തില്‍ അനുസ്മരിച്ച്; തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായര്‍ ഒന്നാം ചരമവാര്‍ഷിക ദിനം ആചരിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി

തച്ചന്‍ കുന്ന്: തച്ചന്‍ കുന്നില്‍ നാറാണത്ത് കുഞ്ഞി കൃഷ്ണന്‍ നായര്‍ അനുസ്മരണം നടത്തി. പയ്യോളി ബ്ലോക്ക് കോണ്‍ഗ്രസ് നിര്‍വാഹക സമിതിഅംഗവും ശ്രീ കീഴുര്‍ശിവക്ഷേത്ര പരിപാലന സമിതി വൈസ് പ്രസിഡണ്ടുമായിരുന്ന നാറാണത്ത് കുഞ്ഞികൃഷ്ണന്‍ നായരുടെ ഒന്നാം ചരമവാര്‍ഷിക ദിനം തച്ചന്‍ കുന്ന് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആചരിച്ചത്. രാവിലെ എട്ടുമണിക്ക് വീട്ടിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

error: Content is protected !!