Category: കുറ്റ്യാടി

Total 202 Posts

മാനന്താവാടി യാത്ര ഇനി കൂടുതല്‍ സൗകര്യപ്രദം; കുറ്റ്യാടി വഴി മാനന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റിന് തുടക്കമായി

കുറ്റ്യാടി: കുറ്റ്യാടി വഴി മാന്തവാടിയിലേക്ക് കെ.എസ്.ആര്‍.ടി.സിയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസിന് തുടക്കമായി. കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട ഡിപ്പോയില്‍ നിന്നും ഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുമാണ് മാനന്തവാടിയിലേക്ക് ഓരോ സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വീതം ആരംഭിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ നിന്നു വൈകുന്നേരം 4.30ന് പുറപ്പെടുന്ന ബസ് രാത്രി 10.30ന് മാനന്തവാടിയിലെത്തും. പത്തനംതിട്ട ഡിപ്പോയുടെ ബസ് രാവിലെ 6.30ന് പുറപ്പെടും. ആലപ്പുഴ,

വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ട്; കായക്കൊടിയില്‍ വീടിന് തീപിടിച്ചു

കായക്കൊടി: വൈദ്യുത ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് കായക്കൊടി ചങ്ങരംകുളത്ത് വീടിന് തീപ്പിടിച്ചു. ചങ്ങരംകുളം താഴെ കുറുങ്ങാട്ടില്‍ രാജന്റെ വീടിന്റെ മുകള്‍ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. വൈദ്യുതി ഉപകരണങ്ങള്‍, വയറിങ്, അലമാര, വസ്ത്രങ്ങള്‍, കട്ടില്‍, കിടക്ക, ജനല്‍, ബാത്ത് റൂമിന്റെ വാതില്‍ തുടങ്ങി മുഴുവന്‍ സാധനങ്ങളും കത്തിനശിച്ചു. വ്യാഴാഴ്ച്ച വൈകുന്നേരമാണ് സംഭവം. ജനല്‍ചില്ല് വീണുടയുന്ന ശബ്ദംകേട്ട് മുകളിലേക്ക് കയറിനോക്കിയപ്പോഴാണ് വീട്ടുകാര്‍

മരുതോങ്കരയില്‍ വീട് കുത്തിത്തുറന്ന് മോഷണം; അലമാരയില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി പരാതി

കുറ്റ്യാടി: വീട്ടില്‍ ആളില്ലാത്ത സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് മോഷണം. മരുതോങ്കര കച്ചേരിത്താഴെ കൊയിലോത്തറ വിനോദന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 6000 രൂപ നഷ്ടമായി. സര്‍ട്ടിഫിക്കറ്റുകള്‍ക്കും നാശംവരുത്തിയിട്ടുണ്ട്. വീട്ടുകാര്‍ അടുത്തവീട്ടില്‍ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍പോയ സമയത്ത് മോഷ്ടാവ് വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീട്ടിലെ രണ്ട് അലമാരകള്‍

കാവിലുംപാറ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം; കര്‍ഷകര്‍ ആശങ്കയില്‍

കുറ്റ്യാടി: വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം, പൊറുതിമുട്ടി കര്‍ഷകര്‍. കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാല്‍, പുത്തന്‍ പിടികയില്‍ കുന്ന്, ഏലമല ഭാഗങ്ങളിലെയും കരിങ്ങാട് മേഖലയിലെയും കര്‍ഷകരാണ് നിരന്തരമായ കാട്ടാന ശല്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് വരുത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന വാഴകളും മറ്റ് ഇടവിളകൃഷികളും ചവിട്ടിമെതിക്കുകയും മരങ്ങളുടെ

മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ അജ്ഞാതരോഗം ബാധിച്ച് പശുക്കള്‍ ചത്തു; കര്‍ഷകര്‍ ആശങ്കയില്‍

കുറ്റ്യാടി: മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളില്‍ ക്ഷീരകര്‍ഷകരെ ആശങ്കയിലാക്കി പശുക്കള്‍ക്ക് അജ്ഞാതരോഗം. മരുതോങ്കര പഞ്ചായത്തിലെ കച്ചേരിത്താഴെ, കാവിലുംപാറ പഞ്ചായത്തിലെ മൊയിലോത്തറ എന്നിവിടങ്ങളിലാണ് മൂന്ന് പശുക്കള്‍ ചത്തത്. വണ്ണത്താന്‍കണ്ടി വിനോദന്‍, മരുതേരി സുരേഷ്, കെ.സി കൃഷ്ണന്‍ എന്നിവരുടെ പശുക്കളാണ് അടുത്തദിവസങ്ങളില്‍ ചത്തത്. തുടര്‍ച്ചയായ കരച്ചില്‍, തീറ്റയും വെള്ളവും എടുക്കാതിരിക്കുക, തളര്‍ന്നുവീഴുക, വായിലൂടെ നുരയും പതയും വരുക എന്നീ രോഗലക്ഷണങ്ങള്‍

ഹൃദയാഘാതത്തെത്തുടര്‍ന്ന് കുറ്റ്യാടി സ്വദേശിയായ യുവാവ് ഒമാനില്‍ അന്തരിച്ചു

കുറ്റ്യാടി: കുറ്റ്യാടി തളീക്കരയിലെ കെ.വി ബഷീര്‍ അന്തരിച്ചു. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത്‌കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്.

മദ്യലഹരിയില്‍ ബഹളമുണ്ടാക്കി; എസ്.ഐയെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് മദ്യലഹരിയില്‍ ബഹളമുണ്ടാക്കിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ന്യൂമാഹി പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനില്‍കുമാറിനെയാണ് തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട്ടില്‍നിന്ന് വരികയായിരുന്ന എസ്.ഐ അനില്‍കുമാര്‍ തൊട്ടില്‍പ്പാലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റോപ്പിനു സമീപം വെച്ച് മദ്യലഹരിയില്‍ ബഹളമുണ്ടാക്കുകയായിരുന്നു. വിവരമറിഞ്ഞ് തൊട്ടില്‍പ്പാലം പോലീസ് സ്ഥലത്തെത്തി ഇയാളെ

സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു, സന്തോഷം പങ്കു വച്ച് നിരവധി കുടുംബങ്ങൾ; കുറ്റ്യാടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്. അതിൽ നിർമ്മാണം

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍; കുറ്റ്യാടിയില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കുറ്റ്യാടി: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി ഷീബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്

ഗതാഗതക്കുരുക്കില്ലാത്ത കുറ്റ്യാടിക്കായി, ബൈപ്പാസിനുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

കുറ്റ്യാടി: കിഫ്ബി വഴി അനുമതി ലഭിച്ച കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുമായി ബന്ധപ്പെട്ട അവലോകന യോഗം കുറ്റ്യാടി എംഎല്‍എ കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ ചേര്‍ന്നു. പദ്ധതിക്ക് ഭൂമി വിട്ടു നല്‍കുന്നവരില്‍ നിന്നുള്ള സമ്മതപത്രം എം.എല്‍.എ സ്വീകരിച്ചു. ഭൂമി വിട്ട് നല്‍കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച് ഈ മാസാവസാനത്തോടെ അന്തിമ തീരുമാനം

error: Content is protected !!