Category: ചരമം

Total 1075 Posts

ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവില്‍ വയോധികന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. മേല്‍പ്പാലത്തിന് താഴെയായി റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പേരാമ്പ്ര സ്വദേശിയാണെന്ന് സംശയിക്കുന്നു.

വില്യാപ്പള്ളി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അം​ഗം കുറുങ്ങോട്ട് ചെറുവത്ത് രവീന്ദ്രൻ അന്തരിച്ചു

വില്യാപ്പള്ളി: കാർത്തികപ്പള്ളി റോഡിലെ കുറുങ്ങോട്ട് ചെറുവത്ത് രവീന്ദ്രൻ അന്തരിച്ചു . എഴുപത്തിനാല് വയസായിരുന്നു. വില്യാപ്പള്ളി ടൗൺ വ്യാപാരി വ്യവസായി ഏകോപന സമിതി എക്സിക്യൂട്ടീവ് അം​ഗമാണ്. ദീർഘകാലം വില്ല്യാപ്പള്ളി ടൗണിലെ വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ സുമതി മക്കൾ: ഷായി, സുമേഷ്, സുധീര മരുമക്കൾ: ഷാജി മടപ്പള്ളി, അഞ്ജന, ഷാലി

ചെറുവണ്ണൂർ കുന്നത്ത് മീത്തൽ കുഞ്ഞായിശ അന്തരിച്ചു

ചെറുവണ്ണൂർ: കുന്നത്ത് മീത്തൽ കുഞ്ഞായിശ അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മദ് എം.വി. മകൾ: പാത്തുമ്മ. മരുമകൻ: പരേതനായ വാഴനകണ്ടി അമ്മദ്. സഹോദരങ്ങൾ: കുന്നത്ത് മീത്തൽ മൂസ, സൂപ്പി കോവിൽ പാറക്കൽ മീത്തൽ, കുഞ്ഞാമി കോവിൽ പാറക്കൽ മീത്തൽ, മറിയം മഞ്ചേരിതറവട്ടത്ത് (മഠത്തിൽ മുക്ക്, ആവള) പരേതരായ മൊയ്തി, അമ്മദ്, ഇബ്രാഹിം.

കരുത്തുറ്റ സ്ത്രീ നേതാവ്, പ്രായത്തെയും മറന്ന് പാര്‍ട്ടിക്കായി ജീവിച്ച വ്യക്തിത്വം; വടകരക്കാരുടെ നാരായണിയേടത്തി ഇനി ഓര്‍മ

വടകര: എം.കെ നാരായണിയെന്ന നാരായണിയേടത്തി വിട പറയുമ്പോള്‍ വടകരയ്ക്ക് നഷ്ടമാവുന്നത് പ്രായത്തെയും മറന്ന് സംഘടനയ്ക്കായി പൊരുതിയ കരുത്തുറ്റ നേതാവിനെയാണ്. പ്രായം എണ്‍പത്തഞ്ച് കഴിഞ്ഞെങ്കിലും പാര്‍ട്ടി പരിപാടികളില്‍ അടുത്തിടെ വരെ സജീവമായിരുന്നു നാരായണി. ജനാധിപത്യ മഹിളാ അസോസിയേഷന് വടകര മേഖലയില്‍ അടിത്തറ പാകുന്നതിനൊപ്പം തന്നെ സാംസ്‌കാരിക രംഗത്തും ഒരുപോലെ സജീവമായിരുന്നു അവര്‍. സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും

ദുബായില്‍ മരിച്ച മണിയൂര്‍ സ്വദേശി ഫൈസലിന് വിട ചൊല്ലി നാട്‌

മണിയൂര്‍: ദുബായില്‍ മരിച്ച മണിയൂര്‍ മീത്തലെ തടത്തില്‍ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. ഇന്ന് രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം കുന്നത്തുകര ജുമാമസ്ജിദിലാണ്‌ ഖബറടക്കിയത്‌. അവസാനമായി ഫൈസലിനെ ഒരുനോക്ക് കാണാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് മീത്തലെ തടത്തില്‍ വീട്ടിലെത്തിയത്. രണ്ട് ദിവസം മുമ്പാണ് ദുബായില്‍ വച്ച് ഫൈസല്‍ മരണപ്പെടുന്നത്. തുടര്‍ന്ന് നടപടി ക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ഇന്ന്

തോടന്നൂർ ചാലിൽ ആയിഷ അന്തരിച്ചു

തോടന്നൂർ: ചാലിൽ ആയിഷ (എലിക്കോട്ട്) അന്തരിച്ചു. അറുപത് വയസായിരുന്നു. ഭര്‍ത്താവ്‌: അമ്മദ് ചാലിൽ. മക്കൾ: സമീറ, ഫൗസിയ, ഫൈസൽ, ആരിഫ് (ഖത്തര്‍). മരുമക്കള്‍: അബ്ദുള്ള കുളങ്ങര (മംഗലാട്), അമീറുദ്ധീൻ തെക്കേ കുറ്റിക്കാട്ടിൽ (കാഞിരാട്ട്തറ), നസ്‌ല മണ്ടോളാണ്ടി (തിരുവള്ളൂർ), ജസ്‌ന മീത്തലെ കൊക്കോളി (മേമുണ്ട)

വടകര തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു

വടകര: തെരുവില്‍ കളരിക്കണ്ടി സിനു അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. അച്ഛന്‍: കുഞ്ഞികൃഷ്ണന്‍. അമ്മ: ചന്ദ്രി. സഹോദരങ്ങള്‍: സിജു, സിന്ധു, സീന. സഞ്ചയനം: വ്യാഴാഴ്ച.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന വടകര പണിക്കോട്ടി മലയിൽ എം.നാരായണി അന്തരിച്ചു

വടകര: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ നേതാവ് പണിക്കോട്ടി മലയില്‍ എം നാരായണി അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സിപിഐ എം വടകര ഏരിയാ കമ്മിറ്റി മുന്‍ അംഗവും നഗരസഭാ കൗണ്‍സിലറുമായിരുന്നു. നിലവില്‍ സിപിഐ എം ഹാശ്മി നഗര്‍ ബ്രാഞ്ച്

കുറ്റ്യാടി കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു

കുറ്റ്യാടി: കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: റഹീസ് (ദമാം), റയ്യിബ, റഹീന, റൈഹാനത്ത്. മരുമക്കള്‍: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീര്‍ (ചേലക്കാട്), നസീര്‍ (കള്ളാട്‌). സഹോദരങ്ങള്‍: കൊല്ലൻ്റെ പറമ്പത്ത് കുഞ്ഞമ്മദ്, പാത്തു ആസ്യ, നാസർ.

ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

മണിയൂർ: ദുബൈയിൽ മരിച്ച മണിയൂർ മീത്തലെ തടത്തിൽ ഫൈസലിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നാളെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം നാട്ടിലെത്തിക്കുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രണ്ട് ദിവസം മുൻപാണ് ഫൈസൽ ബർദുബൈയിൽ അന്തരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. ഉപ്പ: പരേതനായ എംടി അമ്മദ് ഹാജി ഉമ്മ: ആയിശ സഹോദരങ്ങൾ : കാദർ , റുഖിയ , റഊഫ്

error: Content is protected !!