Category: ചരമം

Total 1079 Posts

മേപ്പയ്യൂർ ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു

മേപ്പയ്യൂർ: ചങ്ങരംവെള്ളി വാവുള്ളാട്ട് അഷറഫ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു. പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടി, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ജമീല. മക്കൾ : മുഹമ്മദ് ഫായിസ് (ഖത്തർ) ഫാർസാന (ദുബായ്‌) മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ, നബീസ, സൗദ (ക്രാവുന്തറ ), ഖദീജ, മായൻ, മുസ്തഫ (ഖത്തർ).

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരി മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. തൈപ്പറമ്പത്ത് ശിവാനയാണ് മരിച്ചത്. പത്തൊന്‍പതു വയസ്സായിരുന്നു. ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.

പേരാമ്പ്ര കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു

പേരാമ്പ്ര: ഹൈസ്കൂളിന് സമീപം കൊല്ലിയിൽ അബ്ബാസ് അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഹനീഫ(കുവൈറ്റ്), അഷറഫ്(ബീഫ് സ്റ്റാൾ, മേപ്പയ്യൂർ), ആരിഫ, അമീർ. മരുമക്കൾ: അബ്ദുൽ സലാം(കീഴരിയൂർ), ജസ് ന,റസീന, ഹസീന.

കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു

പയ്യോളി: കവിയും സാസ്‌കാരിക പ്രവര്‍ത്തകനുമായ എടപ്പറമ്പ് ഇരിങ്ങല്‍ ശങ്കരന്‍കുട്ടി അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഗീത. മക്കള്‍: റോഷന്‍, അരുണ്‍ (ഖത്തര്‍), പ്രതാപന്‍. മരുമക്കള്‍: ഡോ.വാണീ കൃഷ്ണ. സഹോദരങ്ങള്‍: പരേതരായ രവീന്ദ്രന്‍ മാസ്റ്റര്‍, വാസന്തി. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ നടന്നു.

കടിയങ്ങാട് നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു

കടിയങ്ങാട്: നെല്ലിയോടന്‍കണ്ടി മറിയം അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിമൂസ വാല്യക്കോട്ട്. മക്കള്‍: അബ്ദുര്‍റസാഖ് (ബഹ്‌റൈന്‍), റഹ്മത്ത്, സിദ്ധിഖ് (ബഹ്‌റൈന്‍), അര്‍ഷാദ് (സൗദി). മരുമക്കള്‍: മജീദ് പാലോളി, സല്‍മത്ത്, ആയിഷ, രഹ്‌ന.

കൂരാച്ചുണ്ട് കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു

കൂരാച്ചുണ്ട്: കാളങ്ങാലി ജോസ് അമ്പാറ അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: ലൂസി (പൂന്തോട്ടത്തില്‍ കുടുംബാംഗം). മക്കള്‍: ധന്യ, മിഥുന്‍. മരുമക്കള്‍: രാജേഷ് കൊച്ചുകുടിയില്‍ (നിലമ്പൂര്‍), റോഷിന്‍ (കാഞ്ഞങ്ങാട്).

കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

തിരുവമ്പാടി: കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. തോട്ടപ്പള്ളി സ്വദേശി ജിബിന്‍ സാബു, കാരശ്ശേരി പാറത്തോട് സ്വദേശി അമേസ് സെബാസ്റ്റിയന്‍ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം 05:45 ഓടെയാണ് അപകടം ഉണ്ടാകുന്നത്. കൂടരഞ്ഞി-മുക്കം റോഡില്‍ താഴെക്കൂടരഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇരുവരെയും നാട്ടുകാരും പൊലീസും

കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

അരിക്കുളം: കാരയാട് നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. എഴുപത്തിഒമ്പത് വയസായിരുന്നു. പരേതനായ കുഞ്ഞനന്ദൻ നായരാണ് ഭർത്താവ്. മക്കൾ. ബാലാമണി അംഗൻ വാടി വർക്കർ) , പുഷ്പ, പ്രകാശൻ , മനോജ്, ശാന്ത മരുമക്കൾ. ചന്ദ്രശേഖരൻ (കാരയാട്), രാമചന്ദ്രൻ (കിഴൂര്), ശശിധരൻ (കാരയാട്), നീന( സി.പി.എം അമ്പല ഭാഗം ബ്രാഞ്ച് അംഗം), ഉമ (മുയിപ്പോത്ത്). സഹോദരങ്ങൾ പരേതരായ

ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു

ആവള: ആവള വാഴന്‍കുന്നുമ്മല്‍ അനസ് വി.കെ അന്തരിച്ചു. ഇരുപത്തൊന്‍പത് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉപ്പ: അഹമ്മദ്. ഉമ്മ: റസിയ. സേഹോദരങ്ങള്‍: അയൂബ്, അഷ്‌റഫ്, അസ്‌കറലി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംസ്‌കാരം ഇന്ന് നടക്കും.

കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കുന്ദമംഗലം: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ ആണ് മരിച്ചത്. ഇരുപത്തഞ്ച് വയസ്സായിരുന്നു. കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍

error: Content is protected !!