Category: ചരമം

Total 1090 Posts

കീഴരിയൂര്‍ വടക്കുംമുറി തവരകുന്നന്‍കണ്ടി ചിരുത അന്തരിച്ചു

കീഴരിയൂര്‍: വടക്കുംമുറിയിലെ തവരകുന്നന്‍കണ്ടി ചിരുത അന്തരിച്ചു. എണ്‍പത്തഞ്ച് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍, ഗീത, പരേതനായ രാമകൃഷ്ണന്‍. മരുമക്കള്‍: രാജി നരക്കോട്, രാജീവന്‍ നരക്കോട്.

വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു; മരിച്ചത് കൊയിലാണ്ടി പന്തലായനി സ്വദേശി ശിവദാസൻ

കൊയിലാണ്ടി: പന്തലായനി പടിഞ്ഞാറെതാഴെ വയലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പന്തലായനി സ്വദേശിയായ ചാത്തോത്ത് ശിവദാസനാണ് മരിച്ചത്. 55 വയസാണ്. ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് വെള്ളിലാട്ട് അംഗനവാടിക്ക് സമീപം പടിഞ്ഞാറെതാഴെ വയലിൽ വെള്ളത്തിൽ മൃതദേഹം കമഴ്ന്ന് കിടക്കുന്ന നിലയിൽ നാട്ടുകാർ കണ്ടത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശിവനാണ്

ജമാല്‍ഹാജി ചങ്ങരോത്ത് ദുബൈയില്‍ അന്തരിച്ചു

ചങ്ങരോത്ത്: മത സാമൂഹിക സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന കോഴിക്കോട് ചങ്ങരോത്ത് പറമ്പക്കല്‍ മുഹമ്മദ് ജമാല്‍ ഹാജി അന്തരിച്ചു. അന്‍പത്തിയേഴ് വയസായിരുന്നു. ദുബൈയിലായിരുന്നു അന്ത്യം. പള്ളിയിലെ പ്രഭാത പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലെത്തിയതിന് ശേഷമായിരുന്നു വിയോഗം. ഉടനെ ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലില്‍ എത്തിച്ചിരുന്നു. കുടുംബം ദുബൈയില്‍ തന്നെയാണ്. ഐ.സി.എഫ് ന്യൂ ദുബൈ സെന്‍ട്രല്‍ ഫൈനാന്‍സ് സെക്രട്ടറി, മര്‍കസ്, സിറാജുല്‍

വടകരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍

വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി യുവാവെന്ന് തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി. വടകര ചോമ്പാല സ്റ്റേഷന്‍ പരിതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി. റെയില്‍ പാളത്തിന് സമീപത്ത് നിന്നും

കൂരാച്ചുണ്ട് ശങ്കരവയലില്‍ പാറയില്‍ മറിയാമ്മ അന്തരിച്ചു

കൂരാച്ചുണ്ട്: ശങ്കരവയലില്‍ പരേതനായ പാറയില്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു. നൂറ്‌ വയസ്സായിരുന്നു. മക്കള്‍: പൗലോസ്, അന്നമ്മ, ശോശാമ്മ, സാറാമ്മ, ഏലിയാമ്മ. മരുമക്കള്‍: വത്സ നിരപ്പില്‍ മൈക്കാവ്, ഏലിയാസ് കിഴക്കേടത്ത് മൈക്കാവ്, പരേതനായ കുരിയാക്കോസ് ചക്കിട്ടപ്പാറ, പരേതനായ തോമസ് വട്ടച്ചിറ വേളാമറ്റത്തില്‍ കൂരാച്ചുണ്ട്, ജോസ് കുരിശും കുന്നേല്‍ കേളോത്ത് വയല്‍. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10

വീടിന് സമീപത്തെ കുളത്തില്‍ വീണു; തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: തിരൂരില്‍ മൂന്നും നാലും വയസുള്ള കുട്ടികള്‍ കുളത്തില്‍ വീണ് മുങ്ങി മരിച്ചു. തൃക്കണ്ടിയൂര്‍ കാവുങ്ങപ്പറമ്പില്‍ നൗഷാദ് നജ്‌ല ദമ്പതികളുടെ മകന്‍ മൂന്ന് വയസുകാരന്‍ അമന്‍സയാന്‍, പാറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് – റഹിയാനത്ത് ദമ്പതികളുടെ മകള്‍ നാലു വയസുകാരി ഫാത്തിമ റിയ എന്നിവരാണ് കളിക്കുന്നതിനിടെ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ചത്. പെരിങ്കൊല്ലന്‍ കുളത്തില്‍ വൈകിട്ട് മൂന്നരയോടെയാണു

മലപ്പുറത്ത് തെരുവ് നായ കുറുകെ ചാടി; റോഡില്‍ വീണ ബൈക്ക് യാത്രികന്‍ കാര്‍ കയറി മരിച്ചു

മലപ്പുറം: എടപ്പാളില്‍ തെരുവു നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് റോഡിലേക്ക് വീണ യുവാവ് കാര്‍ കയറിയിറങ്ങി മരിച്ചു. എടപ്പാള്‍ കോലൊളമ്പ് വല്യാട് പള്ളത്തൂര്‍ വിപിന്‍ദാസ് (31) ആണ് മരിച്ചത്. ടയര്‍ കടയില്‍ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഇന്നലെ രാത്രിയാണ് സംഭവം. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന വിപിന്‍ ദാസിനെ

കീഴരിയൂരിലെ തെക്കുംമുറി പുതിയൊടികണ്ടി കുഞ്ഞാലി അന്തരിച്ചു

മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി മുസ്‌ലിം ലീഗ് സജീവ പ്രവര്‍ത്തകന്‍ പുതിയൊടികണ്ടി കുഞ്ഞാലി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആയിഷ. മക്കള്‍: കുഞ്ഞമ്മത് (ഖത്തര്‍), അബ്ദുസലാം (ദുബായ് ), അബ്ദുറഹ്‌മാന്‍ (ഖത്തര്‍), സുബൈദ, റസിയ, റഹ്‌മത്ത്. മരുമക്കള്‍: ഹാരിസ് (പുലിയാഞ്ചേരി ), കോയ(മണ്ണാങ്കവ് ), അഷറഫ് (മൂടാടി), സൗദ, റഹ്‌മത്ത്, നജ്മ. സഹോദരങ്ങള്‍: മൊയ്തി, ആമിന.

യു.എ.ഇയില്‍ നാദാപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

നാദാപുരം: നാദാപുരം സ്വദേശി യു.എ.ഇയില്‍ ഹൃദയാഘാതം മൂലം മരിച്ചു. നാദാപുരം മുടവന്തേരി കൂനന്റവിടെ മഹമൂദ് ആണ് ദുബൈയില്‍ മരിച്ചത്. അറുപത്തിനാല് വയസ്സായിരന്നു. സോനാപൂരില്‍ ഗ്രോസറി നടത്തുകയായിരുന്നു. മക്കള്‍: അഫ്‌സല്‍, അസ്മ, ഹഫ്‌സ, അഫീദ, അഷ്മില. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. സഹോദരിമാര്‍: കുഞ്ഞാമിന, പാത്തുമ്മ.  

error: Content is protected !!