Category: യാത്ര
അവധിക്കാലം ആഘോഷമാക്കാം, കോഴിക്കോട് നിന്നും കെ.എസ്.ആര്‍.ടി.സിയുടെ ട്രിപ്പുകള്‍; കൂടുതല്‍ വിവരങ്ങള്‍ അറിയാം
വേനലവധിക്കാലം ആരംഭിച്ചു. അവധിയാഘോഷിക്കാന്‍ എല്ലാ സൗകര്യങ്ങളുമായി കെ.എസ്.ആര്‍.ടി.സിയും ഒരുങ്ങിക്കഴിഞ്ഞു. ബജറ്റ് ഫ്രണ്ട്‌ലിയായി ടൂറിസം പാക്കേജുകളാണ് കെ.എസ്.ആര്‍.ടി.സിയുടെ പ്രധാന ആകര്‍ഷണം. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും കെ.എസ്.ആര്‍.ടി.സി യാത്രകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ആകര്‍ഷകമായ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി കോഴിക്കോട് ഡിപ്പോ ഒരുങ്ങിക്കഴിഞ്ഞു. കോഴിക്കോട് നിന്നും ആരംഭിക്കുന്ന സൂപ്പര്‍ ഡീലക്സിലെ ഒരു ദിവസത്തെ നിലമ്പൂര്‍ യാത്രയ്ക്ക് 540 രൂപയാണ് നിരക്ക്.
അവധി ആഘോഷിക്കാന്‍ ഊട്ടിക്കും കൊടൈക്കനാലിലേക്കും പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം
കോയമ്പത്തൂര്‍: ഊട്ടി, കൊടൈക്കനാല്‍ എന്നിവടങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് ഇന്നു മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. ദിവസവും അപേക്ഷിക്കുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ക്ക് പരിമിതമായ എണ്ണം ഇ-പാസുകള്‍ മാത്രമേ നല്‍കുകയുള്ളൂ. ഊട്ടി, കൊടക്കനാല്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://epass.tnega.org/home എന്ന വിലാസത്തില്‍ അപേക്ഷിക്കാം. പ്രാദേശിക വാഹനങ്ങള്‍ക്ക് പുറമേ, പ്രതിദിനം 4,000 വാഹനങ്ങള്‍ക്ക് മാത്രമേ കൊടൈക്കനാലിലേക്ക് പ്രവേശിക്കാന്‍ പറ്റുകയുള്ളൂ. വാരാന്ത്യങ്ങളില്‍ 6,000
അവധിക്കാലം ഫാമിലിക്കൊപ്പം അടിച്ചുപൊളിക്കാം; ടൂര്‍ പാക്കേജുകളുമായി കെഎസ്ആര്‍ടിസി
തലശ്ശേരി: കെഎസ്ആര്‍ടിസി തലശ്ശേരി അവധിക്കാല ടൂര്‍ പാക്കേജ് ഒരുക്കുന്നു. മാര്‍ച്ച് 14ന് മൂന്നാര്‍, മാര്‍ച്ച് 29ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ നാലിന് മൂന്നാര്‍, ഏപ്രില്‍ എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, ഏപ്രില്‍ 11 ന് കൊച്ചി കപ്പല്‍ യാത്ര, ഏപ്രില്‍ 17 ന് നിലമ്പൂര്‍, ഏപ്രില്‍ 18 ന് മൂന്നാര്‍, ഏപ്രില്‍ 25 ന്
മാര്‍ച്ച് മാസം കുടുംബത്തോടൊപ്പം കളറാക്കാം; ടൂർ പാക്കേജുകളുമായി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ, വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി മലപ്പുറം പാക്കേജ്
കണ്ണൂർ: മാർച്ച് മാസത്തിൽ വിവിധ ടൂർ പാക്കേജുകൾ ഒരുക്കി കെ.സ്.ആർ.ടി.സി കണ്ണൂർ ഡിപ്പോ. മാർച്ച് എട്ടിന് വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി കണ്ണൂരിൽ നിന്നും നിലമ്പൂരിലെ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്നു സന്ദർശിച്ച് വൈകുന്നേരം മലപ്പുറത്ത് മിസ്റ്റി ലാന്റ് പാർക്കിൽ എത്തും. ഭക്ഷണവും എൻട്രൻസ് ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.
കടൽക്കാഴ്ചകൾ കണ്ട് ആഢംബര കപ്പലിൽ സവാരി, ഒരു ദിവസം മുഴുവൻ കൊച്ചി കാണാം; വനിതാ ദിനം കളറാക്കാൻ ടൂർ പാക്കേജുമായി കെഎസ്ആർടിസി പയ്യന്നൂർ ഡിപ്പോ
ഈ വനിതാദിനം കളറാക്കാം കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിനോടൊപ്പം. ആഴക്കടലിലൂദെ കപ്പലിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്കായി യാത്ര ഒരുക്കുകയാണ് പയ്യന്നൂർ ഡിപ്പോ. കപ്പൽ യാത്ര മാത്രമല്ല, കൊച്ചിയിലെ പ്രധാന കാഴ്ചകളും കാണാൻ അവസരമുണ്ട്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതകൾക്ക് ആയി 140 സീറ്റുകൾ ആണ് ആനവണ്ടിയിൽ ഒരുക്കിയിരിക്കുന്നത്. വിവിധ ഡിപ്പോകളെ കോർത്തിണക്കിയാണ് സർവ്വീസ്
മണൽപ്പരപ്പിലൂടെ തിരയിൽ തൊട്ടുരുമ്മിയുള്ള വാഹനയാത്ര, ഒപ്പം തലശ്ശേരി കോട്ടയിലെ കാഴ്ചകളും; പോകാം മുഴുപ്പിലങ്ങാട് ബീച്ചിലേക്ക്
കണ്ണൂരിനും തലശ്ശേരിക്കും ഇടയ്ക്കുള്ള ദേശീയപാത 17-നു സമാന്തരമായി ആണ് ഈ കടല്‍ തീരം സ്ഥിതിചെയ്യുന്നത്. 5 കിലോമീറ്റര്‍ നീളമുള്ള ഈ കടപ്പുറം ഒരു വലിയ അര്‍ധവൃത്തിലാണ് ഉള്ളത്. കടല്‍ തീരത്തിനു തെക്കുവശത്തായി കടപ്പുറത്തുനിന്നും ഏകദേശം 200 മീറ്റര്‍ അകലെ കടലില്‍ കാണുന്നതാണ് ധര്‍മ്മടം തുരുത്ത് (ദ്വീപ്). ഈ ചെറു ദ്വീപിനെ പ്രാദേശികമായി പച്ചത്തുരുത്ത് എന്നാണ് വിളിക്കുന്നത്.
കുറഞ്ഞ ചിലവില്‍ മനോഹരമായ യാത്രകള്‍; തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് നിന്നും കൂടുതല്‍ യാത്ര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍. മലക്കപ്പാറ, നെല്ലിയാമ്പതി, സൈലന്റ് വാലി, ഗവി, പാലക്കയംതട്ട്, പൈതല്‍മല, കണ്ണൂര്‍ പറശ്ശിനിക്കടവ്, വയനാട്, കൊച്ചി നെഫര്‍റ്റിറ്റി ആഡംബര കപ്പല്‍ എന്നിങ്ങനെയുള്ള ഉല്ലാസയാത്രാ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനെല്ലാം പുറമെ വിവാഹം, പഠനയാത്രകള്‍, ശബരിമല യാത്ര, കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവയുടെ ആവശ്യങ്ങള്‍ക്കും ബസുകള്‍
ക്രിസ്മസും ന്യൂഇയറും കളറാക്കാം; വടകരയില്‍ നിന്നും കെ.എസ്.ആര്‍.ടി.സിയില്‍ കീശ കാലിയാവാതെ യാത്രകള്‍ പോവാം!
വടകര: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി യാത്രകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. മലക്കപ്പാറ, മൂന്നാര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലേക്ക് വിനോദ യാത്രയുമായി കെ.എസ്.ആര്‍.ടി.സി വടകര ഓപ്പറേറ്റിങ് സെന്റര്‍. ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര. 23ന് മൂന്നാറിലേക്കാണ് ആദ്യ യാത്ര. തുടര്‍ന്ന് 29ന് മലക്കപ്പാറയിലേക്ക് ഏകദിനയാത്ര. ജനുവരി ഒന്നിന് മൂന്നാറിലേക്കാണ് യാത്ര. രണ്ടിന് സൈലന്റ് വാലി (വനത്തിലൂടെ അഞ്ച്
സൈഡ് സീറ്റ്, ചാറ്റല്‍മഴ, ഒപ്പം പ്രിയപ്പെട്ടവരും; കീശ കാലിയാകാതെ കെ.എസ്ആർടിസിയില്‍ യാത്ര പോയാലോ ?
പയ്യന്നൂർ: കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും വിവിധ വിനോദ യാത്രകൾ സംഘടിപ്പിക്കുന്നു. അതിരപ്പിള്ളി-വാഴച്ചാൽ ടൂർ ഡിസംബർ 14ന് രാത്രി പുറപ്പെട്ട് അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് 16ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 14 ന് പുറപ്പെടുന്ന വയനാട് ടൂറിൽ എൻ ഊര്, ബാണാസുര സാഗർ ഡാം,
കുറഞ്ഞ ചിലവില്‍ കുടുംബത്തോടൊപ്പം ആഡംബര കപ്പൽ യാത്ര പോവാന്‍ താല്‍പര്യമുണ്ടോ ? എങ്കിലിതാ കെഎസ്ആർടിസി കൂടെയുണ്ട്
കണ്ണൂര്‍: കെഎസ്ആർടിസി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ നവംബർ 28ന് പയ്യന്നൂരിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് അവസരം ലഭിക്കും. മുതിർന്നവർക്ക് 4780 രൂപയും അഞ്ച് മുതൽ 10 വയസ്സുവരെയുള്ള കുട്ടികൾക്ക് 2470 രൂപയുമാണ് ടിക്കറ്റ് നിരക്ക്. മറ്റു ചിലവുകൾ യാത്രക്കാർ വഹിക്കണം. ഫോർട്ട്