Category: കുറ്റ്യാടി

Total 201 Posts

തൂണേരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

നാദാപുരം: തൂണേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൂണേരി ബാലവാടി സ്‌റ്റോപിന് സമീപത്താണ് സംഭവം. ചാലപ്രം റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് നീങ്ങിയതോടെ കാര്‍ വലതുഭാഗത്തെ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. നാദാപുരം ഭാഗത്ത് നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച

ഓളപ്പരപ്പില്‍ ആവേശത്തുഴയെറിഞ്ഞ് മത്സരാര്‍ത്ഥികള്‍; വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾക്ക് കുറ്റ്യാടി പുഴയില മീൻതുള്ളി പാറയിൽ തുടക്കം

കുറ്റ്യാടി: പത്താമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യാന്തര വൈറ്റ് വാട്ടർ കയാക്കിങ് ഫ്രീസ്റ്റൈൽ മത്സരങ്ങൾ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിൽ കുറ്റ്യാടി പുഴയിലെ മീൻ തുള്ളിപാറയിൽ തുടങ്ങി. ടി.പി രാമകൃഷ്ണൻ എംഎൽഎ ഫ്ലാഗ്ഓഫ് ചെയ്തു. പുതിയ തലമുറ സാഹസിക വിനോദസഞ്ചാരത്തിൽ വലിയ താല്പര്യം പ്രകടിപ്പിക്കുന്നതായി എംഎൽഎ പറഞ്ഞു. സാഹസിക വിനോദസഞ്ചാര രംഗത്ത് നമുക്ക് ഏറ്റവും അനുകൂലമായിട്ടുള്ളത് നമ്മുടെ

കനത്ത മഴയും കാറ്റും; കായക്കൊടി തളീക്കരയില്‍ കാറിന് മുകളില്‍ മരം വീണു, ചങ്ങരംകുളം റോഡില്‍ തേക്ക് ലൈനില്‍ വീണ് ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

കായക്കൊടി: ഇന്ന് പെയ്ത കനത്ത മഴയിലും കാറ്റിലും മലയോര മേഖലയില്‍ വ്യാപക നാശം. കായക്കൊടി പഞ്ചായത്തിലെ തളീക്കരയില്‍ ഇന്ന് ഉച്ചയോടെ വീശയടിച്ച കാറ്റില്‍ നിർത്തിയിട്ട കാറിന് മുകളില്‍ മരം വീണു. 11മണിയോടെ ടൗണിലെ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിനുള്ളില്‍ അപകടസമയത്ത് ആളില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ടൗണിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മാര്‍ബിള്‍ കടയുടെ ഷെഡ്ഡിനും

കനത്ത മഴയില്‍ കുറ്റ്യാടി കാവിലുംപാറയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; യുവതിക്ക് പരിക്ക്‌

കുറ്റ്യാടി: കാവിലുംപാറയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. മൂന്നാംകൈ പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കനത്ത മഴയില്‍ തെങ്ങ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക്‌ വീഴുകയായിരുന്നു. അപകടത്തില്‍ നാരായണന്റെ മകന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യയുടെ

‘ഉമ്മൻചാണ്ടി സാമൂഹ്യ – രാഷ്ട്രീയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവ്‌’; ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ കുറ്റ്യാടി

കുറ്റ്യാടി: മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കോൺഗ്രസ് പ്രവർത്തക സമിതി മുതലായ നിലകളിൽ സാമൂഹ്യ രാഷ്ടിയ രംഗത്ത് നിറഞ്ഞ് നിന്ന പകരക്കാരനില്ലാത്ത നേതാവാണ് ഉമ്മൻചാണ്ടി എന്ന് മുൻ ഡി.സി.സി പ്രസിഡന്റ്‌ കെ.സി അബു. കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എണ്ണമല്ലാത്ത ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നൽകിയ അദ്ദേഹം

ആയഞ്ചേരിയിൽ നിന്ന് അമേരിക്കയിലേക്ക്‌ പറക്കാനൊരുങ്ങി ശഹാന ശിറിൻ ; നേരിട്ടെത്തി അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ

ആയഞ്ചേരി: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഒന്നര കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടിയ തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിനെ അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ. കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയ എംഎല്‍എ പൊന്നാടയണിച്ചാണ് സന്തോഷം പങ്കിട്ടത്‌. പ്രവാസിയായിരുന്ന അബ്ദുള്ള കിളിയമ്മലിന്റെയും റിട്ടേർഡ് അധ്യാപികയും വനിതാ ലീഗ് നേതാവുമായ സാറയുടെയും

ജനല്‍കമ്പി ഇളക്കിമാറ്റി അകത്ത് കടന്ന് കള്ളന്‍; വിലങ്ങാട് നിന്ന് മോഷണം പോയത്‌ മുപ്പതിനായിരം രൂപയുടെ ഉരിച്ച അടയ്ക്ക

വിലങ്ങാട്: അടയ്ക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ മോഷണം. വിലങ്ങാട് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മോഷണം നടന്നത്. ഏതാണ്ട് 30,000രൂപയുടെ ഉരിച്ച അടയ്ക്ക മോഷണം പോയിട്ടുണ്ട്. കെട്ടിടത്തിന്റെ പിന്‍വശത്തുള്ള ജനല്‍ കമ്പി ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. ബിബിന്റെ പരാതിയില്‍ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയില്‍ ദുരിതത്തിലായി വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ

വേളം: മഴവെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ സന്ദര്‍ശിച്ചു. തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണാൻ ജൂലൈ 22ന് പഞ്ചായത്ത് – വില്ലേജ് അധികൃതരുടെയും, എഞ്ചിനീയര്‍ർമാരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുന്നതിന് തീരുമാനിച്ചതായി എംഎല്‍എ

കുറ്റ്യാടി കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു

കുറ്റ്യാടി: കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: റഹീസ് (ദമാം), റയ്യിബ, റഹീന, റൈഹാനത്ത്. മരുമക്കള്‍: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീര്‍ (ചേലക്കാട്), നസീര്‍ (കള്ളാട്‌). സഹോദരങ്ങള്‍: കൊല്ലൻ്റെ പറമ്പത്ത് കുഞ്ഞമ്മദ്, പാത്തു ആസ്യ, നാസർ.

കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം തുറന്നുവിടാന്‍ സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കക്കയം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവില്‍ ഡാമില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. ഷട്ടര്‍ തുറന്നാല്‍

error: Content is protected !!