Category: ചരമം
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ പുത്തമ്പുരയില്‍ ആമിന ഉമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പരേതനായ പുത്തമ്പുരയില്‍ പക്രന്റെ ഭാര്യ ആമിന ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. മക്കള്‍: പാത്തു, നബീസ, സുബൈദ, അബ്ദുറഹിമാന്, മജീദ്. മരുമക്കള്‍: അമ്മത് തുറയൂര്‍, മൊയ്തീന് തോലേരി, റഹമത്ത്, വിവിയാന്, പരേതനായ ഇബ്രാഹിം.
പേരാമ്പ്ര തളിച്ചാംകുളത്ത് മോഹനന് അന്തരിച്ചു
പേരാമ്പ്ര: തളിച്ചാംകുളത്ത് മോഹനന് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. പരേതനായ ചാതപ്പന്റെയും കല്യാണിയുടെ മകനാണ്. ഭാര്യ: ലീല അംഗണ്‍വാടി വര്‍ക്കര്‍ മക്കള്‍: ലിനീഷ്, ലിജീഷ്. മരുമക്കള്‍: രമ്യ, ആതിര. സഹോദരങ്ങള്‍: സുരേഷ് ടി.കെ, ശോഭ.
ഒള്ളൂർ സ്വദേശിയായ കള്ളുചെത്ത് തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു
ഉള്ള്യേരി: കള്ളുചെത്തുന്നതിനിടെ തെങ്ങില്‍ നിന്ന് വീണ് കൊടശ്ശേരി കള്ളുഷാപ്പ് ചെത്ത് തൊഴിലാളി ഒള്ളൂര് പുതിയേടത്ത് മീത്തല്‍ രാജു അന്തരിച്ചു. മുപ്പത്തെട്ട് വയസ്സായിരുന്നു. വീട്ടിനടുത്തുള്ള തെങ്ങില്‍ നിന്ന് കള്ള് ചെത്തുന്നതിനിടെ ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടത്. സംഭവ സമയത്ത് വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അല്‍പ്പസമയം കഴിഞ്ഞാണ് കണ്ടത് അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സി.പി.ഐ.എം ഒള്ളൂര്സ്റ്റോപ്പ് ബ്രാഞ്ച് അംഗമാണ്.
മേപ്പയ്യൂര്‍ കല്ലായി ആമിന അന്തരിച്ചു
മേപ്പയ്യൂര്‍: കല്ലായി ആമിന അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ചൊക്രു. മക്കള്‍: മൊയ്തി (റിട്ട: ഇറിഗേഷന്‍), അബ്ദുറഹിമാന് (ഖത്തര്‍), കദീശ, ആയിശ, നഫീസ്സ, പരേതയായ ഫാത്വിമ. മരുമക്കള്‍: കുഞ്ഞമ്മത്, പൈതോത്ത് അബ്ദുറഹിമാന്, പയ്യോളി ആയിശ, വഹീദ പരേതരായ മൊയ്തികാവങ്ങാട്ട്, മൊയ്തി കടവന്‍ കുന്നുമ്മല്‍. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മത്, മൊയ്തി, അബ്ദുള്ള, മൂസ്സ, ഇബ്രാഹീം.
ചക്കിട്ടപാറയിലെ വ്യാപാരിയായ വായവളപ്പിൽ ചാത്തു അന്തരിച്ചു
പേരാമ്പ്ര: ചക്കിട്ടപാറയിലെ വ്യാപാരിയായ വായവളപ്പിൽ ചാത്തു അന്തരിച്ചു. 78 വയസാണ്. ദേവകിയാണ് ഭാര്യ. മക്കൾ: സുനിൽ, അനിൽ, മിനി മരുമക്കൾ: വിജയൻ ( പേരാമ്പ്ര), ലിജി ( സഹകരണ ബാങ്ക്, ചക്കിട്ടപ്പാറ), അനില സഹോദരങ്ങൾ: നാരായണി, ആണ്ടി, ദേവി, ശങ്കരൻ, മാധവി. സംസ്ക്കാരം വെെകീട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ നടക്കും
മേപ്പയൂര്‍ കല്ലോട്ടുപൊയില് കല്ല്യാണി അന്തരിച്ചു
മേപ്പയൂര്‍: കല്ലോട്ടുപൊയില് പരേതനായ ചാത്തുക്കുട്ടിയുടെ ഭാര്യ കല്ല്യാണി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ബാലകൃഷ്ണന്, സാവിത്രി, ബാബു, ചന്ദ്രിക. മരുമക്കള്‍: മോഹനന് (കാരയാട്), രവീന്ദ്രന്(ചെറുക്കാട് ), ഗീത (പേരാമ്പ്ര), ജോഷിത(മുചുകുന്ന്).
ശിശു മന്ദിരം റോഡ് കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു
പേരാമ്പ്ര: ശിശു മന്ദിരം റോഡ് പരേതനായ കെ.എം മാധവന്നായരുടെ ഭാര്യ കുളിപ്പിലാക്കൂല്‍ എളാട്ടേരി അമ്മാളു അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. മക്കള്‍: ഗീത, ലത, രാമചന്ദ്രന്, പ്രീത പരേതനായ മോഹചന്ദ്രന്‍. മരുമക്കള്‍: ജനാര്ദ്ദനന്, ഹരിഹരന്, ജയകൃഷ്ണന്, സിന്ധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒന്‍പത മണിയ്ക്ക്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസിന്റെ ഉമ്മ പി.എം ബീബി അന്തരിച്ചു
കോഴിക്കോട്: കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം നിയാസിന്റെ ഉമ്മ പി.എം ബീബി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പരേതനായ പി. സാദിരിക്കോയയുടെ ഭാര്യയാണ്. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് നാല് മണിക്ക് ശേഷം പുതിയങ്ങാടി കോയാ റോഡ് ജമാഅത്ത് പള്ളിയില്‍ നടക്കും.
മേപ്പയ്യൂര്‍ മാര്‍ക്കറ്റിലെ മത്സ്യവ്യാപാരി ചേണികണ്ടി അമ്മദ് അന്തരിച്ചു
മേപ്പയ്യൂര്‍: ചേണികണ്ടി അമ്മദ് അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. വര്‍ഷങ്ങളായി മേപ്പയ്യൂര്‍ മത്സ്യമാര്‍ക്കറ്റിലെ മത്സ്യവ്യാപാരിയാണ്. കുഴഞ്ഞു വീണതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിലായിരുന്നു. പരേതനായ ചേണികണ്ടി അബ്ദുള്ളയുടെയും കദീശയുടെയും മകനാണ്. ഭാര്യ പരേതയായ ഫാത്തിമ. മക്കള്‍: അമീര്‍, സാദിഖ്. സഹോദരങ്ങള്‍: മൊയ്തീന് ഹാജി, ബഷീര്‍ (ഫര്ഫാസ്), സൈനബ, ഫാത്തിമ. Summary: MEPPAYUR CHENIKKANDI AMMAD PASSED
മേപ്പയ്യൂര്‍ നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു
മേപ്പയ്യൂര്‍: നടേരിക്കടവിലെ പുതിയോട്ടില്‍ അബ്ദുള്ള അന്തരിച്ചു. എണ്‍പത്തൊന്ന് വയസ്സായിരുന്നു. ഭാര്യ: കുഞ്ഞയിശ കോലാറ്റ (നിടുംപൊയില്‍). മക്കള്‍: അഷ്റഫ്, മുജീബ്, നാസര്‍ (മൂവരും റാസല്‍ഖൈമ). മരുമക്കള്‍: സീനത്ത് (പൂനത്ത്), സാബിറ (കാപ്പാട്), സജ്ന (കക്കഞ്ചേരി). സഹോദരങ്ങള്‍: മറിയം, പരേതരായ അബ്ദുറഹിമാന്‍കുട്ടി, ആമിന.