Category: തൊഴിലവസരം
തെറാപ്പിസ്റ്റ് നിയമനം; അഭിമുഖം 22ന്
വടകര: തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. വടകര ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി വിഭാഗം തൊഴിൽ പരിശീലന പദ്ധതിയായ റീ ബോൺ പ്രോജക്ടിൽ ഒക്യുപേഷനൽ തെറപ്പിസ്റ്റിനെ നിയമിക്കുന്നു. നിയമനത്തിനായുള്ള അഭിമുഖം 22ന് രാവിലെ 11.30ന് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കും.
പരീക്ഷ ഇല്ലാതെ വീടിനടുത്തുള്ള പോസ്റ്റ് ഓഫീസില്‍ ജോലി നേടാന്‍ സുവര്‍ണാവസരം; 44228 ഒഴിവുകള്‍, വിശദമായി അറിയാം
കോഴിക്കോട്: പോസ്റ്റ് ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കേരളത്തിലെ പോസ്റ്റ് ഓഫീസുകളില്‍ പരീക്ഷ ഇല്ലാതെ നേരിട്ട് ജോലിക്കായി ഇപ്പോള്‍ അപേക്ഷ നല്‍കാം. ഗ്രാമീണ്‍ ഡോക് സേവക് പോസ്റ്റുകളിലേക്കാണ് നിയമനം നടത്തുന്നത്. പോസ്റ്റ്മാന്, പോസ്റ്റ് മാസ്റ്റര്‍ തസ്തികകളിലേക്കാണ് നിയമനം. എസ്.എസ്.എല്‍.സിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് ഓഗസ്റ്റ് 5 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മൊത്തം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ വിവിധ ഒഴിവുകള്‍; നോക്കാം വിശദമായി
കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, ഡി.ഇ.ഒ കം അക്കൗണ്ടന്റ്, പീഡിയാട്രീഷ്യന്‍, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എന്‍ എന്നീ തസ്തികളിലേക്ക് കരാര്‍/ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 18ന് വൈകീട്ട് അഞ്ചിനകം അപേക്ഷ
മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം
വടകര: മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: വിഎച്ച്എസ്ഇ എംഎല്‍ടി. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 23ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും.
കോഴിക്കോട് എന്‍ഐടിയില്‍ അധ്യാപക ഒഴിവുകള്‍; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് എന്‍ഐടി വിവിധ വകുപ്പുകളിലേക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് തുടങ്ങിയ വകുപ്പുകളിലേക്കാണ് അധ്യാപകരെ നിയമിക്കുന്നത്. കൂടാതെ എജുക്കേഷന്‍ വകുപ്പിന് കീഴില്‍ വിദ്യാഭ്യാസം, എക്കണോമിക്സ്, ബോട്ടണി അധ്യാപകരെയും സെന്റര്‍ ഫോര്‍ ഇന്നോവേഷന്‍, എന്റര്‍പ്രെണര്‍ഷിപ് ആന്‍ഡ് ഇന്‍ക്യൂബേഷന്‍ വകുപ്പിന് കീഴില്‍ സംരംഭകത്വം, മാനേജ്മെന്റ്, വിദ്യാഭ്യാസം മറ്റ് അനുബന്ധ മേഖലകള്‍
ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില് ഹെൽത്ത് വർക്കർ നിയമനം, വിശദമായി അറിയാം
ഓർക്കാട്ടേരി: ഏറാമല പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയില് മൾട്ടിപർപ്പസ് ഹെൽത്ത് വർക്കർക്കറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജി.എൻ.എം യോഗ്യതയുള്ള 40 വയസ്സിൽ താഴെയുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിക്കുന്നു. അഭിമുഖം ജൂലായ് 18-ന് രാവിലെ 11-ന് ഏറാമല പഞ്ചായത്ത് ഓഫീസിൽ നടക്കുന്നതായിരിക്കും.
വടകരയിലെ വിവിധ സ്ക്കൂളുകളില്‍ അധ്യാപക നിയമനം; അറിയാം വിശദമായി
മടപ്പള്ളി: മടപ്പള്ളി ജി.വി.എച്ച്.എസ്. സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് ജൂനിയർ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജൂലായ് ഒന്നിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ. വാണിമേൽ: വെള്ളിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി. മലയാളം (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് ഒന്നിന് രാവിലെ 10 മണിക്ക് സ്കൂളിൽ.
ജില്ലയിലെ പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു; അഭിമുഖം ജൂലൈ മൂന്നിന്, അറിയാം വിശദമായി
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ പ്രീമെട്രിക്ക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠനമികവ് കൈവരിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സലിംഗ് നല്‍കുന്നതിനും, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വനിതാ സ്റ്റുഡന്റ് കൗണ്‍സിലറെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷകര്‍ എംഎ സൈക്കോളജി, എംഎസ്ഡബ്ല്യു (സ്റ്റുഡന്റ്
എസ്എസ്എല്‍സി കഴിഞ്ഞവരാണോ?; ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, ലിഫ്റ്റ് ടെക്നോളജി കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി കോഴ്സിലേയ്ക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. അടിസ്ഥാന യോഗ്യത എസ്എസ്എല്‍സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഹെല്പ്ലൈന്: 9526871584, 7561866186. ലിഫ്റ്റ് ടെക്നോളജി കോഴ്സ് കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റി ആഭിമുഖ്യത്തില്‍ നടത്തുന്ന
നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി അറിയാം
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ സയന്‍സ്, ബിടെക്(കമ്പ്യൂട്ടർ സയന്‍സ്) എംസിഎ എന്നിവയാണ് യോഗ്യത. ഇതിനായുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2552480, 2553480 എന്ന നമ്പറില്‍ ബന്ധപ്പെടുക.