Category: ചരമം

Total 1089 Posts

മുളിയങ്ങല്‍ വൈശന്നൂര്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: മുളിയങ്ങല്‍ വാളൂര്‍ നടുക്കണ്ടിപ്പാറ മംഗലശേരി താമസിക്കും വൈശന്നൂര്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. ഭാര്യ: ശാന്ത. മക്കള്‍: ലിബിഷ, ലിബിന്‍ ( എയര്‍ഫോഴ്‌സ് ). മരുമകന്‍: ധനീഷ് മുണ്ടോത്ത്.

മുതുകാട് സ്വദേശി മോളി അന്തരിച്ചു

മുതുകാട്: കോഴിക്കോട് മുതുകാട് സ്വദേശിയും കൂരാച്ചുണ്ട് പേഴത്തിനാൽകുന്നേൽ കുടുംബാംഗവുമായ മോളി അന്തരിച്ചു. അമ്പത്തിയഞ്ച് വയസ്സായിരുന്നു. മംഗലത്ത് മത്തായിയുടെ ഭാര്യയാണ് അന്തരിച്ച മോളി. മിന്റോൺസിൻ മറീന, ലിക്വൻസിൻ മറീന എന്നിവര്‍ മക്കളാണ്. ജോമോൻ മരുതോലിൽ, ജിഫിൻ ഫ്രാൻസിസ് കുരിയാടിയിൽ എന്നിവരാണ് മരുമക്കള്‍. സംസ്കാരം ബുധനാഴ്ച രാവിലെ പതിനൊന്നരയ്ക്ക് മുതുകാട് ക്രിസ്തുരാജ പള്ളിയിൽ.

പ്രവാസിയായിരുന്ന പേരാമ്പ്ര വാളൂരില്‍ തൈക്കണ്ടി പി.നാസര്‍ അന്തരിച്ചു

പേരാമ്പ്ര: വാളൂരില്‍ തൈക്കണ്ടി പി.നാസര്‍ അന്തരിച്ചു. നാല്‍പ്പത്തൊന്‍പത് വയസ്സായിരുന്നു. കായണ്ണ വലിയ ജുമാ മസ്ജിദ് സെക്രട്ടറിയും ദീര്‍ഘ കാലം പ്രവാസിയും, സാമൂഹ്യ ജീവ കാരുണ്യ സേവനത്തില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയുമാണ്. ഗ്ലോബല്‍ യൂണിറ്റി ഓഫ് കായണ്ണ എന്ന പ്രവാസി കൂട്ടായ്മയില്‍ ഒട്ടേറെ പാവപ്പെട്ടകുടുംബങ്ങള്‍ക്ക് സഹായം ലഭിക്കുന്നതിന് വേണ്ടിയും പ്രവര്‍ത്തിച്ചു. പരേതരായ പറമ്പത്ത് കുഞ്ഞ്യേതിന്റെയും ഫാത്തിമയുടെയും മകനാണ്.

ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ സജി അന്തരിച്ചു

തുറയൂര്‍: ഇരിങ്ങത്ത് കുളങ്ങര ചെറിയ പറമ്പില്‍ സജി അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വീട്ടില്‍ നിന്നും രണ്ട് ദിവസമായി കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളെ വടകരയില്‍ നിന്നാണ് കണ്ടെത്തിയത്. അസുഖങ്ങളെത്തുടര്‍ന്ന് അവശതയിലായ ഇയാളെ വടകര പോലീസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അച്ഛന്‍: ദാമോധരന്‍, അമ്മ: കല്ല്യാണി.

വിനയായത് ഭീമന്‍ കടന്നല്‍കൂട്; കൂട്ടില്‍ നിന്ന് ഇളകിവന്ന കടന്നലിന്റെ കുത്തേറ്റ് നാദാപുരത്ത് വയോധികന്‍ മരിച്ചു

നാദാപുരം: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. വളയം നിരവുമ്മല്‍ കുനിയില്‍ ഒണക്കന്‍ ആണ് മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാത്രി പന്ത്രണ്ട് മണിയോടെയാണ് മരണം. വ്യാഴാഴ്ച രാവിലയാണ് ഒണക്കനെ കടന്നലുകള്‍ കുത്തി പരിക്കേല്‍പിച്ചത്. മരുത് മരത്തിന്റെ വളരെ ഉയരത്തിലായി സ്ഥിതിചെയ്യുന്ന കടന്നല്‍ കൂട് പരുന്തോ മറ്റോ ഇളക്കിയതിനെ തുടര്‍ന്ന്

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് കുളങ്ങര പുളിയൻ മഠത്തിൽ വാസുപിള്ള അന്തരിച്ചു

ഇരിങ്ങത്ത് കുളങ്ങര: ഇരിങ്ങത്ത് കുളങ്ങരയില്‍ പുളിയന്‍മഠത്തില്‍ വാസുപിള്ള അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു. ഇരിങ്ങത്ത് കുളങ്ങരയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെയാണ് മരണം. ചന്തുവിന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ദേവി. സഹേദരങ്ങൾ: ലീല, കുഞ്ഞികണ്ണരാൻ, പരേതനയ കുഞ്ഞിരാമൻ, രവി.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റും പ്രമുഖ സോഷ്യലിസ്റ്റുമായ കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ അന്തരിച്ചു

ഉള്ള്യേരി: കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്ന കാഞ്ഞിക്കാവ് കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. പ്രമുഖ സോഷ്യലിസ്റ്റായ അദ്ദേഹം ജനതാദള്‍ എസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. ആദ്യകാല സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയാണ് 1954 ല്‍ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. കേരളത്തിലെ ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളില്‍, ഒട്ടുമിക്ക വ്യക്തികളുമായും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അദ്ദേഹം. അരങ്ങില്‍

കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു, പിന്നാലെ ബൈക്ക് അപകടം; മലപ്പുറത്ത് വിദ്യാര്‍ത്ഥി മരിച്ചു

മലപ്പുറം: മലപ്പുറം മങ്കടയില്‍ കോളജ് യൂണിയന്‍ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ത്ഥി ബൈക്ക് അപകടത്തില്‍ മരിച്ചു. തിരൂര്‍ക്കാട് നസ്ര ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥി ഹസീബ് (19) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഹസീബ് ഫൈന്‍ ആര്‍ട്സ് സെക്രട്ടറിയായി തി രഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്നലെ വൈകുന്നേരം ഏഴിന്

കൊയിലാണ്ടിയിൽ നിന്ന് കാണാതായ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി നിന്നും കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി അരങ്ങാട് മനയിടത്ത് പറമ്പില്‍ ക്ഷേത്രത്തിന് സമീപം മേലെപ്പുറത്ത് ശശി ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത് എന്ന് എലത്തൂർ പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇന്നലെ വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. പുറക്കാട്ടിരിയിലേക്ക് എന്നു പറഞ്ഞ്

മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു

പേരാമ്പ്ര: മുയിപ്പോത്ത് നിടുമ്പ്രത്ത് താഴെക്കുനി കല്യാണി അന്തരിച്ചു. തൊണ്ണൂറ്റേഴ് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചിള്ളിയുള്ളതില്‍ ചോയി (ചെറുവണ്ണൂര്‍). മക്കള്‍: വിമല, ജാനു (ഇരുവരും മുയിപ്പോത്ത്). മരുമക്കള്‍: കുഞ്ഞിക്കണ്ണന്‍, നാരായണന്‍ (ഇരുവരും മുയിപ്പോത്ത്). സഹോദരങ്ങള്‍: പരേതരായ മാതു, ജാനു, മണിയം കുന്നുമ്മല്‍ കണ്ണന്‍.

error: Content is protected !!