Category: കുറ്റ്യാടി

Total 200 Posts

അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരൻ, സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ; സതീശന്റെ ഓർമ്മകളിൽ നാട്

കുറ്റ്യാടി: അന്തരിച്ച വോളീബോൾ താരം സതീശൻ കുറ്റ്യാടിയുടെ പ്രിയപ്പെട്ട കളിക്കാരനായിരുന്നു. വോളിബോളിൽ തന്റെതായ ശൈലി സതീശനുണ്ടായിരുന്നു. വോളി ബോൾ ടൂർണ്ണമെന്റുകളിൽ ഫാസ് കുറ്റ്യാടിയുടെ കൗണ്ടർ അറ്റാക്കർ. ഫാസ് കുറ്റ്യാടിയുടെ ക്യാപ്റ്റനായിരുന്നു സതീശൻ. സതീശൻ കളത്തിലുണ്ടെങ്കിൽ ടീം മാനേജർക്ക് ഉൾപ്പടെ എല്ലാവർക്കും വിജയ പ്രതീക്ഷ ഇരട്ടിയായിരുന്നു. കളത്തിലെന്നും നിറപുഞ്ചിരിയുമായെ ആ കളിക്കാരൻ നിന്നിരുന്നുള്ളൂവെന്ന് നാട് ഓർക്കുന്നു. കുറ്റ്യാടി

കുറ്റ്യാടിയിലെ വോളിബോൾ താരം പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടിയിലെ വോളിബോൾ പ്ലെയർ പാറക്കടവ് മുടപ്പിലോട്ട് സതീശൻ അന്തരിച്ചു. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഫാസ് കുറ്റ്യാടിയുടെ പ്ലെയറാണ്. കുറ്റ്യാടി കെഎസ്ഇബി റോഡിൽ ലീഡർ സ്പോർട്സ് എന്ന കട നടത്തി വരികയായിരുന്നു. അച്ഛൻ: പരേതനായ കുയ്യടി ശങ്കരൻ നായർ അമ്മ : ഓമന സഹോദരങ്ങൾ: വിനോദൻ, രാജേഷ്, ലിനീഷ്, സൗമ്യ  

ഒത്തുതീർപ്പാകാതെ ബസ് പണിമുടക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം ഇന്നും തുടരും, വലഞ്ഞ് യാത്രക്കാർ

വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് സമരം ഇന്നും തുടരും. കൂമുള്ളിയിൽ വെച്ചു ബസ് ഡ്രൈവർക്ക് മർദനമേറ്റതിൻ്റെ പേരിലാണ് തൊഴിലാളുകൾ പണിമുടക്ക് ആരംഭിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികൾ പറയുന്നത്. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരാണ്. കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തുന്നുണ്ട്.

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് കുറ്റ്യാടി; മുഹമ്മദ് മാഷ് സംഭാവനയായി നല്‍കിയത് ഒരു ലക്ഷം രൂപ

കുറ്റ്യാടി: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ ചേര്‍ത്ത്പ്പിടിച്ച് നാട്‌. കുറ്റ്യാടി സ്വദേശി വി.വി മുഹമ്മദ് ഒരു ലക്ഷം രൂപയാണ്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയത്‌. കുറ്റ്യാടി എം ഐ യുപി സ്‌ക്കൂളിലെ അധ്യാപകനായിരുന്ന മുഹമ്മദ്‌ തൻറെ വ്യക്തിപരമായ കാര്യങ്ങൾക്കായി നീക്കിവെച്ച പെൻഷൻ തുകയിൽ നിന്നുമാണ് ഒരു ലക്ഷം രൂപ വയനാടിനായി നല്‍കിയത്‌. ഒരുലക്ഷം രൂപയുടെ ചെക്ക് മുഹമ്മദിന്റെ കൈയ്യില്‍

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു ; വലഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ

കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു .കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സമരം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്

വടകര: കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഇന്ന് സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു സ്വകാര്യ ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികൾ മിന്നൽ പണിമുടക്കിനു തീരുമാനിച്ചത്. ബസ് ഡ്രൈവറെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് സർവീസ് നിർത്തിവെച്ചു പ്രതിഷേധിക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

കുറ്റ്യാടി നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി

കുറ്റ്യാടി: നിട്ടൂര്‍ സ്വദേശിയായ പതിനേഴുകാരനെ കാണ്മാനില്ലെന്ന് പരാതി. തുടിയൻ വലിയത്ത് യൂനസിന്റെ മകന്‍ അഹമ്മദ് യാസീനെയാണ്‌ കാണാതായത്. തിങ്കളാഴ്ച രാവിലെ മുതലാണ് കുട്ടിയെ കാണാതായത്. ആരോടും പറയാതെ കോളേജില്‍ നിന്നും പുറത്തേക്ക് പോവുകയായിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് കോളേജ് അധികൃതര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി. പോവുമ്പോള്‍ വെളുത്ത

കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു; കുറ്റ്യാടിപുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

കക്കയം: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ തുറന്നു. വിവിധഘട്ടങ്ങളിലായി നാലടി വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. മഴയും നീരൊഴുക്കും ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ ഇനിയും ഉയര്‍ത്തേണ്ടിവരുന്ന സാഹചരിമുണ്ടാവുമെന്നാണ് അധികൃതര്‍ അറിയിച്ചത്. കുറ്റ്യാടിപ്പുഴയിലെ ജലനിരപ്പ് അര അടിവരെ ഉയരാന്‍ സാധ്യതയുണ്ട്. പുഴയുടെ തീരങ്ങളഇല്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  

ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം; കുറ്റ്യാടിയിലെ കാപ്പുങ്കര നസീഫിനെ അനുമോദിച്ചു

കുറ്റ്യാടി: ചാർട്ടേഡ് അക്കൗണ്ടൻസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാപ്പുങ്കര നസീഫിനെ ഒൻപതാം വാർഡ് കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ശ്രീജേഷ് ഊരത്ത് ഉപഹാരം നൽകി. വാർഡ് പ്രസിഡൻ്റ് വി വി മാലിക്ക് അധ്യക്ഷത വഹിച്ചു. കെ കെ ജിതിൻ, എ കെ ഷാജു, കണ്ണിപ്പൊയിൽ മുഹമ്മദലി, ചിട്ടയിൽ അമ്മത് എന്നിവർ

തൂണേരിയില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് അപകടം

നാദാപുരം: തൂണേരിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ തൂണേരി ബാലവാടി സ്‌റ്റോപിന് സമീപത്താണ് സംഭവം. ചാലപ്രം റോഡില്‍ നിന്ന് സംസ്ഥാന പാതയിലേക്ക് നീങ്ങിയതോടെ കാര്‍ വലതുഭാഗത്തെ റോഡരികിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. നാദാപുരം ഭാഗത്ത് നിന്നും പെരിങ്ങത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ചിറ്റാരിപ്പറമ്പ് സ്വദേശികള്‍ സഞ്ചരിച്ച

error: Content is protected !!