Category: പയ്യോളി

Total 411 Posts

‘ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തണം’; നോബേല്‍ ചര്‍ച്ചയാക്കി പയ്യോളി എ.വി. അബ്ദുറഹിമാന്‍ ഹാജി കോളേജിലെ ഫിസിക്സ് വിദ്യാര്‍ഥികള്‍

പയ്യോളി: ഫിസിക്സ് നോബല്‍ നേടിയ വിഷയം അശാസ്ത്രീയമായ രീതിയില്‍ നാട്ടില്‍ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് ഫിസിക്സ് വിദ്യാര്‍ത്ഥികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്സ് ടീച്ചേര്‍സ് ഭാരവാഹിയും ആലുവ യു.സി. കോളജ് അധ്യാപകനുമായ ഡോ. കെ. മധു. എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഫിസിക്സ് അസോസിയേഷന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം

കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവത്തിന് കൊടിയേറി

പയ്യോളി: കൊളാവിപ്പാലം ചെറിയാവിയിൽ ശ്രീ ഗുളികൻ കുട്ടിച്ചാത്തൻ ദേവസ്ഥാനത്ത് പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. ഇന്ന് രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കും. അനിൽകുമാർ ശാന്തിയുടെ മുഖ്യകാർമികത്വത്തിലാണ് ഉത്സവച്ചടങ്ങുകൾ നടക്കുക. രാവിലെ 11 ന് ഇളനീർ വരവ്, 11.15ന് പഞ്ചഗവ്യം, 11.30 ന് അഭിഷേകം, 12 ന് ഉച്ചപൂജ, ഉച്ച കലശം, 12.30 ന് അന്നദാനം, വൈകുന്നേരം 5

തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവം മാർച്ച് 25ന് ; ആഘോഷ കമ്മിറ്റി രൂപീകരിച്ചു

പയ്യോളി: തച്ചൻകുന്ന് പള്ളിയാറക്കൽ ശ്രീമുത്തപ്പൻ- ഭഗവതി ക്ഷേത്ര തിറ മഹോത്സവ ആഘോഷ കമ്മറ്റി രൂപീകരിച്ചു. മാർച്ച് 25നാണ് കൊടിയേറ്റം. മാർച്ച് 26, 27, 28, 29, 30, 31, ഏപ്രിൽ 1 എന്നീ തീയ്യതികളിലായാണ് തിറ മഹോത്സവം. ജനറൽ എക്സിക്യൂട്ടീവ് യോഗത്തിൽ ഭാരവാഹികളായി രവീന്ദ്രൻ കുറുമണ്ണിൽ (പ്രസിഡണ്ട്), കെ.കെ. മനോജൻ കാലിക്കടവത്ത് (സെക്രട്ടറി), കെ.കെ. രമണൻ

ചാമുണ്ടി തറമ്മല്‍ കുഞ്ഞയിഷ അന്തരിച്ചു

പേരാമ്പ്ര: ചാമുണ്ടി തറമ്മല്‍ കുഞ്ഞയിഷ അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഭര്‍ത്താവ്: ആനം വള്ളി ഇബ്രാഹിം. മക്കള്‍: മുഹമ്മദ്, റാബിയ. മരുമക്കള്‍: കുഞ്ഞമ്മത്, സുബൈദ.

‘പാലൊഴിക്കാത്ത സ്ട്രോങ്ങ് ചിത്രങ്ങള്‍’; ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജിന് ഉന്മേഷം പകര്‍ന്ന് സല്‍മയുടെ കോഫീ പെയിന്‍റിംഗുകള്‍

  മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: വീട്ടിലെ ഗസ്റ്റ് റൂമില്‍ ഒരു കോഫീ ടച്ച് ആയാലോ? അതിഥികള്‍ക്ക് കാപ്പി കൊടുക്കുന്ന കാര്യമല്ല, ചുവര്‍ അലങ്കരിക്കാന്‍ ഒരു കോഫീ പെയിന്‍റിംഗ് സംഘടിപ്പിക്കുന്ന കാര്യമാണ് പറഞ്ഞത്. കോഫി കൊണ്ട് വരച്ച ഹൃദയം കവരുന്ന പെയിന്‍റിങ്ങുകളാണ് ഇരിങ്ങലിലെ അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍റ് ആര്‍ട് മേളയില്‍ സല്‍മ സലീം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. കാപ്പി അല്ലാതെ

പേഴ്‌സും സൈക്കിളും പാലത്തില്‍, പതിനേഴുകാരന്‍ പുഴയില്‍ ചാടിയതായി സംശയം; കീഴൂര്‍ തുറശ്ശേരി കടവ് പാലത്തില്‍ തിരച്ചില്‍

പയ്യോളി: പതിനേഴുകാരന്‍ പുഴയില്‍ ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കീഴൂര്‍ തുറശ്ശേരിക്കടവില്‍ തിരച്ചില്‍. പ്ലസ് ടു വിദ്യാര്‍ഥിയായ അയനിക്കാട് പോസ്റ്റോഫീസിനു സമീപത്തെ അയിമന്‍ മുസ്തഫയെ (17) ഇന്നലെ രാത്രി മുതലാണ് കാണാതായത്. അയിമന്‍ മുസ്തഫയുടെ സൈക്കിളും പേഴ്‌സും തുറശ്ശേരിക്കടവ് പാലത്തിന് സമീപത്തുവെച്ച് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇവിടെ പരിശോധിക്കുന്നത്. ഇതുവഴി നടന്നുപോയ ചില സ്ത്രീകള്‍ പാലത്തിന് സമീപത്ത് കുട്ടിയെ

ട്രെയിന്‍ യാത്രയ്ക്കിടെ അമ്മയ്ക്കും കുഞ്ഞിനും നേരെ നഗ്‌നതാ പ്രദര്‍ശനം; പയ്യോളി സ്വദേശി അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് യുവതി പകര്‍ത്തിയ ഫോട്ടോയിലൂടെ

പയ്യോളി: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പയ്യോളി സ്വദേശി പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ കെ.എം രാജു (45)നെയാണ് പിടികൂടിയത്. ട്രെയിനില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് നടപടി. ഡിസംബര്‍ രണ്ടിന് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് തലശ്ശേരിയില്‍ എത്താറായപ്പോള്‍ ജനറല്‍ കോച്ചിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ യുവതിയും കുഞ്ഞിനും നേരെയാണ് അതിക്രമമുണ്ടായത്.

ഇതുപോലെ ലോകത്ത് വേറൊന്നില്ലെന്ന് വെറുതേ പറയുന്നതല്ല; ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജിലെ ഈ രാജകീയ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളുടെ ഡിസൈന്‍ അങ്ങനെയാണ്

ഇരിങ്ങല്‍: നിങ്ങള്‍ ഒരു ഉസ്ബസ്കിസ്ഥാന്‍ പ്ലേറ്റില്‍ ആഹാരം കഴിക്കുന്നു എന്ന് കരുതൂ. ആ ഡിസൈനിലുള്ള പ്ലേറ്റില്‍ കഴിക്കുന്ന ലോകത്തിലെ ഏക വ്യക്തി നിങ്ങളായിരിക്കും. കാരണം ഓരോ ഉസ്ബസ്കിസ്ഥാന്‍ പാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തങ്ങളായി കൈകൊണ്ട് ഡിസൈന്‍ ചെയ്തെടുക്കുന്നവയാണ്. നൂറ് കണക്കിന് പാത്രങ്ങളുണ്ട് ഇരിങ്ങള്‍ ക്രാഫ്റ്റ് വില്ലേജില്‍ അഖദ് ജോണിന്‍റെ ഉസ്ബസ്കിസ്ഥാന്‍ സ്റ്റാളില്‍. ഓരോന്നും ഒന്നിനൊന്ന് വ്യത്യസ്തം. ഹൃദ്യം.

ഇരിങ്ങലില്‍ സുന്ദരേഷന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?

ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേഷന്‍. കുറത്തി തെയ്യത്തെയാണ് സുന്ദരേഷന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം കാണാനായി വന്നവരുടെ സംശയങ്ങള്‍

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പയ്യോളി: പയ്യോളിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. ദേശീയപാതയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12:45 ഓടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

error: Content is protected !!