Category: കുറ്റ്യാടി

Total 203 Posts

‘ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റം, നാടിന്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം’; വേളത്തെ ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ

വേളം: പ്രമുഖ സിപിഐ നേതാവും മുൻ വേളം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ. നാലു പതിറ്റാണ്ടിലേറെക്കാലം പൊതു രംഗത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ഒ.പി രാഘവൻ. തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും സത്യസന്ധതയും പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേ​ഹം. എന്നും സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും

കക്കട്ടിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ

കുറ്റ്യാടി: കക്കട്ടിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്ത് മണിയൂർ താഴെ നെടുവിലക്കണ്ടി വിസ്മയ(24), എഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിന് സമീപത്തെ പൊതു കിണറിലാണ് വിസ്മയയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിരക്ഷാ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സീനിയർ ഫയർ

ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ

കുറ്റ്യാടി: ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്ത് വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10-നാണ് കേസിനാസ്പദമായ സംഭവം. ഊരത്തും വളയന്നൂരിലുമുള്ള രണ്ട് ട്രാസ്ഫോമറുകളിൽ നിന്നായി ആറ് ഫ്യൂസാണ് പ്രതി മോഷ്ടിച്ചത്. എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പെരുവണ്ണാമൂഴിയിലും തൊട്ടിൽപാലത്തും

error: Content is protected !!