Category: യാത്ര

Total 44 Posts

ഇക്കഴിഞ്ഞ ഓണം, പൂജ അവധികളിൽ വടകരയിൽ നിന്നുൾപ്പടെ ആളുകൾ കൂട്ടമായി യാത്ര ചെയ്തത് പാലക്കാടേക്ക്; മലമ്പുഴയും, കൊല്ലങ്കോടും, വരിക്കാശ്ശേരിയുമൊക്കെ മലബാറുകാരെ ആകർഷിക്കുകയാണ്, കുടുംബത്തോടൊപ്പം ഒരു യാത്രപോയാലോ പാലക്കാടൻ സൗന്ദര്യം കാണാൻ

പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും മലബാറുകാർ പാലക്കാട് എത്തുന്നത്. ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല കാത്തുവെച്ചിരിക്കുന്നത്. മലമ്പുഴയും നെല്ലിയാന്പതിയും കോട്ടയും അട്ടപ്പാടിയും മാത്രമല്ല സിനിമകളിൽ മാത്രം നമ്മൾ കണ്ട ഒട്ടനവധി ലൊക്കേഷനുകളും ഉണ്ട് പാലക്കാട്. പറമ്പിക്കുളം വന്യജീവി സങ്കേതം ആനകളും കാട്ടുപോത്തും മ്ലാവും മുതലയും വരയാടും മാത്രമല്ല, കടുവയും പുള്ളിപ്പുലികളും

ഗവിയിൽ പോകണമെന്ന് ആ​ഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ​ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം

​ കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആ​ഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ‍ കോഴിക്കോട്ടൊരു ​ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ

ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം, അസ്തമയ സൂര്യനെ ആസ്വദിക്കാം; ഈ ഓണത്തിന് മാഹി ബൈപ്പാസിലൂടെ നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടാലോ

വടകര: കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് അറിയപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വടകര ഭാ​ഗത്ത് നിന്നുള്ളവർക്ക് ബീച്ചിലേക്ക് എത്താൻ ഏറ്റവും നല്ല മാർ​ഗം മാഹി ബൈപ്പാസാണ്. മാഹിപ്പാലത്തേയും തലശ്ശേരിയിലേയും കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കുഞ്ഞിപ്പള്ളിയിൽ നിന്ന് മാഹി ബൈപ്പാസ് വഴി

കള കളമൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭം​ഗി ആസ്വദിക്കാം; കുറ്റ്യാടിയിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം സഞ്ചാരികളെ വിളിക്കുന്നു

കു​റ്റ്യാ​ടി: സ​ഞ്ചാ​രി​ക​ൾ​ക്ക്​ ദൃ​ശ്യ​ ഭം​ഗിയൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം. കാ​വി​ലു​മ്പാ​റ പ​ഞ്ചാ​യ​ത്തി​ലാണ് ചാ​പ്പ​ൻ​തോ​ട്ടം വെ​ള്ള​ച്ചാ​ട്ടമുള്ളത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്റെ ആ​രം​ഭം കാ​ണാ​ൻ കു​ന്നു​ക​യ​റ​ണം. ക​രി​ങ്ക​ല്ലു പ​തി​ച്ച റോ​ഡു​ണ്ട്. കു​റ്റ്യാ​ടി-​വ​യ​നാ​ട്​ ചു​രം റോ​ഡി​ൽ ചാ​ത്ത​ൻ​കോ​ട്ടു​ന​ട​യി​ൽ​നി​ന്ന്​ ചാ​പ്പ​ൻ​തോ​ട്ടം റോ​ഡി​ലൂ​ടെ ര​ണ്ട​ര കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്താ​ൽ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​ടു​ത്തെ​ത്താം. പൂ​ള​പ്പാ​റ മ​ല​യി​ൽ​നി​ന്ന്​ കു​തി​ച്ചെ​ത്തു​ന്ന വെ​ള്ളം കു​ത്ത​നെ പാ​റ​ക്കെ​ട്ടി​ൽ പ​തി​ക്കു​ന്ന കാ​ഴ്ച കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ​ആ​ദ്യം

കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു

  കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്‌. കൊല്ലൂർ ആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ

മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു

മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,

കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം

സൈലന്റ്‍ വാലിയുടെ മനോഹാരിത ആസ്വദിക്കാൻ ആനവണ്ടിയിൽ പോയാലോ…; കാടിനെ അടുത്തറിയാനുള്ള യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: സൈലന്റ്‍ വാലി വനത്തിന്റെ നിശബ്ദതയിലേക്ക് ആനവണ്ടിയിലൊരു യാത്ര പോയാലോ? അത്തരത്തിലൊരു ഉല്ലാസ യാത്ര ഒരുക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് നിന്നാണ് സൈലന്റ്‍ വാലിയിലേക്ക് ആനവണ്ടിയിൽ യാത്രയൊരുക്കുന്നത്. നിശബ്ദവനത്തിലൂടെയുള്ള യാത്രയിലൂടെ കാടിനെ അടുത്തറിയാനുള്ള അവസരം ഒരുക്കുന്നത് കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ആണ്. കോഴിക്കോട് നിന്ന് ജൂലൈ 26 ന് രാവിലെ 4 മണിക്കാണ് യാത്ര പുറപ്പാടുക.

ഈ മഴക്കാലത്ത് മലക്കപ്പാറ കാണാൻ പോയാലോ? കോഴിക്കോട് നിന്ന് മഴക്കാല യാത്രയുമായി കെ.എസ്.ആർ.ടി.സി, വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: മലക്കപ്പാറയിലേക്ക് മഴക്കാലയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി. കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിന്ന് മലക്കപ്പാറയിലേക്ക് ആനവണ്ടിയിൽ മഴക്കാല യാത്രയൊരുക്കുന്നത്. ജൂൺ 30 ന് രാവിലെ നാല് മണിക്ക് സൂപ്പർ ഡീലക്സ് എയർ ബസ്സിൽ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നാണ് യാത്ര പുറപ്പെടുക. 1100 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 രൂപ എൻട്രി ഫീസും നൽകണം.

മഴക്കാലം തുടങ്ങിയെന്ന് കരുതി യാത്ര പോകാതിരിക്കാന്‍ കഴിയുമോ… മഴയില്‍ കൂടുതല്‍ സുന്ദരമാകുന്ന കോഴിക്കോട് ജില്ലയിലെ അഞ്ച് സ്ഥലങ്ങള്‍ ഇതാ

മഴക്കാലത്ത് വീടിനകത്ത് ചുരുണ്ടുകൂടിയിരിക്കുന്നതാണ് സുഖം. എന്നാല്‍ മഴയത്ത് യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എന്നാല്‍ മഴക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലങ്ങള്‍ ഏതെല്ലാമാണ്? വിഷമിക്കേണ്ട, കോഴിക്കോട് ജില്ലയില്‍ മഴക്കാലത്ത് സൗന്ദര്യമേറുന്ന സ്ഥലങ്ങള്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള ഏറ്റവും മികച്ച അഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം. ജാനകിക്കാട് പേര് പോലെ തന്നെ സുന്ദരമായ കാടാണ് ജാനകിക്കാട്. മലയാളികളുടെ മനസില്‍

error: Content is protected !!