Category: തൊഴിലവസരം

Total 337 Posts

500ലേറെ ഒഴിവുകള്‍, ഇരുപതിലധികം കമ്പനികള്‍; ജനുവരി നാലിന് വടകരയില്‍ തൊഴില്‍മേള

വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും.വിവരങ്ങള്‍ക്ക്: എംപ്ലോയബിലിറ്റി സെന്റര്‍

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! നഴ്സിങ് ഓഫീസര്‍, ലക്ചറർ തുടങ്ങി ജില്ലയില്‍ നിരവധി ഒഴിവുകള്‍

*യോഗാ ഇൻസ്ട്രക്ടർ നിയമനം ബാലുശ്ശേരി: തലയാട് ഗവ. ആയുർവേദ ആശുപത്രിയിൽ യോഗാ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ജനുവരി 10ന് രാവിലെ 10മണിക്ക്‌ ആശുപത്രിയിൽ കൂടിക്കാഴ്ച. *നഴ്സിങ് ഓഫീസര്‍ നിയമനം ബാലുശ്ശേരി: പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയിൽ നഴ്സിങ് ഓഫീസറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി3ന് രാവിലെ 10മണിക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ. *സ്‌കാവഞ്ചര്‍ നിയമനം കോഴിക്കോട്: ഗവ. മെഡിക്കൽ

മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപക ഒഴിവ്; വിശദമായി അറിയാം

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ മേപ്പയ്യൂരിൽ അധ്യാപക നിയമനം. ഹൈസ്‌കൂൾ വിഭാഗത്തിൽ ഗണിതം അധ്യാപകനെയാണ് നിയമിക്കുന്നത്. ഇന്റർവ്യു ജനുവരി ഒന്ന് ബുധനാഴ്ച കാലത്ത് 10.30 ന് നടക്കും. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹൈസ്‌കൂൾ ഓഫീസിൽ ഹാജരാകണം. Description: Teacher Vacancy in Govt. Vocational Higher Secondary School, Mepayyur  

ചെക്യാട് പഞ്ചായത്തില്‍ ഓവർസീയർ നിയമനം

ചെക്യാട്: പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലേക്ക് ഓവർസീയർ തസ്തികയിൽ നിയമനം നടത്തുന്നു. ജനുവരി 3ന് 11മണിക്ക്‌ ചെക്യാട് പഞ്ചായത്ത് ഓഫിസിൽ കൂടിക്കാഴ്ച നടത്തും. Description: Appointment of Overseer in Chekkiad Panchayat

ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

കോഴിക്കോട്: ഫറോക്ക് ഫാറൂഖ് കോളജില്‍ സ്വീപ്പറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ച 30നു രാവിലെ 10നു കോളജ് ഓഫിസില്‍ നടക്കും.

ബാങ്ക് ജോലിയാണോ സ്വപ്‌നം? എസ്.ബി.ഐയില്‍ നിരവധി ഒഴിവുകള്‍- വിശദാംശങ്ങള്‍ അറിയാം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍), പ്രൊബേഷണറി ഓഫീസര്‍ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കല്‍ തസ്‌കികയില്‍ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസര്‍ തസ്തികയില്‍ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാര്‍ക്ക് നിയമനത്തിന് ജനുവരി

കാവിലുംപാറ പഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം

കാവിലുംപാറ: പഞ്ചായത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 3 ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജനവുരി ഒന്നിന് പകല്‍ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും. യോഗ്യത സിവില്‍ എഞ്ചിനീയറിങ്ങില്‍ ഐടിഐ/ 3 വര്‍ഷ ഡിപ്ലോമ. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തണം. Description: Appointment of Overseer in Kavilumpara Panchayat

ഡോക്ടറുടെ ഒഴിവ്; അപേക്ഷ ക്ഷണിച്ചു

കുറ്റ്യാടി: കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് ഡോക്ടറെ നിയമിക്കുന്നത്. ഒഴിവിലേക്ക് യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിസംബർ 30ന് അകം ആശുപത്രിയിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. Description: Vacancy of Doctor; Application invited  

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ ഒഴിവ്; വിശദമായി അറിയാം

കീഴരിയൂർ : കീഴരിയൂർ ഗ്രാമപ്പഞ്ചായത്ത് ഹരിതകർമസേന വാഹനത്തിലേക്കായി ഡ്രൈവറെ നിയമിക്കുന്നു ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. നിയമന അഭിമുഖം ഡിസംബർ 30-ന് രാവിലെ 11 മണിമുതൽ ഒരു മണിവരെ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത: ഏഴാംക്ലാസ് വിജയം. ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് നിർബന്ധമാണ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

കോഴിക്കോട് ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോഴിക്കോട്: ഗവ.ഐ.ടി.ഐയില്‍ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനായി ഡിസംബര്‍ 27-ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ബി. ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ മൂന്ന് വര്‍ഷ ഡിപ്പോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.ടി.സി/ എന്‍.എ.സി യും മൂന്ന് വര്‍ഷത്തെ

error: Content is protected !!