Category: കുറ്റ്യാടി
ബോധവത്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, ലഹരി വിരുദ്ധ ജ്വാല; ലഹരി വ്യാപനത്തിനെതിരെ വിപുലമായ പരിപാടികളുമായി കുറ്റ്യാടിയിൽ യൂത്ത് കോൺഗ്രസ്
കുറ്റ്യാടി: അനുദിനം വർദ്ധിച്ചു വരുന്ന ലഹരി വസ്തുക്കളുടെ കടന്നു കയറ്റത്തിനെതിരെ ബോധവത്ക്കരണ പ്രവർത്തനങ്ങളുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനു തുടക്കം കുറിച്ചിരിക്കുന്നത്. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ലഘുലേഖ വിതരണം, ബോധവത്ക്കരണ ക്ലാസുകൾ, കായിക മത്സരങ്ങൾ, വീടുകളിലും അങ്ങാടികളിലും ലഹരി വിരുദ്ധ ജ്വാല
ഇതുവരെ അനുവദിച്ചത് 7000ത്തോളം ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങൾ; കുറ്റ്യാടി നിയോജകമണ്ഡലത്തില്‍ പട്ടയ അസംബ്ലി
കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ പട്ടയ അസംബ്ലി കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്നു. ഇനിയും പട്ടയം അനുവദിച്ചിട്ടില്ലാത്ത കൈവശക്കാർക്ക് പട്ടയം അനുവദിക്കാനുള്ള നടപടി സ്വീകരിക്കാൻ റവന്യൂ, പഞ്ചായത്ത് അധികൃതരോട് യോഗം ആവശ്യപ്പെട്ടു. മണ്ഡലത്തിൽ ഇതുവരെ 7000 ലാൻ്റ് ട്രിബ്യൂണൽ പട്ടയങ്ങളാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞവർഷം മാത്രം 2000 പട്ടയങ്ങൾ അനുവദിച്ചു. ഇതിൽ
ക്കുന്നുമ്മൽ വോളിബോൾ അക്കാദമി, പുറമേരി ഇൻഡോർ സ്റ്റേഡിയം, വില്യാപ്പള്ളിയിലും കുറ്റ്യാടിയിലും കളിസ്ഥലങ്ങൾ; കായിക മേഖലയിൽ കുറ്റ്യാടി മണ്ഡലത്തിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ കായിക മേഖലയിലെ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ നിയമസഭയിൽ പറഞ്ഞു. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ സബ്മിഷന് മറുപടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. വട്ടോളിയിലെ കുന്നുമ്മൽവോളിബോൾ അക്കാദമി പ്രവൃത്തിയും, പുറമേരി ഇൻഡോർ സ്റ്റേഡിയം പ്രവൃത്തിയും സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ചും, വില്യാപ്പള്ളിയിലെയും, കുറ്റ്യാടി ഗവൺമെൻറ് ഹയർ
കടലിൽ മാത്രം കാണുന്ന മത്സ്യം പുഴയിൽ; കുറ്റ്യാടി പുഴയിൽ നിന്നും സ്രാവിനെ പിടികൂടി
കുറ്റ്യാടി: കടലിൽ മാത്രം വസിക്കുന്ന സ്രാവിനെ കുറ്റ്യാടി പുഴയിൽനിന്ന് പിടികൂടി. കുറ്റ്യാടി പുഴയിൽ വേളം- ചങ്ങരോത്ത് പഞ്ചായത്തുകൾക്കിടയിൽ പെടുന്ന തെക്കേടത്ത് കടവിൽ നിന്നാണ് സ്രാവിനെ കിട്ടിയത്. ഊരത്തെ ഒ.ടി. കുഞ്ഞബ്ദുല്ല, പാലേരി ഷൈജു എന്നിവരിട്ട വലയിലാണ് അഞ്ച് കിലോ തൂക്കമുള്ള സ്രാവ് കുടുങ്ങിയത്. തിങ്കളാഴ്‌ച പുലർച്ച മൂന്നരക്കാണ് വലയിട്ടത്. വെളുപ്പിനാണ് സ്രാവ് കുടങ്ങിയതായി കണ്ടത്. രക്ഷപ്പൊടാനുള്ള
യാത്രദുരിതത്തിന് പരിഹാരമാവുന്നു; കുറ്റ്യാടി വഴി മൈസൂരിലേക്കുള്ള ബസ് പുനസ്ഥാപിക്കും, ഗതാഗത പ്രശ്നമുള്ള റൂട്ടുകളിൽ ചെറിയ ബസുകൾ അനുവദിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി
കുറ്റ്യാടി: കുറ്റ്യാടി വഴി മൈസൂരിലേക്ക് പോകുന്ന ബസ് പുന:സ്ഥാപിമെന്നും, ഗതാഗത പ്രതിസന്ധി നേരിടുന്ന റൂട്ടുകളിൽ കെഎസ്ആർടിസിയുടെ ചെറിയ ബസുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ ഇല്ലാത്തത് കാരണം ജനങ്ങള്‍ നേരിടുന്ന പ്രയാസവുമായി ബന്ധപ്പെട്ട് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയില്‍ അവതരിപ്പിച്ച
പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്‌കൂള്‍ അധ്യാപകന്‍ വേളം ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് അന്തരിച്ചു
വേളം: ശാന്തിനഗറിലെ മോരങ്ങാട്ട് എം.സിദ്ദീഖ് മാസ്റ്റർ (56) അന്തരിച്ചു. അമ്പത്തിയാറ് വയസായിരുന്നു. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായിരുന്നു. ഹയർ സെക്കണ്ടറി മലയാളം കരിക്കുലം (SCERT) കമ്മിറ്റി അംഗം, സംസ്ഥാന സ്കൂൾ കലോത്സവ മാഗസിൻ എഡിറ്റർ, സ്കൂൾ പാഠപുസ്തക കമ്മിറ്റി അംഗം, KHSTU സംസ്ഥാന അക്കാദമിക് കൗൺസിൽ കൺവീനർ, C-GATE കുറ്റ്യാടി കമ്മിറ്റി മെമ്പർ
കുറ്റ്യാടിയില്‍ ബിൽഡിങ്ങിന് മുകളില്‍ അബദ്ധത്തില്‍ യുവാവ് കുടുങ്ങി; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
കുറ്റ്യാടി: ബില്‍ഡിങ്ങിന് മുകളില്‍ കുടുങ്ങിയ യുവാവിനെ നാദാപുരം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ കുറ്റ്യാടി പാര്‍ക്ക് റെസിഡന്‍സി ഹോട്ടലിന് മുകളിലാണ് സംഭവം. ഹോട്ടലിലെ രണ്ടാം നിലയിലെ താമസക്കാരനായ അജിത് എന്ന യുവാവാണ് അബദ്ധത്തില്‍ മുറിയുടെ ജനവാതിലിന്റെ സ്ലൈഡ് ഡോറിന് പുറത്ത് കുടുങ്ങിയത്. ഏറെ നേരം ശ്രമിച്ചിട്ടും അകത്തേക്ക് കടക്കാന്‍ സാധിക്കാതെ വന്നതോടെ
മൊകേരി ഗവൺമെന്റ് കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കും; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു
കുറ്റ്യാടി: വരും വർഷങ്ങളിൽ മൊകേരി ഗവൺമെണ്ട് കോളേജിൽ നൂതന കോഴ്സുകൾ അനുവദിക്കുന്ന കാര്യത്തിൽ മുൻഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. മൊകേരി ഗവൺമെന്റ് കോളേജിൽ കിഫ്‌ബി ഫണ്ടിൽ നിന്നും നാലര കോടി രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കിയ അക്കാദമിക് ആൻഡ് ഡിജിറ്റൽ റിസോഴ്സ് സെന്ററിന്റെ ഉദ്ഘാടനം
ശ്രീനഗർ ബിഎസ്എഫ് ക്വാർട്ടേഴ്സിൽ സ്റ്റൗ പൊട്ടിത്തെറിച്ച് അപകടം; മകന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വേളം സ്വദേശിയായ യുവതിയും മരിച്ചു
കുറ്റ്യാടി: ശ്രീനഗറിലെ ബന്ദിപുര സെക്ടർ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സ യിലായിരുന്ന യുവതി മരിച്ചു. വേളം പെരുവയൽ ആറങ്ങാട്ട് ഷിബിൻഷ (28) ആണ് മരിച്ചത്. ഭർത്താവ് രാഹുൽരാജ് ബി.എസ്.എഫ് ഉദ്യോ ഗസ്ഥനാണ്. ഫെബ്രുവരിയിലാണ് യുവതിക്കും മകനും പൊള്ളലേറ്റ അപകടം നടന്നത്. മകൻ നാല് വയസുകാരൻ ദക്ഷിത് യുവൻ സംഭവ ദിവസം
ഭൂമിയുടെ ഡിജിറ്റൽ സർവേ: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും ഉൾപ്പെടുത്തി പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി
കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളും ഉൾപ്പെടുത്തി ഭൂമിയുടെ ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ഡിജിറ്റൽ സർവ്വേ പ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് കെ.പി കുഞ്ഞമ്മത്കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. വിപ്ലവകരമായ മാറ്റമാണ് ഡിജിറ്റൽ സർവേയിലൂടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ