Category: കുറ്റ്യാടി
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക; നാളെ ബഹുജന സത്യാഗ്രഹം
കുറ്റ്യാടി: കുറ്റ്യാടിയിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ നാളെ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കും. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഉടൻ തുറക്കുക, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കുക, മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു
ഇൻസ്റ്റഗ്രാം റീലിനെ ചൊല്ലി തർക്കം; കുറ്റ്യാടിയിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം, പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്
കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിൽ സംഘർഷം. ഒരാൾക്ക് പരിക്കേറ്റു. പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഐഷാമിനാണ് പരിക്കേറ്റത്. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടത് സംബന്ധിച്ചാണ് തർക്കം. ഇൻസ്റ്റഗ്രാം റീൽസ് ഡിലീറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐഷാമിനെ പന്ത്രണ്ടോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി. സ്കൂൾ വിട്ട് വീട്ടിലേക്കു മടങ്ങുന്നതിനിടെ കുറ്റ്യാടി ജുമാ മസ്ജിദിന്
കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനം അശാസ്ത്രീയം; കരട് പട്ടിക റദ്ദാക്കണമെന്ന് കോൺഗ്രസ്
കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കരട് പട്ടിക റദ്ദാക്കണമെന്ന് കോൺഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി. തികച്ചും അശാസ്ത്രീയമായ രീതിയിലാണ് വാർഡുകൾ വിഭജിച്ചിരിക്കുന്നത്. കരട് വിജ്ഞാപനത്തിലെ ഭൂപടരേഖ പരിശോധിച്ചാൽ തന്നെ വാർഡ് വിഭജനത്തിലെ അശാസ്ത്രീയത വ്യക്തമാകുമെന്നും കോൺഗ്രസ് ആരോപിക്കുന്നു. കരട് പട്ടികയ്ക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാൻ മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.
കോൺഗ്രസ്സ് നേതാവും, മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ ഓര്‍മകളില്‍ കുറ്റ്യാടി
കുറ്റ്യാടി: കോൺഗ്രസ്സ് നേതാവും, മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുടെ നൂറ്റി ഏഴാം ജന്മദിനത്തിൻ്റെ ഭാഗമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ജന്മദിന സംഗമവും ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ടൗണില്‍ രാവിലെ 9മണിക്ക് സംഘടിപ്പിച്ച പരിപാടിയില്‍ മണ്ഡലം വൈസ് പ്രസിഡണ്ട് ടി അശോകൻ അധ്യക്ഷത വഹിച്ചു.
പത്തോളം പേര്‍ ഓടിയെത്തി, പിന്നാലെ കാറിന്റെ ചില്ല് തകര്‍ത്തു; കുറ്റ്യാടിയില്‍ യുവാവിന് മര്‍ദനം
കുറ്റ്യാടി: കാറില്‍ ഇരിക്കുകയായിരുന്ന യുവാവിന് മര്‍ദനം. മണിയൂര്‍ സ്വദേശി കാരയാത്തൊടി മുഹമ്മദിനാണ് മര്‍ദനമേറ്റത്. കുറ്റ്യാടി മരുതോങ്കര റോഡില്‍ ഇന്നലെയാണ് സംഭവം. കാറിലിരിക്കുയായിരുന്ന മുഹമ്മദിനെ പത്തോളം വരുന്ന ആളുകളെത്തി മര്‍ദിക്കുകയായിരുന്നു. കാറിനടുത്തേക്ക് എത്തിയ ആളുകള്‍ ആദ്യം ചില്ലുകളില്‍ അടിച്ച് മുഹമ്മദിനെ പുറത്തിറക്കുകയായിരുന്നു. ശേഷം കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. മുഹമ്മദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആളെ ഇറക്കി മുന്നോട്ട് നീങ്ങിയതിന് പിന്നാലെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞ് സ്വകാര്യ ബസ്, നിർത്തിയത് കാറിനെ ഇടിച്ചിട്ടശേഷം; കുറ്റ്യാടിയിലെ അപകടത്തിന്റെ സിസിടിവി ദൃശ്യം കാണാം
കുറ്റ്യാടി: ചെറിയ കുമ്പളത്ത് സ്വകാര്യ ബസ് തെറ്റായ ദിശയിലേക്ക് നീങ്ങി കാറിനെ ഇടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി ഏഴ് മണിയോടെ ചെറിയ കുമ്പളത്തായിരുന്നു അപകടം. കോഴിക്കോട് നിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന ബ്രഹ്‌മാസ്ത്രം എന്ന ബസാണ് എതിർദിശയിലേക്ക് വരികയായിരുന്ന കാറിന് ഇടിച്ചത്. കുമ്പളം സ്റ്റാന്റിൽ ആളെ ഇറക്കിയശേഷം ബസ് മുന്നോട്ടുനീങ്ങവേ അപ്രതീക്ഷിതമായി വലതുദിശയിലേക്ക് കയറ്റുകയായിരുന്നു.
കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ
കുറ്റ്യാടി : കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ചേലക്കാട് ചരളിൽ അർഷാദാണ് റിമാൻഡിലായത്. കുറ്റ്യാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച അർധരാത്രി കക്കട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബൈക്കിൽ എം ഡി എം എ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 2.75 ഗ്രാം എം.ഡി.എം.എയും അളവുതൂക്കയന്ത്രവും കണ്ടെടുത്തു.
കുറ്റ്യാടിചുരം റോഡിൽ വാഹനാപകടം; പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു
തൊട്ടിൽപ്പാലം : കുറ്റ്യാടി ചുരംറോഡിൽ മുളവട്ടത്ത് പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഡ്രൈവർ ഉൾപ്പടെ നാല് പേർക്ക് പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊട്ടിൽപാലം പോലിസ് സ്ഥലത്തെത്തി.
വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചു; കുറ്റ്യാടിയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ
കുറ്റ്യാടി: വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ വഞ്ചിച്ചതായി പരാതി. കുറ്റ്യാടിയിലെ ഗേറ്റ് അക്കാദമി എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മാനേജർ റിമാൻഡിൽ. നാദാപുരം വരിക്കോളി കൂർക്കച്ചാലിൽ ലിനീഷാണ് റിമാൻഡിലായത്. ലാബ് ടെക്നിഷ്യൻ കോഴ്‌സ്, നഴ്സിങ് അസിസ്‌റ്റന്റ് കോഴ്‌സ് എന്നിവയ്ക്ക് വിദ്യാർഥികളെ ചേർത്തു വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചെന്നാണ് പരാതി. കുറ്റ്യാടിയിൽ ഗേറ്റ് അക്കാദമി എന്ന പേരിൽ
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി
വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഗോകുൽ ദാസിനെ കുറ്റ്യാടി