Category: ആരോഗ്യം

Total 57 Posts

നിങ്ങളുടെ ചര്‍മ്മം തിളക്കമുള്ളതും മനോഹരവുമായി മാറണമെന്ന് ആഗ്രഹിക്കുന്നുണ്ടോ? എങ്കിലിതാ വീട്ടില്‍ എളുപ്പം ലഭ്യമാവുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ചില നാടന്‍ പൊടിക്കൈകള്‍; വിശദമായറിയാം

തിളക്കമാര്‍ന്ന മുഖംവും മനോഹരമായ ചര്‍മ്മവും ഒരാളുടെ ആത്മവിശ്വാസത്തിന്റെ ഭാഗം കൂടിയാണ്. തിളങ്ങുന്നതും മനോഹരവുമായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമില്ല. കുറ്റമറ്റ ചര്‍മ്മത്തിന്, വിപണിയില്‍ ലഭ്യമായ വ്യത്യസ്ത തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ പരീക്ഷിക്കാറുണ്ട്. തിളക്കമുള്ള ചര്‍മ്മം നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഏതൊരു ഉല്‍പ്പന്നത്തിലും നമ്മുടെ കണ്ണുകള്‍ ഉടക്കാറുണ്ട്. എന്നാല്‍ നമ്മുടെ ചര്‍മ്മം ആരോഗ്യകരമാകുമ്പോള്‍ അവ സ്വാഭാവികമായി തിളക്കമുള്ളതായി

ലോക പുകയില വിരുദ്ധ ദിനം; ഉപേക്ഷിക്കാം ഈ ദുശ്ശീലത്തെ, ശ്രദ്ധിച്ചില്ലെങ്കില്‍ പുകയില ഉപയോഗം നിങ്ങളെ മാത്രമല്ല നിങ്ങളുടെ വേണ്ടപ്പെട്ടവരെക്കൂടെ ബാധിച്ചേക്കാം

പുകയില അപകടകാരിയായ ഒന്നാണെന്ന് അറിയാത്തവര്‍ ചുരുക്കമാണ്, എങ്കിലും അനേകം പേര്‍ ഇതിനു അടിമപ്പെടുന്നതിനു പിന്നില്‍ പുകയിലയിലെ ലഹരി പദാര്‍ത്ഥമായ ”നിക്കോട്ടിന്റെ” ലഹരിദായക പ്രത്യേകതകള്‍ തന്നെയാണ്. പുകയില ഉപയോഗം ഉപേക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരിക്കലും തുടങ്ങാതിരിക്കുക ആണെന്ന് പറയാറുണ്ട്. കാരണം തുടങ്ങിയാല്‍ ശീലം നിര്‍ത്തുന്നത് ശ്രമകരമാകും. നിക്കോട്ടിന്‍ എന്ന ഈ വില്ലന്‍ ഉപയോഗിച്ച് പത്തു സെക്കന്റ്

മുടികൊഴിച്ചില്‍ നിങ്ങളെ അലട്ടുകയാണോ? ഡയറ്റിലുള്‍പ്പെടുത്താം കറുവപ്പട്ട

മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മിക്കവരും പങ്കുവയ്ക്കാറുള്ളൊരു പരാതിയാണ് മുടി കൊഴിച്ചില്‍. കാലാവസ്ഥാ മാറ്റങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വെള്ളത്തിന്റെ പ്രശ്‌നം, സ്ട്രസ് തുടങ്ങി പല ഘടകങ്ങളും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. ഈ പ്രശ്‌നങ്ങളിലേതെങ്കിലുമോ ആയിരിക്കും പലപ്പോഴും മുടികൊഴിച്ചിലിന് കാരണമാകുന്നത്. മറ്റ് ഏത് ആരോഗ്യകാര്യത്തിലുമെന്ന പോലെ തന്നെ മുടിയുടെ കാര്യത്തിലേക്ക് വരുമ്പോഴും നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനമാണ്.

ഈ അഞ്ച് ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ കൊളസ്ട്രോളൊന്ന് പരിശോധിക്കണം

ചെറുപ്രായത്തില്‍ തന്നെ ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കൊളസ്ട്രോള്‍ ഹൃദ്രോഗം ഉണ്ടാകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്. സിരകളില്‍ ചീത്ത കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നു. നാം സ്വീകരിക്കുന്ന അനാരോഗ്യകരമായ ഭക്ഷണ രീതിയും ജീവിത രീതിയുമൊക്കെയാണ് കൊളസ്ട്രോള്‍ കൂടാന്‍ വഴിവെക്കുന്നത്. ഇത് നമ്മുടെ ധമനികളില്‍ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു. കൊളസ്ട്രോള്‍ വര്‍ധിക്കാന്‍ കാരണമായേക്കാവുന്ന അഞ്ച്

ചെറുപ്രായത്തിലേ മുടി നരച്ചോ? ഭക്ഷണമായിരിക്കാം പ്രശ്നം, അകാലനരയെ പ്രതിരോധിക്കാന്‍ ഈ ആഹാരം ശീലിക്കൂ

പ്രായം കൂടുന്നതനുസരിച്ച് തലമുടി നരക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ചിലരുടെ മുടി അവരുടെ ചെറു പ്രായത്തിലേ നരക്കാന്‍ തുടങ്ങും. പലരെയും മാനസികമായി പ്രയാസത്തിലാക്കുന്ന കാര്യമാണ് ഈ അകാല നര. പല കാരണങ്ങള്‍ കൊണ്ടും അകാലനര ഉണ്ടാകാം. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നതും ഇത്തരത്തിലുള്ള അകാലനര പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നതും. അതിനാല്‍ തലമുടി സംരക്ഷണത്തിനായി

ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം ഹൃദയാഘാതത്തെ; ചികിത്സ വൈകിപ്പിക്കല്ലേ

ഹൃദയാഘാതം ഇന്ന് പ്രായ-ലിംഗ ഭേദമെന്യേ ഏവരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. നെഞ്ചില്‍ ചെറിയൊരു വേദന വന്നാല്‍ മതി നമുക്കുണ്ടാവുന്ന ആധി ഈ പേടിയുടെ ഫലമാണ്. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്ന രോഗികളുടെ എണ്ണം വളരെ വലതാണ്. ഇന്ത്യയിലെ കണക്കും ആശങ്കപ്പെടുത്തുന്നതാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് അനുസരിച്ച് ചെറുപ്പക്കാര്‍ക്കിടയിലും ഹൃദയാഘാതത്തിന്റെ തോത് കൂടി വരുന്ന സാഹചര്യമാണ്. ഹൃദയാഘാതം

കൊളസ്‌ട്രോളുണ്ടോ? എങ്കില്‍ അപകട സാഹചര്യം ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണേ

ഒട്ടുമിക്കയാളുകളെയും വലയ്ക്കുന്ന ജീവിതശൈലീ രോഗമാണ് അമിതമായ കൊളസ്‌ട്രോള്‍. ഗൗരവമായ, ചിലപ്പോള്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കൊളസ്‌ട്രോള്‍ കാരണമാകാം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഹൃദയത്തിന്റെ ആരോഗ്യത്തിന് കൊളസ്‌ട്രോള്‍ കാരണമുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. ഹൃദയാഘാതത്തിന് വരെ അമിതമായ കൊളസ്‌ട്രോള്‍ വഴിവെക്കാറുണ്ട്. അതിനാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൊളസ്‌ട്രോള്‍ ഉള്ളവര്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ പറയാം

പഞ്ചസാര പ്രിയരാണോ? എങ്കില്‍ ഇനി അധികം കഴിക്കേണ്ട, നിങ്ങള്‍ക്ക് തന്നെ വിനയാവും

മലയാളികളുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് പഞ്ചസാര. രാവിലെ കുടിക്കുന്ന ചായയ്ക്ക് മുതല്‍ ക്ഷീണംമാറ്റാനുള്ള ജ്യൂസുകള്‍ക്കും വിശേഷ ദിവസങ്ങളിലുണ്ടാക്കുന്ന പായസങ്ങള്‍ക്കുമെല്ലാം പഞ്ചസാര നിര്‍ബന്ധമാണ്. പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പഞ്ചസാര അമിതമായി കഴിച്ചാല്‍ പലതരത്തിലുള്ള അസുഖങ്ങളാകും പിടിപെടുക. അമിതമായ പഞ്ചസാര ആരോഗ്യത്തിന് ഏത് രീതിയില്‍ അപകടങ്ങളുണ്ടാക്കുന്നുവെന്ന് നോക്കാം: ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു അമിതവണ്ണം

കുടവയറാണോ പ്രശ്നം? ഭക്ഷണകാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ കുറയ്ക്കാം, നോക്കാം വിശദമായി

ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഭൂരിഭാഗം ആളുകളിലും കാണുന്ന കുടവയർ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതേപേലെ ശരിയായ രീതിയില്‍ ആഹാരം കഴിച്ചില്ലെങ്കിലും അത് അമിതവണ്ണത്തിലേയ്ക്കും കുടവയര്‍ വരുന്നതിനും കാരണമാകുന്നുണ്ട്. കുടവയര്‍ ഇന്ന് പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും അമിതമായി വന്നുകൊണ്ടിരിക്കുകയാണ്. ആഹാരകാര്യത്തിലെ അശ്രദ്ധകള്‍ ഒഴിവാക്കിയാല്‍

സോഫ്റ്റ് ഡ്രിങ്ക് കുടിക്കാൻ കാരണങ്ങളുണ്ടാകാം; എന്നാൽ ദിവസം ഒരു ​ഗ്ലാസ് കുടിച്ചാൽ തന്നെ അതീവ അപകടം, അറിയാം…

ചൂടുകാലമായതോടെ പലരും ചൂടിൽ നിന്ന് ആശ്വാസം ലഭിക്കാൻ സോഫ്റ്റ് ഡ്രിങ്കുകളുടെ പിറകെ പോവുകയാണ്. കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകളുടെ പലരുടെയും പ്രിയപ്പെട്ട പാനീയം. വ്യത്യസ്ത ഫ്ലേവറുകളിലും നിറത്തിലുമെല്ലാം ഇന്ന് ഇവ വിപണികളിൽ ലഭ്യമാണ്. ദാഹിച്ച് വലഞ്ഞ് വരുമ്പോൾ സോഫ്റ്റ്ഡ്രിങ്കുകൾ താൽക്കാലിക ആശ്വാസം നൽകും. പക്ഷേ സോഫ്റ്റ് ഡ്രിങ്കുകൾ കുടിക്കാതിരിക്കാൻ 45ഓളം കാരണങ്ങൾ നിരത്താൻ കഴിയുമെന്നാണ് ​ഗവേഷകർ പറയുന്നത്.