Category: ആരോ​ഗ്യം

Total 120 Posts

തലവേദന കാരണം പഠിക്കാനോ ജോലി ചെയ്യാനോ ഉന്മേഷം വരാറില്ലേ? തലവേദനയെ പമ്പ കടത്താൻ ഇതാ ചില പൊടികെെകൾ…

പലവിധത്തിലുള്ള തലവേദനകളുണ്ട്, സൈനസ് ഹെഡ് ഏക്, മൈഗ്രെൻ ഹെഡ് ഏക്ക്, ക്ലസ്റ്റര്‍ ഹെഡ് ഏക്ക്, ടെൻഷൻ ഹെഡ് ഏക്ക് എന്നിങ്ങനെ. ഇതിന്റെയൊക്കെ കാരണങ്ങളും പലതാണ്. ഇൻഫെക്‌ഷൻ കൊണ്ടോ, അലർജികൊണ്ടോ, കോൾഡ് കൊണ്ടോ, കെട്ടിക്കിടക്കുന്ന സൈനസ് കൊണ്ടോ, ടെൻഷൻ– സ്ട്രെസ് എന്നിവ കൊണ്ടോ ഒക്കെ തലവേദന ഉണ്ടാകാം. പരുക്കുകൾ തലവേദന ഉണ്ടാക്കാം. അതുപോലെ സ്ത്രീകളിൽ ആർത്തവസമയത്ത് ഹോർമോണൽ

ചാടിവരുന്ന വയറാണോ നിങ്ങളുടെ പ്രശ്‌നം? വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ടിപ്പുകള്‍ പരീക്ഷിച്ചുനോക്കൂ

വീര്‍ത്തുവരുന്ന വയറ് സ്ത്രീകളും പുരുഷന്മാരും ഒരേ പോലെ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. ശരീരത്തിന്റെ മറ്റേത് ഭാഗത്തേക്കാള്‍ വേഗത്തില്‍ കൊഴുപ്പ് അടിയുന്ന ഇടമാണ് വയറ്. അടിവയറ്റിലെ കൊഴുപ്പ് നഷ്ടപ്പെടുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഒരു ലക്ഷ്യമാണ്. കൊഴുപ്പ് കുറയ്ക്കാന്‍ ആളുകള്‍ എല്ലാത്തരം ഭക്ഷണക്രമങ്ങളും വ്യായാമങ്ങളും പരീക്ഷിക്കുന്നു. എന്നിരുന്നാലും, നമ്മള്‍ എന്തുതന്നെ ശ്രമിച്ചാലും വയറിലെ കൊഴുപ്പ് അത്ര പെട്ടെന്ന് കുറയില്ല. വയറിലെ

അപസ്മാരം വന്നാല്‍ താക്കോല്‍ കൊടുക്കാനും പിടിച്ചുവയ്ക്കാനും നിക്കല്ലേ, ശരിയായ പ്രഥമശുശ്രൂഷ തന്നെ നല്‍കണം; അപസ്മാരബാധ ഉണ്ടായാല്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പറയുന്നു

പത്തിൽ ഒരാൾക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കിൽ ഫിറ്റ്സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ചലനങ്ങളും ചിന്തകളും ബോധവും എല്ലാം നിയന്ത്രിക്കുന്നത് മസ്‌തിഷ്കമാണല്ലോ. മസ്തിഷ്കത്തിനകത്തുള്ള ന്യൂറോണുകളിൽക്കുള്ളിലും അവിടെ നിന്നും പുറത്തേക്കുമുള്ള ആശയവിനിമയം നടക്കുന്നത് നേരിയ തോതിലുള്ള വൈദ്യുത തരംഗങ്ങളിലൂടെയാണ്. ഇതിനു പകരം മസ്തിഷ്കത്തിൽ ഉണ്ടാകുന്ന ഒരു അസാധാരണമായ

ചെങ്കണ്ണിനെ എങ്ങനെയെല്ലാം പ്രതിരോധിക്കാം…. വിശദമായറിയാം

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പല സ്ഥലങ്ങളിലും ചെങ്കണ്ണ് രോഗം റിപ്പോട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ചെങ്കണ്ണിനെ പ്രതിരോധിയ്ക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാം എന്നതിനെക്കുറിച്ച് വിശദമായി അറിയാം. ചെങ്കണ്ണ് കണ്ണിന്റെ നേത്രപടലത്തെയാണു ചെങ്കണ്ണ് ബാധിക്കുന്നത്. ഇവിടെയുണ്ടാകുന്ന അണുബാധയാണിത്. ബാക്ടീരിയ, വൈറസ് ബാധമൂലവും അലര്‍ജികൊണ്ടും ചെങ്കണ്ണു വരാം. ഒരാള്‍ക്കു ബാധിച്ചാല്‍ വീട്ടിലെ എല്ലാവരിലേക്കും എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. ചെങ്കണ്ണ്

അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച മലയാളിയ്ക്ക് ഒടുവില്‍ തുണയായത് ഇംഗ്ലണ്ടില്‍ നിന്നുള്ള അജ്ഞാത സ്ത്രീ; ചികിത്സാനുഭവം വിശദീകരിച്ച് സ്റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍

കോഴിക്കോട്: അപൂര്‍വ്വ രക്താര്‍ബുദം ബാധിച്ച കോഴിക്കോട്ടുകാരനായ 33കാരന്റെ ചികിത്സയ്ക്കിടെയുണ്ടായ അനുഭവം വിശദീകരിച്ചുകൊണ്ട് സ്‌റ്റെംസെല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി മൈത്ര ആശുപത്രിയിലെ ഓങ്കോളജിസ്റ്റ് ഡോ. രാഗേഷ് രാധാകൃഷ്ണന്‍ നായര്‍. ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് ആവശ്യം വന്ന ഈ രോഗിയ്ക്ക് ഇത്രയേറെ ജനസംഖ്യയുള്ള ഇന്ത്യയില്‍ നിന്നും യോജിച്ച ഡോണറെ കണ്ടെത്താന്‍ കഴിയാതെ വന്നത് ഇന്ത്യയില്‍ ആളുകളില്‍ സ്‌റ്റെംസെല്‍ രജിസ്റ്റര്‍

തണുപ്പു കാലമെത്തി, കൂടെ രോഗങ്ങളും; ശൈത്യകാല രോഗങ്ങള്‍ ഏതൊക്കെ, അവ എങ്ങനെ പ്രതിരോധിക്കാം കൂടുതല്‍ അറിയാം…

തണുപ്പുകാലം വന്നതോടെ പല അസുഖങ്ങളും പുറകെ വരുകയാണ്. ചുമ, തുമ്മല്‍, അലര്‍ജി, ചര്‍മ്മ രോഗങ്ങള്‍ ഇവയെല്ലാം തണുപ്പുകാലത്ത് വര്‍ദ്ധിക്കുന്നതായി കണ്ടു വരുന്നു ഇത്തരം അസുഖങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം. അതോടൊപ്പം ഇവ വരാനുണ്ടാവുന്ന കാരണങ്ങള്‍ എന്തൊക്കെ എന്ന് മനസിലാക്കാം. തണുപ്പും രോഗവും പലപ്പോഴും തണുപ്പ് എത്തുമ്പോള്‍ രോഗങ്ങളും പിന്നാലെ എത്തുകയാണ്. ജലദോഷം മൂക്കൊലിപ്പ് പനി അങ്ങനെ തുടങ്ങിയ

വെരിക്കോസ് വെയ്ൻ കാരണം വേദനയും ചൊറിച്ചിലും ദീർഘനേരം നിൽക്കാൻ ബുദ്ധിമുട്ടോ അനുഭവപ്പെടാറുണ്ടോ? ഫലപ്രദമായി തടയാൻ ചില വഴികൾ ഇതാ…

കാലിലെ ഞരമ്പുകൾ വീർത്തുതടിച്ചു പാമ്പുകളെപ്പോലെ കെട്ട് പിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയ്നുകൾ. ഇവ ചിലരിൽ വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമായേക്കാം. ചർമ്മത്തിന്റെ നിറം മാറ്റം, ചൊറിച്ചിൽ, ദീർഘനേരം നിൽക്കുന്നതുമൂലവും ഇരിക്കുന്നതുമൂലവും ഉണ്ടാകുന്ന വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ആർത്തവവിരാമത്തിലും ഗർഭകാലത്തും ഈ അവസ്ഥ സ്ത്രീകളെ കൂടുതലായി ബാധിക്കുന്നതായി കണ്ടുവരുന്നു. “ആർത്തവവിരാമപ്രായത്തിലുള്ള സ്ത്രീകൾ അവരുടെ സിരകളുടെ

വൈറല്‍ പനിയ്‌ക്കൊപ്പം വന്ന ചുമ ഇപ്പോഴും പോയിട്ടില്ലേ? ഈ മാര്‍ഗങ്ങളൊന്ന് പരീക്ഷിച്ചുനോക്കൂ

കൊവിഡ് 19 വ്യാപനത്തില്‍ കുറവുണ്ടായെങ്കിലും അത് സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ പലരിലും ഇപ്പോഴും തുടരുകയാണ്. ലോംഗ് കൊവിഡ് എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. ക്ഷീണം, തളര്‍ച്ച, ഓര്‍മ്മക്കുറവ്, ചിന്താശേഷിയില്‍ കുറവ്, ശ്വാസതടസം, ഗന്ധവും രുചിയും നഷ്ടപ്പെടുന്ന അവസ്ഥ എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് കോവിഡിനെ തുടര്‍ന്ന് പലര്‍ക്കും അനുഭവപ്പെടുന്നത്. ഇതിനിടെ വൈറല്‍ പനി പോലുള്ള പ്രശ്‌നങ്ങള്‍ വ്യാപകമായതോടെ ഈ ആരോഗ്യപ്രശ്‌നങ്ങള്‍

ഫോണില്‍ കുത്തിക്കളിച്ച് ഉറങ്ങാന്‍ ഏറെ വൈകാറുണ്ടോ? അഞ്ച് മണിക്കൂറോ അതില്‍ താഴെയോ ഉറങ്ങുന്നവരെ അന്‍പതുകളില്‍ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം വ്യാപകമായതോടെ ഇന്നത്തെ യുവ തലമുറയ്ക്ക് ഉറക്കം വളരെ കുറവാണ്. മണിക്കൂറുകളോളം ഫോണില്‍ ചെലവഴിച്ച് ശേഷം ഉറങ്ങി രാവിലെ അല്പം വൈകിയെഴുന്നേറ്റ് ഉടനടി ജോലിക്കോ പഠിക്കാനോ ഒക്കെ പോകുന്നവരാണ് ഏറെയും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഉറക്കം കുറഞ്ഞാല്‍ അന്‍പത് വയസുകഴിഞ്ഞാല്‍ അവരെ കാത്തിരിക്കുന്നത് മാറാ

‘ഒരു പനിയൊന്നു മാറിയതേയുള്ളൂ, അപ്പോഴേക്കും അടുത്തതു വന്നു’; കുട്ടികളെ പനി വിടാതെ പിന്തുടരുന്നുണ്ടോ? കാരണവും പ്രതിരോധവും എന്തെല്ലാമെന്ന് നോക്കാം

‘മക്കൾക്ക് എപ്പോഴും അസുഖമാണ്. ഒരു പനിയൊന്നു (Viral Fever) മാറിയതേയുള്ളൂ. അപ്പോഴേക്കും അടുത്തതു വന്നു’. അച്ഛനമ്മമാരുടെ പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ? ഒന്നല്ല, പലതരത്തിലുള്ള വൈറസുകളാണു കുട്ടികളിൽ പനിയുൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നത്. സാധാരണഗതിയിൽ പനിക്കു പ്രധാന കാരണം ഇൻഫ്ലുവൻസ വൈറസാണ് (ഫ്ലൂ വൈറസ്). എന്നാൽ, റെസ്പിറേറ്ററി സിൻസിഷ്വൽ വൈറസ് (ആർഎസ്‌വി), സാധാരണ ജലദോഷം ഉണ്ടാക്കുന്ന റൈനോ വൈറസ്, കൊറോണ

error: Content is protected !!