Category: ആരോഗ്യം
പനിക്കൊപ്പം ശരീരത്തില്‍ കുമിളകളുമുണ്ടോ ? മങ്കി പോക്‌സിന്റെ ലക്ഷണമാവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കണ്ണൂരില്‍ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇയാള്‍. മാത്രമല്ല ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. മങ്കി പോക്‌സ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും വിശദമായി അറിയാം. എന്താണ് മങ്കിപോക്സ് ? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി
കൂർക്കംവലി കാരണം എല്ലാവരുടെ മുന്നിലും അപഹാസ്യരായോ? ഈ കാര്യങ്ങൾ ചെയ്തുനോക്കൂ
കൂർക്കം വലി നിരവധിയാളുകളെ അലട്ടുന്ന പ്രശ്‌നമാണ്. അത് അവരിലും അവർക്ക് ചുറ്റുമുള്ളവരിലും ഉണ്ടാക്കുന്ന അപകർഷതാ ബോധം വലുതാണ്. നിരവധി കാരണങ്ങൾ കൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്. അമിതക്ഷീണംകൊണ്ടും അമിതഭാരത്തെ തുടർന്നുമെല്ലാം കൂർക്കംവലി വരാം. ഇതിന് പുറമേ മൂക്കിൽ ദശയുണ്ടാകുക, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, തൈറോയ്ഡ് അങ്ങനെ പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. പലപ്പോഴും കൂർക്കംവലി ശരീരഭാരവുമായി
ആര്‍ത്തവ സമയത്തെ വേദന എങ്ങനെ അകറ്റുമെന്ന ചിന്തയിലാണോ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ
ആര്‍ത്തവസമയം വലിയ അസ്വസ്ഥതകളുണ്ടാകാറുണ്ട്. വയറുവേദന, ഛര്‍ദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. ആര്‍ത്തവ വേദന പ്രധാനമായും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന അളവിലുള്ള പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ശക്തമായ സങ്കോചങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കഠിനമായ ആര്‍ത്തവ വേദനയ്ക്ക് കാരണമാകും. കൂടാതെ, ഈ സങ്കോചങ്ങളില്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് അസ്വസ്ഥത
എല്ലാ പനിയും തലവേദനയും മുണ്ടിനീരിന്റെ ലക്ഷണമല്ല, എങ്കിലും നിസാരനായി കാണരുത് മുണ്ടിനീരിനെ! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുണ്ടിനീരിനെ പലര്‍ക്കും പേടിയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ നമുക്ക് മുണ്ടിനീരിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുണ്ടിനീര്, മുണ്ടി വീക്കം, തൊണ്ടി വീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന
കെമിക്കലുകൾ വേണ്ട, ഏറെ സമയം ചെലവഴിക്കേണ്ട; മുടി കൊഴിച്ചിൽ തടയാൻ പേരയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ
മുടികൊഴിച്ചിൽ ഇത് ബഹുഭൂരിക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആരോഗ്യപ്രശ്‌നങ്ങൾ, മലിനീകരണം അങ്ങനെ മുടികൊഴിച്ചിലിന് കാരണങ്ങൾ പലതാണ്. മുടികൊഴിച്ചിലിന് പ്രതിവിധി തേടി പലതരം കെമിക്കലുകൾക്ക് പിന്നാലെ പോയി അതിന്റെ ദോഷങ്ങൾ പിന്നീട് അനുഭവിക്കേണ്ടിവരുന്നവരുമുണ്ട്. പ്രകൃതി ദത്തമായ ചില പൊടിക്കൈകളിലൂടെ മുടികൊഴിച്ചിൽ കുറേയെങ്കിലും കുറയ്ക്കാനാവും. അതിന് സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് പേരയില. പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന
ഈ ഇല നിങ്ങൾ കരുതുംപോലെ ചില്ലറക്കാരനല്ല; മല്ലിയില ദിവസവും കഴിച്ചാൽ കൊളസ്ട്രോളിൽ നിന്ന് വരെ രക്ഷനേടാം
കറികളിലും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുന്ന മല്ലിയില ആള് ചില്ലറക്കാരനല്ല. മല്ലിയില കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ഗുണകരമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദഹനാരോഗ്യം നിലനിർത്തുന്നതിനും കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കുന്നതിനും മല്ലിയില ഏറെ ഫലപ്രദമാണ്. മല്ലിയിലയുടെ ഗുണങ്ങൾ കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു മൃഗ പഠനങ്ങൾ കാണിക്കുന്നത് കൊളസ്‌ട്രോൾ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ മല്ലിയില സഹായിക്കുന്നു എന്നാണ്.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക; മഞ്ഞപ്പിത്തത്തെ നിസാരമായി കാണരുത്, ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ വൈകരുത്
വില്യാപ്പള്ളി, മണിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. മുമ്പ് രോഗബാധയുണ്ടായവര്‍ക്ക് ചെറിയ ചികിത്സ കൊണ്ട് രോഗം ഭേദമാകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലതരം സങ്കീര്‍ണതകള്‍ മൂലം രോഗബാധിതരില്‍ പലരും മരണത്തിന് കീഴടങ്ങുന്ന സാഹചര്യമാണ് അടുത്തിടെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ മഞ്ഞപ്പിത്തത്തെ പിടിച്ചുകെട്ടാന്‍ നമുക്ക് കഴിയും. മഞ്ഞപ്പിത്ത രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും
തലമുടി വല്ലാതെ കൊഴിയുന്നുണ്ടോ ? നഖം പൊട്ടുന്നുണ്ടോ ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാവൂ
അകാരണമായി തലമുടി കൊഴിയുന്നുണ്ടോ? മുടികൊഴിച്ചിലിന്റെ കാരണം ചിലപ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞതാകാം. നമ്മുടെ ശരീരത്തിന്റെ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ അത്യാവശ്യമാണ്. പേശികള്‍ മുതല്‍ തലമുടി വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീന്‍. ശരീരത്തിന് വേണ്ട ഊര്‍ജ്ജത്തിനും രോഗ പ്രതിരോധശേഷിക്കും പേശികളുടെ വളര്‍ച്ചയ്ക്കും പ്രോട്ടീനുകള്‍ ആവശ്യമാണ്. പ്രോട്ടീന്റെ കുറവ് ഉണ്ടായാല്‍ പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ആവശ്യത്തിന്
തോന്നിയതുപോലെ ആന്റിബയോട്ടിക് കഴിക്കല്ലേ, പണി കിട്ടും! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
വേണ്ടതിനും വേണ്ടാത്തതിനും തോന്നിയതുപോലെ മരുന്ന് കഴിക്കുന്ന ഒരാള്‍ നമ്മുടെയെല്ലാം പരിചയത്തിലുണ്ടാവും. ഒരു പനി വന്നാലോ, അല്ലെങ്കില്‍ തലവേദന വന്നാലോ ഉടനെ മരുന്ന് കഴിച്ചാലേ ഇത്തരക്കാര്‍ക്ക് സമാധാനം ഉണ്ടാവുകയുള്ളൂ അല്ലേ…? എന്നാല്‍ ഈ ശീലം ഭാവിയില്‍ ദോഷമായി മാറുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി
മണിക്കൂറുകളോളം കമ്പ്യൂട്ടറും ഫോണും ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! നിങ്ങൾക്ക് കംപ്യൂട്ടർ വിഷൻ സിൻഡ്രോം ഉണ്ടാകാം, ഉറപ്പായും ചികിത്സ തേടണം
രാവിലെ എഴുന്നേൽക്കുന്നത് തന്നെ മൊബൈൽ നോക്കിയാണ്. മൊബൈൽ ഫോൺ ഇല്ലാതെ ഒരു ദിവസം കഴിച്ചുകൂട്ടുക എന്നത് സാധാരണക്കാർക്ക് പോലും ചിന്തിക്കാൻ പറ്റില്ല.മൊബൈൽ ഫോണുകളും, ലാപ്ടോപ്പും തുടങ്ങിയവയ്ക്ക് മുൻപിൽ ദിവസം മുഴുവൻ ഇരിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ സൂക്ഷിക്കണം ഇവ നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമാണ്. കാഴ്ചക്കുറവ്, കഴുത്തിന് വേദന, ഉറക്കക്കുറവ് മുതലായ പ്രശ്നങ്ങൾക്ക് ഡിജിറ്റൽ ഗാഡ്ജറ്റുകളുടെ അമിത