Category: ചരമം
അറക്കിലാട് വെള്ളച്ചാലിൽ രാധ അന്തരിച്ചു
വടകര: അറക്കിലാട് താഴെ പുതിയോട്ടിൽ താമസിക്കും വെള്ളച്ചാലിൽ രാധ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: നാണു മക്കൾ: ജയരാജൻ, ജയശ്രീ, പരേതനായ ജയ കിഷോർ മരുമക്കൾ സുധാകരൻ, ദീപ [mid
പതിയാരക്കര കുറുവംവള്ളി താഴക്കുനി ദാമോദരന് അന്തരിച്ചു
പതിയാരക്കര: കുറുവംവള്ളി താഴക്കുനി ദാമോദരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ശ്രീജിത്ത് (ജോർദാൻ), ശ്രീന തച്ചൻകുന്ന്. മരുമകന്: വസിഷ്ഠന് സഹോദരങ്ങൾ: രാഘവൻ, ബാലകൃഷ്ണൻ, രാജൻ. Description: Pathiarakkara Kuruvamvalli Thakkuni Damodaran passed away
അഴിയൂർ കല്ലാമലയിൽ മലയൻ്റെപറമ്പത്ത് മാധവി അന്തരിച്ചു
അഴിയൂർ: കല്ലാമല മലയന്റെപറമ്പത്ത് മാധവി അന്തരിച്ചു. അറുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ് പരേതനായ കേളപ്പൻ. മക്കൾ: വിശാലു, ലീല, വസന്ത, ഗീത, സോമൻ, ഷെർലി, പരേതനായ പ്രമോദ്. മരുമക്കൾ: പരേതനായ ഗോവിന്ദൻ, നാണു തലശ്ശേരി, പരേതനായ കുഞ്ഞികണ്ണൻ, വിജയൻ ചെമ്മരത്തൂർ, സിന്ധു ധർമ്മടം. Summary: Malayante Parambathu Madhavi Passed away at Azhiyur Kallamala
ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴെകുനി നാരായണി അന്തരിച്ചു
ഓർക്കാട്ടേരി: ഓർക്കാട്ടേരി കുറിഞ്ഞാലിയോട് ചേലേക്കണ്ടി താഴകുനി നാരായണി അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് പരേതനായ കൊളക്കോട്ട് കൃഷ്ണൻ. മക്കൾ: സത്യൻ (ഓട്ടോ ഡ്രൈവർ), സോമൻ (മാനേജർ ശ്രീ ഗോകുലം, ചേലക്കര തൃശ്ശൂർ), അനിത. മരുമക്കൾ: സുധ, സിമി, അശോകൻ ബി.കെ.സഹോദരങ്ങൾ: കല്യാണി, ബാലൻ, ഭാസ്ക്കരൻ, ശാരദ, നാണു. Summary: Chelekkandy ThazheKuni Narayani Passed away
എടച്ചേരി ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കെ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു
എടച്ചേരി: ഇരിങ്ങണ്ണൂർ കൈതപ്രത്ത് തെക്കേ കോറമംഗലം തങ്കമണി അന്തർജനം അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ് ഇരിങ്ങണ്ണൂർ ഹൈസ്കൂൾ റിട്ടയേഡ് ഹിന്ദി അധ്യാപകൻ പരേതനായ ടി.കെ. ഈശ്വരൻ നമ്പൂതിരി ഭർത്താവാണ്. തിരുവനന്തപുരത്ത് മകൻ്റെ വസതിയിൽ വച്ചാണ് മരണം സംഭവിച്ചത്. മക്കൾ: ഡോ. കോറമംഗലം കൃഷ്ണകുമാർ (റിട്ടയേഡ് ഡയറ്റ് ഫാക്കൽറ്റി, കോഴിക്കോട് ഡയറ്റ്), രമണിക്കുട്ടി (അധ്യാപിക, ജി.യു.പി.എസ് വെള്ളാഞ്ചേരി),
ചെമ്മരത്തൂരിലെ നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു
ചെമ്മരത്തൂർ: നടുവിലക്കണ്ടി കുഞ്ഞികൃഷ്ണ കുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭാര്യ: വനജ മക്കൾ: ഷനോജ്, ഷനിൽ, ശ്യാംനി മരുമക്കൾ: ലോകേഷ് (ഉള്ളിയേരി ), അശ്വതി (ഏർണാകുളം), പ്രബിത (കോഴിക്കോട് ) സഹോദരങ്ങൾ: സരോജിനി, ചന്ദ്രമതി, തങ്കമണി, രാധാകൃഷ്ണൻ, ഗോപിനാഥ്, ഉഷാഭായ്, രജിത കുമാരി. സംസ്കാരം ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
മണിയൂർ എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു
മണിയൂർ: എളമ്പിലാട് വലിയകണ്ടത്തിൽ വിജയൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ: സുമതി (സീനിയർ ക്ലർക്ക് സോയിൽ കൺസർവേഷൻ ഓഫീസ് വടകര). മകൻ: അഖിൽരാജ് (ഇഖ്റ ഹോസ്പിറ്റൽ). മരുമകൾ: സ്നേഹ (അരൂർ). സഹോദരങ്ങൾ : ബാലൻ,ശാന്ത,സരസ, മോഹനൻ,വിനോദൻ, സജീവൻ,ബീന,പരേതരായ രാധ, ദിനേശൻ. Description: Maniyur Elambilad Valiyakandathil Vijayan passed away
വടകര പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു
വടകര: പുറങ്കര കീരീന്റെ വളപ്പിൽ കമല അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പ്രേമൻ, നന്ദനൻ, പ്രമീള. മരുമക്കൾ: വസന്ത, അജിത, പരേതനായ പ്രേമൻ. സഹോദരി: പരേതയായ നാരായണി. Description: vatakata purankara kareement valappil Kamala passed away
ചോറോട് ചേന്ദമംലം അയ്യപ്പ ക്ഷേത്രത്തിന് സമീപം കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു
ചോറോട്: ചോറോട് ചേന്ദമംഗലം അയ്യപ്പ ക്ഷേത്രത്തിന് സമീപം കുളങ്ങരത്ത് പത്മാവതി അമ്മ അന്തരിച്ചു. എൺപത്തിയൊമ്പത് വയസായിരുന്നു. ഇരിങ്ങണ്ണൂർ മുടവന്തേരി എസ്.വി എൽ.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ഇരിങ്ങണ്ണൂർ കുഞ്ഞികൃഷ്ണ മാരാർ. മകൾ: നിർമ്മല. മരുമകൻ: മഠത്തിൽ അരവിന്ദാക്ഷൻ (റിട്ടയേഡ് പ്രധാന അധ്യാപകൻ, ചോറോട് കെ.എ എം.യു.പി സ്കൂൾ). സഞ്ചയനം ബുധനാഴ്ച. Summary: Padmavati Amma
ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപികയായ കോഴിക്കോട് സ്വദേശിനി അന്തരിച്ചു
മനാമ: ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ അധ്യാപികയായ കോഴിക്കോട് സ്വദേശിനി ശ്വേത ഷാജി അന്തരിച്ചു. നാൽപ്പത്തിയേഴ് വയസായിരുന്നു. ശനിയാഴ്ച രാവിലെ ഗോവയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ രോഗബാധിതയായതിനെത്തുടർന്ന് ചികിത്സക്കായി നാട്ടിലേക്ക് എത്തിയതായിരുന്നു. ഇന്ത്യൻ സ്കൂളിൽ പ്ലസ്ടു കോമേഴ്സ് അധ്യാപികയായിരുന്നു. ഭർത്താവ്: കോട്ടച്ചേരി ഷാജി കരുണാകരൻ രണ്ട് പെൺമക്കളുണ്ട്.