Category: ആരോ​ഗ്യം

Total 107 Posts

മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍മുടികൊഴിച്ചിലുണ്ടോ? വില്ലന്‍ താരനാണെങ്കില്‍ വീട്ടിലുണ്ട് മറുമരുന്നുകള്‍

തലമുടി കൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുക. താരനും അതുമൂലം ഉണ്ടാകുന്ന തലമുടി കൊഴിച്ചിലും ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന പ്രശ്നമാണ്. താരന്‍ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. താരന്‍ കാരണം ചിലരില്‍ തല ചൊറിച്ചിലും ഉണ്ടാകാം. പല കാരണങ്ങള്‍ കൊണ്ടും താരന്‍ ഉണ്ടാകാം. താരന്‍ വന്നാല്‍ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം

‘വണ്ണം കൂടുതലാണ്, ഇത്തിരി കുറച്ചേക്കാം’; അനാരോ​ഗ്യകരമായ തടി കുറക്കല്‍ രീതികള്‍ ശരീരത്തിന് ആപത്ത്, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

എങ്ങനെയെങ്കിലും ഒന്ന് തടികുറഞ്ഞ് കിട്ടിയാല്‍ മതിയെന്ന് ഊണിലും ഉറക്കത്തിലും ചിന്തിച്ച് അതിനായി കണ്ണില്‍ കണ്ട മാര്‍ഗങ്ങള്‍ മുഴുവന്‍ പയറ്റിനോക്കുന്നവരുണ്ട്. യൂട്യൂബ് വീഡിയോകള്‍ കണ്ടും മറ്റുള്ളവരുടെ ഉപദേശങ്ങള്‍ കേട്ടും ഇത്തരക്കാര്‍ തടികുറയ്ക്കാന്‍ ഇറങ്ങിത്തിരിക്കും. എന്നാല്‍ പരീക്ഷിക്കുന്ന പല മാര്‍ഗങ്ങളും ആരോഗ്യത്തെ പൂര്‍ണമായും തകര്‍ക്കുന്നവയാണെന്ന് വളരെ വൈകിയാണ് ഇക്കൂട്ടര്‍ തിരിച്ചറിയുക. തടി കുറയ്ക്കുമ്പോള്‍ ചില അടിസ്ഥാനപരമായ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ

തിരക്ക് പിടിച്ച ജീവിതത്തിൽ ജിമ്മിൽ പോവാൻ നേരം കിട്ടുന്നില്ലേ? വീട്ടിലിരുന്നും ഇനി തടികുറയ്ക്കാം, ഇതാ പത്ത് വഴികള്‍

നടത്തമെന്ന നിത്യവ്യായാമം നടത്തത്തിന് വലിയൊരു പരിധിവരെ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും. നിത്യജീവിതചര്യയായി നടത്തത്തെ മാറ്റിയാല്‍ മറ്റൊരു കഠിന ശാരീരിക വ്യായാമത്തിന്റെ ആവശ്യകതയില്ലാതെ തന്നെ ശരീരത്തെ ആരോഗ്യപൂര്‍വം സൂക്ഷിക്കാനും ശരീരത്തില്‍ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഒഴിവാക്കാനും പറ്റും. ജോഗിംഗും ഓട്ടവും ദിവസവും നടത്തുകയാണെങ്കിൽ തടി കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും. ശരീരത്തെയും മനസ്സിനെയും പാട്ടിലാക്കാന്‍ യോഗ ജിമ്മുകള്‍ക്ക്

തലവേദന, ഛർദ്ദി, വയറിളക്കം… കുട്ടികളിൽ ഇപ്പോൾ പടരുന്ന എച്ച്3എന്‍2 പനിയെ നിസാരമായി കാണരുത്; രോഗപ്രതിരോധം എങ്ങനെയെന്ന് അറിയാം

കരുതിയിരിക്കണം എച്ച്3എന്‍2വിനെ ഇന്‍ഫ്‌ലുവന്‍സ എ വൈറസ് വിഭാഗത്തില്‍പ്പെടുന്ന എച്ച്3എന്‍2 ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഗര്‍ഭിണികളിലും പ്രായമായവരിലും കുട്ടികളിലുമെല്ലാം ധ്രുതഗതിയില്‍ പടര്‍ന്ന് പിടിക്കുന്ന ഈ വൈറസ് രോഗം മറ്റ് പകര്‍ച്ചവ്യാധികള്‍ക്കുള്ള സമാന ലക്ഷണങ്ങള്‍ തന്നെയാണ് പ്രകടിപ്പിക്കുന്നത്. ചുമ, പനി, തൊണ്ടയില്‍ കരകരപ്പ്, മൂകകൊലിപ്പ്, മൂക്കടപ്പ്, ശരീരവേദന, തലവേദന, കുളിര് കയറുക, ക്ഷീണം, ഛര്‍ദ്ദി, വയറ്റിളക്കം എന്നിവയെല്ലാം ഇവയുടെ ലക്ഷണങ്ങളാണ്.

വിട്ടുമാറാത്ത തലവേദന നിങ്ങളെ അലട്ടുന്നുണ്ടോ; എങ്കില്‍ ഇനി മരുന്ന് കഴിക്കണ്ട, പരീക്ഷിക്കാം ഈ ഒമ്പത് വഴികള്‍…

ജീവിതത്തില്‍ ഒരിക്കലെങ്കിലും തലവേദന അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല. പല കാരണങ്ങള്‍ കൊണ്ടും തലവേദന വരാം. പലപ്പോഴും ഇതിന് ചികിത്സ ആവശ്യമുള്ളതാണ്. എന്നാല്‍ ഭൂരിപക്ഷം തലവേദനകളും വൈദ്യസഹായം ഇല്ലാതെ ഒന്ന് വിശ്രമിച്ചാല്‍ തന്നെ മാറുന്നവയുമാണ്. അതേസമയം, പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഒന്നാണ് മൈഗ്രേന്‍. അസഹനീയമായ വേദനയുമായി എത്തുന്ന ഒന്നാണ് മൈഗ്രേന്‍. വെളിച്ചം കാണുമ്പോള്‍ തോന്നുന്ന ബുദ്ധിമുട്ട്,

വേനലാണ്, ചർമ്മത്തിനും വേണം കൂടുതല്‍ കരുതൽ; ചർമ്മ സംരക്ഷത്തിന് ഇതാ ചില പൊടികെെകൾ

വേനൽക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. പുറത്തേക്കിറങ്ങാൻ പോലും വയ്യാത്ത ചൂടാണ് പലപ്പോഴും. അതുകൊണ്ടുതന്നെ ചര്‍മ്മരോഗങ്ങളും കൂടാന്‍ സാധ്യത ഏറെയാണ്. വേനൽകാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചർമ സംരക്ഷണവും. നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന പ്രകൃതി ചേരുവകള്‍ ഉപയോഗിച്ച്, ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാൻ സാധിക്കും. വേനൽക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ…

ഒരുമാസം പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലോ? ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്

പഞ്ചസാര നമ്മള്‍ വിചാരിക്കുന്നതിലും അധികം പ്രശ്‌നക്കാരനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ. പഞ്ചസാരയ്ക്ക് നല്ല മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമല്ല പഞ്ചസാര വലിയ തോതില്‍ ഉപയോഗിക്കുന്നത്. എന്ന് മാത്രമല്ല ഉപയോഗം

ഹൃദ്രോഗം, സ്ട്രോക്ക് മുതൽ അകാല മരണത്തിന് വരെ കാരണമായേക്കാം; ഉപ്പെന്ന വില്ലനെക്കുറിച്ച് ലോകാരോഗ്യ സംഘടന

നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഉപ്പ് കൂടിപ്പോയാലും കുറഞ്ഞു പോയാലും തീൻ മേശയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത തന്നെയുണ്ട്. ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്ന സോഡിയം അമിതമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും ? ഉപ്പിന്റെ അമിതോപയോഗം മരണകാരണം വരെ ആയേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ

നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ; പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണവും ചികിത്സയും

നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ. ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് ‘അര്‍ഹിത്മിയ’ അഥവാ ‘പാല്‍പിറ്റേഷന്‍’. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. എന്നാല്‍ ചിലരില്‍ ടെന്‍ഷന്‍, ഭയം, ദേഷ്യം, ഉത്കണ്ഠ

error: Content is protected !!