Category: കുറ്റ്യാടി

Total 268 Posts

സ്വര്‍ണ്ണ കള്ളക്കടത്ത്; കുറ്റ്യാടി സ്വദേശി ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിന് ഗള്‍ഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ്

ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പ്രതി 18 വര്‍ഷത്തിനു ശേഷം നാദാപുരം പോലീസിന്റെ പിടിയില്‍

നാദാപുരം: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം പെരുവള്ളൂര്‍ മുതുക്കര സ്വദേശി ചന്ദ്രന്‍ എന്ന ബാബുവാണ്(52) നാദാപുരം പൊലീസിന്റെ പിടിയിലായത്. 1998 ല്‍ നാദാപുരം മേഖലയില്‍ അലുമിനിയം പാത്രങ്ങള്‍ വീടുകള്‍ കയറിയിറങ്ങി തവണ വ്യവസ്ഥയില്‍ വില്‍പന നടത്തിയിരുന്ന പ്രതി 32കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് ജില്ല സെഷന്‍സ്

വേനല്‍ച്ചൂട് കടുത്തു; മരുതോങ്കരയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയില്‍ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സിയിലെ ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11മണി മുതല്‍

ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ; കുറ്റ്യാടിയില്‍ ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടി: ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം കുറ്റ്യാടിയില്‍ വച്ച് നടന്നു. ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയാണ് കോഴിക്കോട് ‘പരിവാര്‍കൂട്ടായ്മ’. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ഒ.വി. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിവാര്‍ കേരള സെക്രട്ടറി സുലൈഖ അബൂട്ടി അധ്യക്ഷയായി. പരിവാര്‍ പ്രസിഡന്റ് റീബ, നാഷണല്‍ പരിവാര്‍ മെമ്പര്‍ കോയോട്ടി എന്നിവര്‍ സംസാരിച്ചു.

കുറ്റ്യാടിയില്‍ കഞ്ചാവുമായി മുപ്പത്തിയാറുകാരനായ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. അടുക്കത്ത് പാറച്ചാലില്‍ മുപ്പത്തിയാറുകാരനായ ഷൈബുനാണ് പിടിയിലായത്. 680 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. കടേക്കച്ചാലില്‍ വെച്ചാണ് കുറ്റ്യാടി എസ്.ഐ. പി. ഷമീറും സംഘവും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എ.യുമായി നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജിനെ പോലീസ് പിടികൂടിയിരുന്നു.

പെരുന്തേനീച്ച ആക്രമണം ഭയന്ന് മലയോര ഗ്രാമം; വിലങ്ങാട് മലയില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു

വാണിമേല്‍: വിലങ്ങാട് മലയില്‍ പെരുന്തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് കുത്തേറ്റു. വിലങ്ങാട് കൂളിക്കാവില്‍ ഏലൂര്‍ സുരേഷ്ബാബു (45), ഭാര്യ സനില (37), മകന്‍ അഭിരാം (14), കൂലിപ്പറമ്പില്‍ സണ്ണി (37), കോട്ടശ്ശേരി ലിബിന്‍ (36) എന്നിവര്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്നുപേര്‍ ഭൂമിവാതുക്കല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് സുരേഷ്ബാബുവിനെയും കുടുംബത്തിനെയും പെരുന്തേനീച്ചയുടെ ആക്രമച്ചത്. ആക്രമണം

വില്‍പ്പനയ്ക്കായി ബൈക്കില്‍ എം.ഡി.എം.എ. കടത്താന്‍ ശ്രമം; കുറ്റ്യാടിയില്‍ വാഹനപരിശോധനയ്ക്കിടെ 24കാരന്‍ പോലീസ് പിടിയില്‍

കുറ്റ്യാടി: എം.ഡി.എം.എയുമായി യുവാവ് പോലീസ് പിടിയില്‍. വടയം നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജി (24)നെയാണ് കുറ്റ്യാടി പോലീസ് സംഘം പിടികൂടിയത്. നരിക്കൂട്ടുംചാലില്‍നിന്ന് വില്‍പ്പനയ്ക്കായി കുറ്റ്യാടിയിലേക്ക് ബൈക്കില്‍ എ.ഡി.എംയുമായി സഞ്ചരിക്കവെയാണ് ഇയാള്‍ അറസ്റ്റിലായത്. നീലേച്ചുകുന്നില്‍വെച്ച് വാഹനപരിശോധനയില്‍ ഏര്‍പ്പെട്ട പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടുന്നതിനിടയില്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. 5.84 ഗ്രാം എം.ഡി.എം.എ. സൂരജില്‍നിന്ന് പിടിച്ചെടുത്തു. ഇന്‍സ്‌പെക്ടര്‍ ഇ.കെ. ഷിജുവിന്റെയും എസ്.ഐ. പി

കുറ്റ്യാടിയില്‍ വീടിനുള്ളിലെ അടുക്കളയില്‍ കയറിക്കൂടി രാജവെമ്പാല; രണ്ട് മീറ്ററോളം നീളമുള്ള പാമ്പിനെ പിടികൂടിയത് അതിസാഹസികമായി

കുറ്റ്യാടി: കുറ്റ്യാടിയില്‍ വീടിനുള്ളിലെ അടുക്കളയില്‍ കയറിക്കൂടിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി മുള്ളന്‍കുന്ന് നിടുവാല്‍ ഉത്താര്‍കണ്ടി യു.കെ. കുഞ്ഞബ്ദുല്ലയുടെ വീട്ടില്‍ നിന്നാണ് രണ്ട് മീറ്ററോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. ഫോറസ്റ്റര്‍ കെ. അമ്മദ് ഫോറസ്റ്റ് വാച്ചര്‍ ടി.കെ.വി. ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് വീടിനുള്ളില്‍ അടുക്കളയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് പാമ്പ് വീടിനുള്ളില്‍

തൊട്ടില്‍പ്പാലത്ത് കാല്‍നടയാത്രക്കാരന് കാട്ടുതേനീച്ചയുടെ കുത്തേറ്റു; സാരമായി പരിക്കേറ്റ കോതോട് സ്വദേശി ആശുപത്രിയില്‍

കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് കാല്‍നടയാത്രക്കാരനായ കോതോട് ഹാജിയാര്‍ മുക്ക് സ്വദേശിക്ക് പരിക്കേറ്റു. അന്‍പത്തിയെട്ടുകാരനായ ഒ.ടി രാജനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് തൊട്ടില്‍പ്പാലത്ത് നിന്ന് മുള്ളന്‍കുന്ന് റോഡിലേക്ക് നടന്നു പോകുമ്പോഴാണ് കൂട്ടമായെത്തിയ തേനീച്ച രാജനെ ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച ഒടേരിപ്പൊയിലില്‍ കയ്യാല നിര്‍മിക്കുകയായിരുന്ന കുണ്ടുതോട് സ്വദേശികളായ

വികസനത്തേരിലേറാന്‍ കുറ്റ്യാടി താലൂക്ക് ആശുപത്രി; പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 28.50 കോടി രൂപയുടെ നബാര്‍ഡ് പദ്ധതി

വടകര: കുറ്റ്യാടി താലൂക്ക് ആശുപത്രിക്കു പുതിയ കെട്ടിട നിര്‍മ്മാണത്തിനായി 28.50 കോടി രൂപയുടെ നബാര്‍ഡ് പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ അറിയിച്ചു. കേരളത്തിലെ രണ്ട് ആശുപത്രികള്‍ക്ക് മാത്രമാണ് ഈ സഹായം ലഭിച്ചിട്ടുള്ളത്. ആറ് നിലകളിലായുള്ള കെട്ടിട സമുച്ചയമാണ് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. പാര്‍ക്കിംഗ് സൗകര്യം, മിനി കോണ്‍ഫറന്‍സ് ഹാള്‍, ഡിജിറ്റല്‍

error: Content is protected !!