Category: കൂരാച്ചുണ്ട്
കൂരാച്ചുണ്ട് കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് അന്തരിച്ചു
കൂരാച്ചുണ്ട്: കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് (ജോപ്പന്) അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. രോഗബാധിതനായി ചികില്‍സയിലായിരുന്നു. പരേതരായ ജോസഫ് (വടകര കൊച്ചേട്ടന്), അന്നമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: മാമച്ചന് (അബുദാബി), ജോര്‍ജ്ജ് ജോസഫ് (ക്ലാര്‍ക്ക്, സെന്റ്. ജോര്‍ജ്ജ് എച്ച്.എസ് കുളത്തുവയല്‍), മിനി ആശാരിപറമ്പില്‍ (കോടഞ്ചേരി), സിസ്റ്റര്‍ സനേഹറോസ് (എസ്.എച്ച് കോട്ടക്കല്‍). സംസ്കാരം മാര്‍ച്ച് 16 വ്യാഴം 9
കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്കാരം; ഭാഷാശ്രീ സാംസ്കാരിക മാസികയുടെ പുരസ്കാരത്തിന് അര്‍ഹനായി നിസാം കക്കയം
കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്കാരത്തിന് അര്‍ഹനായി കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന് നിസാം കക്കയം. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 19ാം തീയതി ഞായറാഴ്ച കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള
മലയോര മണ്ണില്‍ കാല് പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി ചക്കിട്ടപാറ സ്വദേശിനി അളകനന്ദ സജീവന്
ചക്കിട്ടപ്പാറ: മലയോര മണ്ണില്‍ കാല് പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി അളകനന്ദ സജീവന്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീം ക്യാമ്പില്‍ സെലക്ഷന് നേടി നാടിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് അളകനന്ദ സജീവന് എന്ന ചക്കിട്ടപാറ സ്വദേശിനി. വെള്ളങ്കോട്ടുമീത്തല് സജീവന്റെ മകളാണ് അളകനന്ദ. കഠിനപ്ര യത്നവും ടാലെന്റ് അക്കാദമിയിലെ കൃത്യതയാര്‍ന്ന പരിശീലനവുമാണ്
കരിയാത്തുംപാറ വനമേഖലയില്‍ തീപിടിത്തം; പാറയുള്ള പ്രദേശമായതിനാല്‍ തീയണക്കല്‍ പ്രയാസകരമായി
കൂരാച്ചുണ്ട്: കക്കയം കരിയാത്തുംപാറ ഉരക്കുഴിയുടെ താഴ്ഭാഗത്തെ വനമേഖലയില്‍ തീപിടിത്തം. ശനിയാഴ്ച്ച ഉച്ചയോടെയാണ് വനത്തില്‍ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാറയുള്ള പ്രദേശമായതിനാല്‍ ആളുകള്‍ക്ക് കയറിച്ചെന്ന് തീയണയ്ക്കല്‍ പ്രയാസരകമായി. ഇത് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് തടസ്സം സൃഷ്ടിച്ചതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെയോടെ പ്രദേശത്ത് തീ അണഞ്ഞതായാണ് കാണപ്പെടുന്നതെന്ന്
കൂരാച്ചുണ്ട് പൂവ്വത്തുംചോല മനയത്ത് ലാലിച്ചന്‍ (സെബാസ്റ്റ്യന്‍) അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പൂവ്വത്തുംചോല താമസിക്കുന്ന മനയത്ത് ലാലിച്ചന്‍ (സെബാസ്റ്റ്യന്‍) അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസ്സായിരുന്നു. വയറിംഗ്, പ്ലംബിംഗ് തൊഴിലാളിയായിരുന്ന ഇദ്ദേഹം രോഗബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: റജി മോള് (തോട്ടുങ്കല്‍, മുള്ളന്‍കുന്ന്). മക്കള്‍: എയ്ഞ്ചല, ആന്സല, ആന്‍ഞ്ചലീന. സംസകാര കര്‍മ്മങ്ങള്‍ നാളെ രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.
കൂരാച്ചുണ്ട് പരപ്പില്‍ കദീജ അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഹൈസ്കൂളിന് സമീപം താമസിച്ചിരുന്ന പരപ്പില്‍ കദീജ അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ആവള ഈശ്വരന് കൊയിലോത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ അമ്മത് പരപ്പില്‍. മക്കള്‍: അബ്ദുള്ള, മൊയ്തീന്, അസീസ്, സാറ,ജമീല. മരുമക്കള്‍: സുലേഖ, കുഞ്ഞാമിന, സമീറ, മുജീബ് (തച്ചംപൊയില്‍), സിദ്ധിഖ് (അദ്ധ്യാപകന് എകരൂല്‍).
ആദ്യ കാല കൂടിയേറ്റ കര്ഷകന് കല്ലാനോട് കുബ്ലാങ്ങല് ജോസഫ് (ഔസേപ്പച്ചന്) അന്തരിച്ചു
കല്ലാനോട്: ആദ്യ കാല കൂടിയേറ്റ കര്ഷകന് ജോസഫ് കുബ്ലാങ്ങല് (ഔസേപ്പച്ചന്) അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭാര്യ പരേതയായ അന്നക്കുട്ടി (കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്). സഹോദരങ്ങള്‍: പരതയായ മേരി (തെക്കേല്‍ തലയാട്), ത്രേസ്യാമ്മ (കല്ലാനോട്), പെണ്ണമ്മ (നടക്കല്‍ നെല്ലിക്കുറ്റി), ഏലിയാമ്മ (പ്ലാക്കാട്ട് തിരുവമ്പാടി). സംസംസ്ക്കാരം കല്ലാനോട് പള്ളി സെമിത്തേരിയില്‍ നടന്നു.
കൂരാച്ചുണ്ട് കരിയാത്തുംപാറ ആക്കാമറ്റത്തില്‍ വര്‍ഗീസ് (സജി) അന്തരിച്ചു
കൂരാച്ചുണ്ട്: കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തില്‍ മാത്യുവിന്റെ മകന് വര്‍ഗീസ് (സജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അമ്മ: മറിയം. ഭാര്യ: സോഫി. മക്കള്‍ ജിബിന്‍ (ദുബായ്), ജിറ്റിന്, ജിന്റ. സഹോദരങ്ങള്‍: ലീലാമ്മ, ബെന്നി (മാനന്തവാടി). സംസ്കാരം ചൊവ്വാഴ്ച 11.30ന് കരിയാത്തുംപാറ സെന്റ് ജോസഫ്സ് ചര്‍ച്ചില്‍ നടക്കും.
കൂരാച്ചുണ്ട് കല്ലന് കൊത്തിപാറ അനില്‍ അന്തരിച്ചു
കൂരാച്ചുണ്ട്: കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കല്ലന് കൊത്തി പാറ അനില്‍ അന്തരിച്ചു. മുപ്പത്താറ് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലുരുന്നു. അച്ഛന്: മാധവന്. അമ്മ: മാധവി. സഹോദരന്: അനീഷ്. സംസ്കാരം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.
കൂരാച്ചുണ്ട് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു
കൂരാച്ചുണ്ട്: കര്ഷകന് മാങ്കുളത്ത് ഉലഹന്നാന് (കുഞ്ചലോ) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട്). മക്കള്‍: ജോര്‍ജ്, ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കള്‍: മോളി എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ), ഷാജു കോയിക്കല്‍ (ചക്കിട്ടപാറ), ബെന്നി കരിങ്ങട (കൂരാച്ചുണ്ട്), ഷീന ചെമ്പനാനി (കല്ലാനോട്). സഹോദരങ്ങള്‍: പാപ്പച്ചന്, റോസമ്മ, മാത്യു, അഗസ്റ്റിന്, ദേവസ്യ, ദേവസി, ജോണി, സിസിലി,