Category: കുറ്റ്യാടി

Total 217 Posts

റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി മര്‍ദ്ദനം, കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്; പ്രതിഷേധിച്ച് തൊഴിലാളികള്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ അതിക്രമം. കായക്കൊടി മൂരിപ്പാലം എടകൂടത്തിൽ ബഷീർ (47)നാണ് മർദ്ദനമേറ്റത്. ബഷീറിന് നേരെയുള്ള മര്‍ദ്ദനെ പ്രത്യകിച്ച് കാരണങ്ങളൊന്നും കൂടാതെയാണ് ബഷീറിനെ മര്‍ദ്ദിച്ചത് എന്ന് ചൂണ്ടിക്കാട്ടി സിഐടിയു തൊഴിലാളികളുടെയും സംയുക്ത തൊഴിലാളി യൂണിയന്റെയും ഭാഗത്ത് നിന്ന് വ്യാപര പ്രതിഷേധം ഉയരുന്നുണ്ട്. ശനിയാഴ്ച രാവിലെ 10.30 ന് തളീക്കര കാഞ്ഞിരോളിയിലെ സഹോദരിയുടെ വീട്ടിൽ

കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ആക്രമണങ്ങളെന്ന് ആരോപണം

വേളം: വേളം കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവർത്തകൻ കിഴക്കയിൽ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ഭാസ്ക്കരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിയുന്നത്.

കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

  വേളം: വേളം കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കാക്കുനിയിലെ ഭാസ്ക്കരന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്താണ് സ്ഫോടക വസ്തു എറിഞ്ഞത്. കിണറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീട്ടുപറമ്പുകളിൽ പടക്കവും എറിഞ്ഞിട്ടുണ്ട്. ഭാസ്ക്കരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്

പുകയുയര്‍ന്നു, തീനാളങ്ങള്‍ കത്തിപ്പടര്‍ന്നു; തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ച വീഡിയോ കാണാം

  തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചതിന്റെ വീഡിയോ കാണാം. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം. ഇലക്ട്രിക് ലൈന്‍ ഷോര്‍ട്ടായാണ് അപകടമുണ്ടായതെന്നാണ് വിവരം. നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേനയെത്തി സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് തീയണച്ചത്. സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍

തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചു. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം. നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേന തീയണയ്ക്കാനായി സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെയും അഗ്നിഗക്ഷാസേനയുടെയും നേതൃത്വത്തിലാണ് തീയണച്ചത്. സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ മാരായ

കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം; ബഹുജന റാലിയും പൊതുസമ്മേളനവും

കുറ്റ്യാടി: കുണ്ടുതോട് പാപ്പച്ചന്റെ രക്തസാക്ഷി ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി. രക്തസാക്ഷി സ്മൃതിമണ്ഡപത്തിൽ കെ. കൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. കുണ്ടുതോട് ലോക്കൽ സെക്രട്ടറി നടാൽ രവി അധ്യക്ഷത വഹിച്ചു. വൈകിട്ട് കുണ്ടുതോട് ടൗണിൽ ബഹുജന റാലിയും പൊതുസമ്മേളനവും നടന്നു. ജില്ലാ

കുറ്റ്യാടിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിച്ചു

കുറ്റ്യാടി: കുറ്റ്യാടിയിൽ വീണ്ടും കാട്ടുപന്നി ശല്യം രൂക്ഷം. നെല്ലിക്കണ്ടി, വടയം ഭാഗത്ത് കൂട്ടമായെത്തിയ കാട്ടുപന്നികൾ കൃഷിനശിപ്പിക്കുകയായിരുന്നു. പാറയുള്ള പറമ്പത്ത് ദിനേശൻ, പി.പി. നിഷ എന്നിവരുടെ കൃഷിയിടത്തിലെ വിളകളാണ് നശിപ്പിച്ചത്. പത്ത് വാഴ, പത്ത് കവുങ്ങ്, ഇരുപതോളം ചേമ്പ് എന്നിവയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിയിടത്തിൽ കൂട്ടമായെത്തിയ പന്നികൾ തെങ്ങിൻതൈകളുടെ ചുവട് കുത്തിയിളക്കുകയും ചെയ്തിട്ടുണ്ട്. സമീപത്തെ റബ്ബർതോട്ടം കാടുപിടിച്ചു

വാടകവാഹനം വേണ്ട, മാലിന്യ ശേഖരണം ഇനി സ്വന്തം വണ്ടിയില്‍; ഹരിതകര്‍മസേനക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്

കുറ്റ്യാടി: ഹരിതകര്‍മസേനയ്ക്ക് ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോറിക്ഷ സമ്മാനിച്ച് കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. മാലിന്യസംസ്‌ക്കരണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഹരിതകര്‍മസേനക്കായി ഇലക്ട്രിക് ഗുഡ്‌സ് ഓട്ടോ സജ്ജമാക്കിയത്. വൈസ് പ്രസിഡണ്ട് ടി.കെ.മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ വാഹനത്തിന്റെ ഫ്‌ലാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി.നഫീസ നിര്‍വ്വഹിച്ചു. [miid1] ശുചിത്വമിഷന്‍ ഫണ്ടില്‍ നിന്നും മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് ഹരിതകര്‍മസനക്കായി

മൊഞ്ചായി മൈലാഞ്ചിയിട്ടാല്‍ സമ്മാനം; കുറ്റ്യാടി വേദിക വായനശാലയില്‍ ‘ചിത്ര മെഹന്തി’ മൈലാഞ്ചിയിടല്‍ മത്സരം

കുറ്റ്യാടി: വേദിക വായനശാല നരിക്കൂട്ടുംചാലും മഴവില്‍ക്കാട് ഫോറസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് റെസ്റ്റോറന്റ് മരുതോങ്കര ജാനകിക്കാടും ചേര്‍ന്ന് മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. ഈദുല്‍ ഫിത്തര്‍ ആഘോഷത്തോടനുബന്ധിച്ചാണ് ‘ചിത്ര മെഹന്തി’ മത്സരം നടത്തുന്നത്. വേദിക വായനശാലയില്‍ വ്യാഴാഴ്ചയാണ് മത്സരം ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മണിക്ക് നടക്കുന്ന മത്സരത്തില്‍ 15 വയസ്സിനും 25 വയസ്സിനും ഇടയിലുള്ള യുവതികള്‍ക്ക് പങ്കെടുക്കാം. രണ്ട്

‘പുതുവർഷത്തിൽ പുതുലഹരി’; വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ കൊയ്ത്തുത്സവം

വേളം: കാർഷിക ഉത്സവമായ വിഷുവിന് നിറം പകർന്ന് എസ്.എഫ്.ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വേളം പഞ്ചായത്തിലെ നമ്പാംവയൽ പാടശേഖരത്തിലെ നെൽക്കൃഷിയാണ് വിളവെടുത്തത്. ‘പുതുവർഷത്തിൽ പുതുലഹരി’ എന്ന സന്ദേശം ഉയർത്തിയാണ് കൃഷി ആരംഭിച്ചത്. നെൽക്കൃഷിയുടെ നടീലും കൊയ്ത്തും പരിപാലനവുമെല്ലാം പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്തു.

error: Content is protected !!