Category: കൂരാച്ചുണ്ട്

Total 163 Posts

മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു

കൂരാച്ചുണ്ട്: മുളകും തോട്ടത്തിൽ ആമീന അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ്: ഉമ്മർ. മക്കൾ: ഷരീഫ് (റാഹത്ത് ഫിഷ് ), ഗഫൂർ , നാസർ, റംല. മരുമക്കൾ: റാഷിദ് (തലയാട് ), ഷാഹിദ (കായണ്ണ), സെലീന (എകരൂൽ), ആയിഷ (പാലോളി). സഹോദരങ്ങൾ: മൊയ്തീൻ (നൊച്ചാട്), മുഹമ്മദലി (വാണിമേൽ ), ബഷീർ (വാണിമേൽ ), ആയിഷ (വാണിമേൽ ),

38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റ്; തീ പാറും പോരാട്ടത്തിനൊടുവില്‍ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍

കൂരാച്ചുണ്ട്: 38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണേഴ്‌സ് ആയ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍ പ്രവേശിച്ചു. ടൂര്‍ണമെന്റിലെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട് പതിവ് പോലെ വിദേശതാരങ്ങളെയും, സേവന്‍സ് ടൂര്‍ണമെന്റുകളില്‍ മിന്നിത്തിളങ്ങുന്ന പ്രഗത്ഭ താരങ്ങളുടെ വന്‍ നിരയുമായി

വിദ്യപകര്‍ന്ന് ഒന്‍പത് വര്‍ഷം; കൂരാച്ചുണ്ട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കൂരാച്ചുണ്ട്: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒന്‍പതാം വാര്‍ഷിക ആഘോഷവും സ്‌കൂളില്‍ നിന്നും വിരമിക്കുന്ന അധ്യാപകയ്ക്ക് യാത്രയയപ്പ് സമ്മേളനവും നടത്തി. ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന പ്രിന്‍സിപ്പല്‍ ലൗലി സെബാസ്റ്റ്യന് മാനേജ്‌മെന്റും പി.ടി.എ കമ്മിറ്റിയും ചേര്‍ന്നാണ് യാത്രയയപ്പ് ഒരുക്കിയത്. കോര്‍പറേറ്റ് മാനേജര്‍ ഫാ. വര്‍ഗീസ് പാലക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍

പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു

കൂരാച്ചുണ്ട്: പതിയില്‍ പ്രണവം ഓട്ടോഗാരേജ് നടത്തുന്ന പൂവ്വത്താംകുന്ന് കൊരുവന്‍തലക്കല്‍ കേളപ്പന്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ: ലീല (പാലേരി നടക്കല്‍മീത്തല്‍). മക്കള്‍: പ്രജീഷ്, പ്രജില. മരുമക്കള്‍: വിബിത, സതീഷ് ഒളവണ്ണ. സംസകാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍; നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി കൂരാച്ചുണ്ട് സ്വദേശി ശ്രീജേഷ് യാത്രയായി

  കൂരാച്ചുണ്ട്: കുടുംബത്തിന്റെ കൈതാങ്ങായ ശ്രീജേഷ് പതിവുപോലെ അന്നും വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. എന്നാല്‍ വിധി കരുതിവച്ച അപകടം പെടുന്നനെ ശ്രീജേഷിന്റെ ജീവന്‍ കവര്‍ന്നെടുക്കുകയായിരുന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കിയാണ് ശ്രീജേഷ് എന്ന മുപ്പത്തെട്ടുകാരന്‍ യാത്രയായത്. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12

മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അപകടം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അച്ഛന്‍: പരേതനായ ഗോപാലന്‍.

കക്കയം സ്വദേശിനി ബൂട്ട് അണിയും, ഇന്ത്യൻ ഫുട്ബോൾ ടീമിനായി; പതിനാറുകാരി കുഞ്ഞാറ്റയ്ക്കിത് അഭിമാനകരമായ നേട്ടം

കൂരാച്ചുണ്ട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച് കക്കയം സ്വദേശിനി. കക്കയം നീർവായകത്തിൽ കുഞ്ഞാറ്റയാണ് അഭിമാനകരമായ നേട്ടം കെെവരിച്ചത്. അണ്ടർ 17 ലേക്കുള്ള ഇന്ത്യൻ ടീമിലാണ് പതിനാറുകാരിയായ കുഞ്ഞാറ്റ തിരഞ്ഞെടുക്കപ്പെട്ടത്. ഷിൽജി, ഷാജി ദമ്പതികളുടെ മകളാണ് കുഞ്ഞാറ്റ. കണ്ണൂർ സ്പോർട് ഡിവിഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് കുഞ്ഞാറ്റ. നിലവിൽ കേരള ടീമം​ഗമാണ്. Summary: Kakkayam native

കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു. ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്.

തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് പരിക്ക്

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന്‍ ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാവിലെ ഒന്‍പത് മണിയോടെ സ്‌കൂളില്‍ പോവുയായിരുന്ന ബ്ലസിനെ ടാക്‌സി സ്റ്റാന്റിനടുത്തുവെച്ച് രണ്ട് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ മറ്റൊരു

വിദ്യാര്‍ഥികളുടെ അത്‌ലറ്റികസ്, ഗെയിംസ് കഴിവുകള്‍ക്ക് പ്രോത്സാഹനം; കൂരാച്ചുണ്ട് സെന്റ് തോമസ് സ്‌കൂളില്‍ സ്‌പോര്‍ട്‌സ് അക്കാദമിയ്ക്ക് തുടക്കമായി

കൂരാച്ചുണ്ട്: എല്‍.പി സ്‌കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികളുടെ അത്‌ലറ്റികസ്, ഗെയിംസ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി സെന്റ് തോമസ് സ്‌കൂളില്‍ സാന്തോം സ്‌പോര്‍ട്‌സ് അക്കാദമി രൂപീകരിച്ചു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അക്കാദമി രൂപീകരിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ വിന്‍സന്റ കണ്ടത്തില്‍ ഉദ്ഘാട ചെയ്തു. അക്കാദമി പ്രസിഡന്റ് ജോബി വാളിയംപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു. പിടിഎ

error: Content is protected !!