Category: ചരമം

Total 1088 Posts

മേപ്പയ്യൂർ മഹിമ പൂജസ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു

മേപ്പയ്യൂർ : മഹിമ പൂജ സ്റ്റോർ ഉടമ കല്ലാക്കുഴിയിൽ ഗംഗാധരൻ കിടാവ് അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റിസെക്രട്ടറി, സേവാദൾ വളണ്ടിയർ , കെ .എസ്എഫ്.ഇ , എൽ .ഐ .സി ഏജൻറ് എന്നി നിലകളിൽ പ്രവർത്തിച്ചു. പിതാവ് :പരേതനായ ശങ്കരൻ നായർ മാതാവ് :പരേതയായ ലക്ഷ്മി അമ്മ , സഹോദരങ്ങൾ:ഓമന അമ്മ,

മേപ്പയ്യൂര്‍ തയ്യുള്ളതില്‍ ടി.സി.ഗോവിന്ദന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: തയ്യുള്ളതില്‍ ടി.സി ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തൊന്ന് വയസ്സായിരുന്നു. പരേതരായ ചെക്കോട്ടിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ജാനകി. സഹോദരങ്ങള്‍: പരേതനായ ആര്‍.കെ ഭാസ്‌കരന്‍, ആര്‍.കെ രാജന്‍, ആര്‍.കെ രാജീവ്, പുഷ്പ.

നരയംകുളം ഒറ്റക്കണ്ടത്തില്‍ ശകുന്തള അന്തരിച്ചു

പേരാമ്പ്ര: നരയംകുളം ഗ്രാമീണ വായനശാലക്ക് സമീപം ഒറ്റക്കണ്ടത്തില്‍ ശകുന്തള അന്തരിച്ചു. 63 വയസാണ്. ഭര്‍ത്താവ്: രാജന്‍ നായര്‍ മക്കള്‍: രാഹുല്‍ (ഗള്‍ഫ്), സ്മിത (പേരാമ്പ്ര). സഹോദരങ്ങള്‍ : രവീന്ദ്രന്‍ നായര്‍ (ചാലിക്കര), സുരേന്ദ്രന്‍ നായര്‍, നളിനി, പരേതനായ രാജന്‍ നായര്‍. സംസ്‌ക്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍. Summary: Narayamkulam shakunthala passed

കായണ്ണ പുതിയോട്ടില്‍ യൂസഫ് അന്തരിച്ചു

പേരാമ്പ്ര: കായണ്ണ പുതിയോട്ടില്‍ യൂസഫ് (പൂനത്ത്) അന്തരിച്ചു. അന്‍പത്താറ് വയസ്സായിരുന്നു. പരേതനായ തറുവൈ കുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: നഫീസ. മക്കള്‍: ജാഫര്‍ മുസ്ലിയാര്‍(ദുബൈ) , ഹസീന. മരുമക്കള്‍: ഷഫ്‌ല പയ്യോളി, നൗഷാദ് എളമ്പിലാട്. സഹോദരങ്ങള്‍: ഇമ്പിച്ചി മമ്മു, ഇബ്രാഹിം, ഹംസ, മുഹമ്മദലി, റംല.

വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു

പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ

കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ കമലാക്ഷിമാരസ്യാര്‍ അന്തരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര കാക്കോറമ്മല്‍ പരേതനായ നാരായണ മാരാരുടെ ഭാര്യ കമലാക്ഷി മാരസ്യാര്‍ അന്തരിച്ചു. എണ്‍പത്തിനാല് വയസ്സായിരുന്നു. മക്കള്‍: ശശിധരന്‍(മണി) , വത്സല, ഡോ.രാധാമണി, വിജയകുമാര്‍. മരുമക്കള്‍: ശിവദാസന്‍ രാമ ഭദ്രന്‍, ഇന്ദിര, ശ്രീലത. സംസ്‌കാരം കാഞ്ഞിരപ്പുഴ തെക്കെ മാരാത്ത് വീട്ടു വളപ്പില്‍ നടന്നു.

കുറ്റ്യാടി സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളി തെങ്ങില്‍നിന്ന് വീണ് മരിച്ചു

കുറ്റ്യാടി: തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്ന് വീണ് മരിച്ചു. കുണ്ടുതോട് മാമ്പിലാടിലെ പി.പി.സി. നാണുവാണ് മരിച്ചത്. അന്‍പത്തൊന്‍പത് വയസ്സായിരുന്നു. ഞായറാഴ്ച സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ തേങ്ങ ഇടുമ്പോഴാണ് അപകടം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സി.പി.എം. കുണ്ടുതോട് ലോക്കല്‍സെക്രട്ടറിയും മാമ്പിലാട് ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭാര്യ: സജിനി (സി.പി.എം. മാമ്പിലാട് ബ്രാഞ്ച് കമ്മിറ്റി അംഗം). മക്കള്‍: സനീഷ്,

ബൈക്ക് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മുതുവണ്ണാച്ച സ്വദേശി മരിച്ചു

പേരാമ്പ്ര: കടിയങ്ങാട് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ കാല്‍നടയാത്രികന്‍ മരിച്ചു. മുതുവണ്ണാച്ച കുന്നത്ത് പുല്ലാകുന്നത്ത് കുഞ്ഞിക്കണ്ണനാണ് മരിച്ചത്. അറുപത്തഞ്ച് വയസ്സായിരുന്നു. തെങ്ങുകയറ്റത്താഴിലാളിയായിരുന്നു. ശനിയാഴ്ച വൈകീട്ട് കടിയങ്ങാട് ടൗണിലായിരുന്നു അപകടം. കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയശേഷം റോഡിലെ സീബ്രാലൈനിലൂടെ കുറുകെ കടക്കുമ്പോള്‍ പാലേരി ഭാഗത്തുനിന്നുവന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ:

കീഴ്പ്പയ്യൂരിലെ ചെറിയാണ്ടിയിൽ ജാനു അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ ചെറിയാണ്ടിയിൽ ജാനു അന്തരിച്ചു. 62 വയസായിരുന്നു. പരേതരായ ചങ്ങരന്റെയും കുട്ടൂലിയുടേയും മകളാണ്. നാരായണി, കുഞ്ഞിക്കണാരൻ, ലീല, കമല, ബാബു എന്നിവർ സഹോദരങ്ങളാണ്. Summary: keezhppayur cheriyandil janu passed away

കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഒറ്റപ്ലാക്കൽ ദേവസ്യ അന്തരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകൻ ഒറ്റപ്ലാക്കൽ ദേവസ്യ അന്തരിച്ചു. 96 വയസ്സായിരുന്നു. ഭാര്യ: മറിയം മക്കൾ: കുട്ടിയമ്മ, ജോസഫ് ,ചിറ്റമ്മ, ബേബി, മാത്യു, ലൂസി, ഷാജു, സിബി. Summary: Koorachund Ottaplakal Devasya passed away

error: Content is protected !!