Category: കുറ്റ്യാടി
കുറ്റ്യാടിയില്‍ 22ന് നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ്
കുറ്റ്യാടി: നന്മ ചാരിറ്റബിൾ ട്രസ്റ്റും കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലും ചേർന്ന് കുറ്റ്യാടിയില്‍ സൗജന്യ ഹൃദ്രോഗ നിർണയ ക്യാംപ് സംഘടിപ്പിക്കുന്നു. 22ന് നന്മ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതൽ 1മണി വരെ നടക്കുന്ന പരിപാടി കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ് ഡോ. രാജു ബലറാം മുഖ്യാതിഥിയാകും. റജിസ്റ്റർ
വൈദ്യുതി ചാർജ് വർധനവ്; കുറ്റ്യാടി ഇലക്ട്രിസിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്
കുറ്റ്യാടി: വൈദ്യുതി ചാർജ് വില വർധനവിനെതിരെ കുറ്റ്യാടി കെ എസ് ഇ ബി ഓഫീസിലേക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. കുറ്റ്യാടി കോൺഗ്രസ് ഓഫീസിന് സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് കെ എസ് ഇ ബി ഓഫിസിനു മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് ഡി സി സി പ്രസിഡൻ്റ് അഡ്വ: കെ പ്രവീൺകുമാർ
കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു; കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു. കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കാൻ പോകുന്നു. പുഴയുടെ തീരത്ത് കൂടി കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാത നവീകരിച്ച് സൗന്ദര്യവത്ക്കരിക്കും, കൂടാതെ ഭക്ഷണശാലകളുടെ നിർമാണവും, ടോയ്‌ലറ്റ് ബ്ലോക്കും, ഡ്രെയിനേജ് കം യൂട്ടിലിറ്റി സൗകര്യവും, മതിലുകളും ലാൻഡ്സ്കേപ്പ് പ്രവൃത്തികളും, ലൈറ്റുകളും, നിലവിലെ ചിൽഡ്രൻസ്
ചക്കിട്ടപാറ പൂഴിത്തോട് നിവാസികൾക്ക് ആശ്വാസം; എക്കൽ പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു
ചക്കിട്ടപാറ: പൂഴിത്തോട് നിവാസികൾക്ക് ആശ്വാസിക്കാം. എക്കൽ പാലത്തിൻ്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു. പൂഴിത്തോട് ഭാഗത്ത് നിന്നും അപ്രോച്ച് റോഡിൻ്റെ പ്രവർത്തിയും മരുതോങ്കര പഞ്ചായത്തിലെ എക്കൽ ഭാഗത്ത് നിന്ന് പാലത്തിൻ്റെ പ്രവർത്തിയുമാണ് ആരംഭിച്ചത് . പതിനഞ്ച് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് നിർമാണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. എക്കൽ പാലം കുറ്റ്യാടി, പേരാമ്പ്ര എന്നീ
ഒരുങ്ങുന്നത് 5.7 കോടി രൂപയുടെ പദ്ധതി; കുറ്റ്യാടി പൈതൃക പാത ഡിപിആർ ഭേദഗതി അംഗീകാരത്തിന് അയക്കാൻ തീരുമാനിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ
കുറ്റ്യാടി: 5.7 കോടി രൂപയുടെ കുറ്റ്യാടി പൈതൃക പദ്ധതി ഡിപിആർ ഭേദഗതി അംഗീകാരത്തിന് സമർപ്പിക്കാൻ തീരുമാനിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ. കുറ്റ്യാടി പുഴയുടെ തീരത്ത് കൂടെ കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാത നവീകരിച്ച് ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ടൂറിസം ഡയറക്ടർക്ക് പദ്ധതി സമർപ്പിച്ചിരുന്നു. തുടര്‍ന്ന്
കുറ്റ്യാടി നിയോജകമണ്ഡലത്തിലെ പട്ടികജാതി നഗറുകളുടെ വികസന പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്; പദ്ധതികളിലൂടെ നടപ്പാക്കുക വീടുകളുടെ പുനരുദ്ധാരണ പ്രവർത്തികളും പശ്ചാത്തല സൗകര്യ വികസനവും
കുറ്റ്യാടി: അംബേദ്കർ ഗ്രാമ വികസന പദ്ധതി പ്രകാരം അനുമതി ലഭിച്ച വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടികജാതി നഗർ, ചോയിമഠം പട്ടികജാതി നഗർ, ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി നഗർ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ തീരുമാനിച്ചു. ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വാളാഞ്ഞി കുളങ്ങരത്ത് നഗറിന്റെ ഭേദഗതി ചെയ്ത
മണിയാർ ജലവൈദ്യുതി പദ്ധതി കെഎസ്ഇബി ഏറ്റെടുക്കുക; കുറ്റ്യാടിയിൽ കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ (ഐഎൻടിയുസി) നേതൃത്വത്തിൽ ധർണ
കുറ്റ്യാടി: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി കെ എസ് ഇബി സബ്ബ് ഡിവിഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മണിയാർ ജലവൈദ്യുതി പദ്ധതി കെ എസ് ഇ ബി ഏറ്റെടുക്കുക, ഇക്ട്രിസിറ്റി വർക്കർ പ്രമോഷൻ ഉടൻ നടത്തുക, നിയമന നിരോധനം പിൻവലിക്കുക,ഡി എ കുടിശ്ശിക അനുവദിക്കുക, മെറ്റീരിയൽസിന്റെ
മണിമല നാളികേര പാർക്ക് യാഥാർത്ഥ്യമാകുന്നു; ട്രാൻസ്ഫോർമർ സ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ
കുറ്റ്യാടി: 2025 വർഷത്തിൽ വ്യവസായങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മണിമലയിൽ 11KV/433V 250 KVA ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുകയാണെന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതിയൊരുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎസ്ഇബിയാണ് പ്രവർത്തി നടപ്പാക്കുന്നത്. വ്യവസായങ്ങൾക്ക് ആവശ്യമായ സ്ഥലങ്ങൾ ഒരുക്കുന്നതിന്റെ പദ്ധതി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സമർപ്പിച്ചു കഴിഞ്ഞു.
കുറ്റ്യാടിയിലെ വട്ടിപ്പലിശ ഇടപാട്; ഒരാൾ അറസ്റ്റിൽ
കുറ്റ്യാടി: വട്ടിപ്പലിശ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ അറസ്റ്റിൽ. നിട്ടൂർ കുഞ്ഞപ്പകുരുക്കണ്ണംകണ്ടി സതീശനെയാണ് കുറ്റ്യാടി പോലിസ് അറസ്റ്റ് ചെയ്തത്. കേരള മണി ലെൻഡേഴ്സ് ആക്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം ലഭിച്ചു. ഇടപാടുകാരിൽ നിന്ന് ഈടായി വാങ്ങിവെച്ച 51 ചെക്കുകൾ, മുദ്രപ്പത്രങ്ങൾ,റവന്യൂ
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ മതിയായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കുക; നാളെ ബഹുജന സത്യാഗ്രഹം
കുറ്റ്യാടി: കുറ്റ്യാടിയിൽ സിറ്റിസൺസ് ഫോറം ഫോർ പീസ് & ജസ്റ്റിസിന്റെ ആഭിമുഖ്യത്തിൽ നാളെ ബഹുജന സത്യാഗ്രഹം സംഘടിപ്പിക്കും. കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രസവ വാർഡ് ഉടൻ തുറക്കുക, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ക്ഷാമം പരിഹരിക്കുക, മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 10ന് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസു