Category: കുറ്റ്യാടി

Total 203 Posts

കുറ്റ്യാടി ജലസേചനകനാലില്‍ വെള്ളമെത്തുന്നത് വൈകുന്നു; ഒഴുക്കിന് വേഗമില്ല, കര്‍ഷകര്‍ ആശങ്കയില്‍

വടകര: ജലസേചനം, കുടിവെള്ളം എന്നിവയ്ക്കായി കനാല്‍വെള്ളം പലപ്രദേശങ്ങളിലും അത്യാവശ്യമായിക്കൊണ്ടിരിക്കെ കുറ്റ്യാടി ജലസേചനകനാലില്‍ പ്രതീക്ഷിച്ചരീതിയില്‍ ഒഴുക്കില്ലാത്തത് തിരിച്ചടിയാകുന്നു. അഞ്ചുമുതല്‍ 11 വരെ മണിയൂര്‍ ബ്രാഞ്ച് കനാലില്‍ വെള്ളംകൊടുക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍, ഇപ്പോഴും മണിയൂര്‍ ബ്രാഞ്ച് കനാലിന്റെ എല്ലാഭാഗത്തും വെള്ളമെത്തിയിട്ടില്ല. ബുധനാഴ്ച ആറാം കിലോമീറ്റര്‍വരെ വെള്ളമെത്തിയെങ്കിലും തിരുവള്ളൂര്‍ ഭാഗത്തെ പാടശേഖരങ്ങളിലേക്ക് വെള്ളം അത്യാവശ്യമായി വന്നതിനാല്‍ ജലവിതരണം അങ്ങോട്ടേക്കുമാറ്റി.

കുറ്റ്യാടിയിലെ ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസ്; മുഖ്യപ്രതികളെയും കൂട്ടി മുസ്ലിം ലീഗിന്റെ പ്രകടനം, പ്രതിഷേധവുമായി ആക്ഷന്‍ കമ്മറ്റി

കുറ്റ്യാടി: കോടികള്‍ വിലമതിക്കുന്ന പൊന്നും പണവും നിക്ഷേപമായി സീകരിച്ച് അടച്ചു പൂട്ടിയ കുറ്റ്യാടി ഗോള്‍ഡ് പാലസ് ജ്വല്ലറി തട്ടിപ്പ് കേസിലെ മുഖ്യ പ്രതികളെയും കൂട്ടി മുസ്ലീം ലീഗിന്റെ പ്രകടനം. രണ്ട്, മൂന്ന് പ്രതികളായ കെ.പി ഹമീദ്, മുഹമ്മദ് തയ്യുള്ളതില്‍ എന്നിവരാണ് കോഴിക്കോട് നടന്ന മുസ്ലീം ലീഗ് പ്രകടനത്തില്‍ പങ്കെടുത്തത്. തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും സാധാരണക്കാരായ ലീഗുകാരാണ്. പ്രതികള്‍ക്ക്

കൂടിളകിയെത്തിയ കാട്ടുതേനീച്ചയുടെ കുത്തേറ്റു; വേളം ശാന്തിനഗറില്‍ ആറുപേര്‍ക്ക് പരിക്ക്

വേളം: വേളം ശാന്തിനഗറില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് ആറുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. കൂടിളകിയെത്തിയ കാട്ടുതേനീച്ചകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. തേനീച്ചയുടെ ആക്രമണത്തില്‍ എടമണ്ണില്‍ സൂപ്പി (72), മേനോക്കി മണ്ണില്‍ നിസാര്‍ (36), വേളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ വി യാസിര്‍ (38), എടത്തില്‍ കൃഷ്ണന്‍ (75), അയനോളി ബിജേഷ് (35), തറവട്ടത്ത് അദ്‌നാന്‍ (18)

കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി വലതുകര മെയിന്‍ കനാല്‍ തുറന്നു

കുറ്റ്യാടി: കാത്തിരിപ്പിനൊടുവില്‍ കുറ്റ്യാടി ജലസേചന പദ്ധതി വലതുകര മെയിന്‍ കനാല്‍ തുറന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതരക്ക് പെരുവണ്ണാമൂഴിക്ക് സമീപം പട്ടാണിപ്പാറയിലെ ഷട്ടര്‍ തുറന്നാണ് വെള്ളം വിട്ടത്. ഇടതുകര മെയിന്‍ കനാല്‍ കഴിഞ്ഞ മാസം 26ന് തുറന്നിരുന്നു. കനാലില്‍ വന്‍തോതില്‍ അഴുക്കുകളുള്ളതിനാല്‍ പതുക്കെയാണ് വെള്ളമൊഴുക്ക്. കനാലില്‍ വെട്ടിയിട്ട ലോഡുകണക്കിന് പുല്ല്, ചെടികള്‍ എന്നിവയും വെള്ളത്തോടൊപ്പം ഒഴുകുകയാണ്. ഓരോ

നീരൊച്ച നിലച്ച് കുറ്റ്യാടിപുഴയും കൈവഴികളും; മലയോരകൃഷിയും കുടിവെള്ള പദ്ധതിയും അവതാളത്തില്‍

കുറ്റ്യാടി: കടുത്ത വേനലില്‍ വറ്റിവരണ്ട് പുഴകളും അനുബന്ധ നീര്‍ച്ചാലുകളും. കുടിവെള്ള ദൗര്‍ലഭ്യം മനുഷ്യരെയും പക്ഷിമൃഗാധികളെയും ഒരുപോലെ വലയ്ക്കുകയാണ്. പശ്ചിമഘട്ട മലനിരകളില്‍ നിന്ന് ഉത്ഭവിക്കുന്ന കരിങ്ങാട്, പട്ട്യാട് പുഴകള്‍ സംഗമിക്കുന്ന സ്ഥലമായിട്ടും ജില്ലാ അതിര്‍ത്തി പങ്കിടുന്ന കാവിലും പാറയിലെ പുന്നക്കയത്തിലെ നീരൊഴുക്ക് നിലച്ച നിലയിലാണ്. കാര്‍ഷിക-കുടിവെള്ളാവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായ അളവില്‍ വെള്ളം കിട്ടാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

സ്വര്‍ണ്ണ കള്ളക്കടത്ത്; കുറ്റ്യാടി സ്വദേശി ഗള്‍ഫില്‍ നിന്നും കൊടുത്തുവിട്ട സ്വര്‍ണ്ണം തട്ടിയെടുത്തു, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഗള്‍ഫില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കൈമാറ്റം ചെയ്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ആറിന് ഗള്‍ഫിലുള്ള കുറ്റ്യാടി സ്വദേശി ഇസ്മയില്‍ സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ്

ബലാത്സംഗക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങി; പ്രതി 18 വര്‍ഷത്തിനു ശേഷം നാദാപുരം പോലീസിന്റെ പിടിയില്‍

നാദാപുരം: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനുശേഷം പിടിയില്‍. മലപ്പുറം പെരുവള്ളൂര്‍ മുതുക്കര സ്വദേശി ചന്ദ്രന്‍ എന്ന ബാബുവാണ്(52) നാദാപുരം പൊലീസിന്റെ പിടിയിലായത്. 1998 ല്‍ നാദാപുരം മേഖലയില്‍ അലുമിനിയം പാത്രങ്ങള്‍ വീടുകള്‍ കയറിയിറങ്ങി തവണ വ്യവസ്ഥയില്‍ വില്‍പന നടത്തിയിരുന്ന പ്രതി 32കാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് ജില്ല സെഷന്‍സ്

വേനല്‍ച്ചൂട് കടുത്തു; മരുതോങ്കരയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന് അങ്ങാടിയില്‍ കര്‍ഷകത്തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. കുനിയില്‍ കുഞ്ഞിരാമനാണ് (74) സൂര്യാഘാതമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍നിന്ന് അങ്ങാടിയിലേക്ക് പോകുന്നവഴിയാണ് സൂര്യാഘാതമേറ്റത്. വൈകുന്നേരത്തോടെ ശരീരത്തിനുപുറത്ത് എരിച്ചിലും കുമിളകളും പ്രത്യക്ഷപ്പെട്ടതോടെ മരുതോങ്കര എഫ്.എച്ച്.എം.സിയിലെ ഡോക്ടറുടെ പരിശോധനയിലാണ് സൂര്യാഘാതമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം സംസ്ഥാനത്ത് ചൂട് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രാവിലെ 11മണി മുതല്‍

ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ കൂട്ടായ്മ; കുറ്റ്യാടിയില്‍ ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടി: ‘പരിവാര്‍കൂട്ടായ്മ’യുടെ സംഗമം കുറ്റ്യാടിയില്‍ വച്ച് നടന്നു. ഭൗതികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയാണ് കോഴിക്കോട് ‘പരിവാര്‍കൂട്ടായ്മ’. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ഒ.വി. ലത്തീഫ് പരിപാടി ഉദ്ഘാടനം ചെയ്തു. പരിവാര്‍ കേരള സെക്രട്ടറി സുലൈഖ അബൂട്ടി അധ്യക്ഷയായി. പരിവാര്‍ പ്രസിഡന്റ് റീബ, നാഷണല്‍ പരിവാര്‍ മെമ്പര്‍ കോയോട്ടി എന്നിവര്‍ സംസാരിച്ചു.

കുറ്റ്യാടിയില്‍ കഞ്ചാവുമായി മുപ്പത്തിയാറുകാരനായ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. അടുക്കത്ത് പാറച്ചാലില്‍ മുപ്പത്തിയാറുകാരനായ ഷൈബുനാണ് പിടിയിലായത്. 680 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്. കടേക്കച്ചാലില്‍ വെച്ചാണ് കുറ്റ്യാടി എസ്.ഐ. പി. ഷമീറും സംഘവും ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം എം.ഡി.എം.എ.യുമായി നരിക്കൂട്ടുംചാല്‍ തരിപ്പൊയില്‍ സൂരജിനെ പോലീസ് പിടികൂടിയിരുന്നു.

error: Content is protected !!