Category: ആരോ​ഗ്യം

Total 151 Posts

വരൾച്ച, മുഖക്കുരു എന്നിവയെ അകറ്റാം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കും ; മുള്ളങ്കി പതിവായി കഴിക്കാം

മുള്ളങ്കി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്. കിഴങ്ങു വർഗത്തിൽ പെട്ട മുള്ളങ്കിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. റാഡിഷ് പതിവായി കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു. റാഡിഷിൽ വിറ്റാമിൻ സി ഉള്ളതിനാൽ, ജലദോഷം, ചുമ എന്നിവയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഇതിന് കഴിയും. എന്നാൽ ഇത് പതിവായി കഴിക്കണം. കൊളാജൻ ഉത്പാദിപ്പിക്കുന്നതിൽ മുള്ളങ്കി ഒരു

പ്രമേഹത്തെ നിയന്ത്രിക്കാം; അറിയാം ​ഗ്രീൻ ആപ്പിളിന്റെ ​ഗുണങ്ങൾ

​ഗ്രീൻ ആപ്പിളിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഗ്രീൻ ആപ്പിൾ കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ആപ്പിളിലെ സംയുക്തങ്ങൾ പ്രമേഹ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നതാണ്. പച്ച ആപ്പിളിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ ആരോ​ഗ്യകരമാക്കുന്നു . കൂടാതെ, പച്ച ആപ്പിളിൽ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിജനെ നന്നായി ആഗിരണം

‘നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, മരവിപ്പും വേദനയും ബലക്ഷയവും’; കുഷ്ടരോ​ഗത്തെ തിരിച്ചറിയാം, ലക്ഷണങ്ങളെന്തൊക്കെ?

കുഷ്ഠ രോഗ നിർമാർജനത്തിനായി സംസ്ഥാന സർക്കാർ കാര്യക്ഷമമായി മുന്നോട്ട് നീങ്ങുന്നുണ്ട്. കുഷ്ട രോ​ഗത്തെ നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ ചികിത്സ വേ​ഗം തുടങ്ങാൻ സാധിക്കും. ഈ രോ​ഗത്തെ കുറിച്ച് പലർക്കും അറിയാമെങ്കിലും ഇതിന്റെ ലക്ഷണങ്ങളെന്തൊക്കെ എന്നതിനെ കുറിച്ച് ഇപ്പോഴും പൊതുജനങ്ങളിൽ അഞ്ജതയുണ്ട്. നോക്കാം കുഷ്ട രോ​ഗത്തിന്റെ ലക്ഷണങ്ങൾ ∙ സ്പർശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ

താരനാണോ പ്രശ്നം? ടെൻഷൻ വേണ്ട! ഈ സിംപിൾ ഹെയർ മാസ്ക്ക് മതി താരനെ അകറ്റാൻ

നമ്മൾ ഏറ്റവും അധികം പേടിക്കുന്ന ഒന്നാണ് താരൻ. മുടി കൊഴിച്ചിൽ, മുഖക്കുരു, ചൊറിച്ചിൽ തുടങ്ങി താരൻ കാരണം പ്രശ്നങ്ങൾ നിരവധിയാണ്. ഇതിൽ ഏറ്റവും വില്ലൻ മുടി കൊഴിച്ചിൽ തന്നെയാണ്. തുടക്കത്തിൽ തന്നെ താരനെ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് ദുഖിക്കേണ്ടിവരും. തലയോട്ടിയിലെ തൊലി വരണ്ട് കോശങ്ങൾ ഉതിർന്നു പോകുന്ന അവസ്ഥയാണ് ഇത്. ത്വക്കിൽ സ്ഥിതിചെയ്യുന്ന സെബേഷ്യസ് ഗ്രന്ഥികൾ അധികമായ

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതൽ; ആരോ​ഗ്യം ശ്രദ്ധിക്കാൻ ചെയ്യേണ്ടത്

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവർക്ക് ഹൃദ്രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. അമേരിക്കയിലെ വാഷിംഗ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് അമിതവണ്ണം, പക്ഷാഘാതം, പ്രമേഹം പോലുള്ള അസുഖങ്ങളും പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു. നെെറ്റ് ഡ്യൂട്ടി എടുക്കുമ്പോഴും പകൽ ഉറങ്ങുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോ​ഗ്യം സൂക്ഷിക്കാം.

വയറു കൂടുന്നതിന്റെ നിരാശയാണോ? അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഇതാ

അടിവയറ്റിലെ കൊഴുപ്പും കുടവയറും മിക്കയാളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിന് ആദ്യം ചെയ്യേണ്ടത് ആഹാരത്തിൽ നിന്ന് കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ വസ്തുക്കൾ ഒഴിവാക്കുകയെന്നതാണ്. അതായത് ചോറ് തിന്നുന്നത് പരമാവധി ഒഴിവാക്കണം. അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാൻ ഗുണം ചെയ്യും.ഇതിന് പുറമേ ഈ പാനീയങ്ങളും കൊഴുപ്പ് കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.

ഇടയ്ക്കിടെ ക്ഷീണവും തലക്കറവും തോന്നാറുണ്ടോ ? ശരീരം പ്രകടിപ്പിക്കുന്ന ഈ സൂചനകൾ നിസാരമാക്കരുത്!

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ മരണത്തിലേക്ക് നയിക്കുന്ന ഒരു രോഗവസ്ഥയാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക്. ഇന്ന് ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം സാധാരണയായി കണ്ടുവരുന്നു. കുട്ടികൾപോലും ഹൃദയാഘാതത്തെ തുടർന്ന മരണപ്പെടുന്ന സംഭവങ്ങളുമുണ്ട്. പെട്ടന്നാണ് പലരിലും ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്. എന്നാൽ ഹാർട്ട് അറ്റാക്ക് നേരത്തെ തന്നെ നിങ്ങൾക്ക് തിരിച്ചറിയാൻ സാധിക്കുമെന്നാണ് വിദഗ്‌ധർ പറയുന്നത്. ഹാർട്ട് അറ്റാക്ക്

ഇടയ്ക്കിടെ വയറ് വേദന വരാറുണ്ടോ? പ്രശ്‌നം ഇതാകാം

പൊതുവായി ആളുകള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് വയറുവേദന. പ്രായഭേദമന്യേ മിക്കവര്‍ക്കും ഇടയ്‌ക്കെങ്കിലും വയറുവേദനയുണ്ടാവാറുണ്ട്. കഴിച്ച ഭക്ഷണത്തിന്റെയോ ഫുഡ് പോയിസണോ വയറിലെ മറ്റ് പ്രശ്‌നങ്ങളോ ഗ്യാസോ എല്ലാം ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇടയ്ക്കിടെ വയറുവേദന ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. ഇടയ്ക്കിടെ വയറുവേദന വരാന്‍ കാരണം ഇതാകാം: ഗ്യാസ്‌ട്രോഎന്റൈറ്റിസ്: വയറ്റിലെ ഇന്‍ഫ്‌ളുവന്‍സ അല്ലെങ്കില്‍ ഗ്യാസ്‌ട്രോഎന്റൈറ്റിസ് വളരെ സാധാരണമാണ്. ആമാശയത്തിലെയും കുടലിലെയും

എച്ച്.എം.പി.വി വൈറസിന്‌ കൊവിഡുമായി ബന്ധമുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്.എം.പി.വി വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ആളുകള്‍ വീണ്ടും ആശങ്കയിലാണ്. കൊവിഡ് കാലം പോലെ വീണ്ടും കേരളം മാറുമോ എന്നാണ് പലര്‍ക്കും ആശങ്ക. എച്ച്.എം.പി.വി വൈറസും കോവിഡിന് കാരണമായ സാർസ് കോവ്– 2 വൈറസും വ്യത്യസ്ത വൈറസ് കുടുംബത്തിൽപെട്ടവയാണെങ്കിലും രണ്ടു രോഗങ്ങൾക്കും ചില സമാനതകളുണ്ട്. അതുകൊണ്ടുതന്നെ മുന്‍കരുതലുകള്‍ എടുക്കുന്നത് നല്ലതാണ്‌. എന്താണ് എച്ച്.എം.പി.വി

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; എന്താണ് എച്ച്.എം.പി.വി വൈറസ്, ലക്ഷണങ്ങൾ അറിയാം

ചൈന: കൊവിഡ് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത് കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ

error: Content is protected !!