Category: കൂരാച്ചുണ്ട്
കൂരാച്ചുണ്ട് എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു
കൂരാച്ചുണ്ട്: എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റേയ്ച്ചല്‍ ചന്ദ്രന്‍. മക്കള്‍: ലിഖില്‍ ചന്ദ്രന്‍ (അബുദാബി), ഗ്രീഷ്മ ചന്ദ്രന്‍. മരുമകള്‍: ദില്‍ന ലിഖില്‍. സഹോദരങ്ങള്‍: വാസു, നാരായണന്‍, വിദ്യാധരന്‍.
കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു
കക്കയം: കക്കയം കൊളക്കാട്ടില്‍ വേലു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ദീലീപ്, സുനില്‍ (ശാന്തി ഓട്ടോ സര്‍വീസ് സെന്റര്‍, കരുമല), മിനി. മരുമക്കള്‍: ബിന്ദു, റീന, ഭാസ്‌കരന്‍.
റോഡ് വെട്ടുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും ബഫർ സോൺ നിയന്ത്രണവും പഠിക്കും; കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ
കൂരാച്ചുണ്ട്: കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി ഓട്ടപ്പാലം എലീസ ഗാർഡൻ റിസോർട്ട് മുതൽ മണ്ടോപാറ വടക്കയിൽ ജോയി മാഷുടെ വീട് വരെ എത്തുന്ന പുഴയോരത്തെ റോഡ് നവീകരണത്തിന് വളണ്ടിയേഴ്സ് തുടക്കം കുറിച്ചു. ക്യാമ്പിന്റെ ഭാഗമായി വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ഈ മേഖലയെ പറ്റി പഠിച്ച് റിപ്പോർട്ട് ഉണ്ടാക്കുകയും,
കൂരാച്ചുണ്ട് കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു
കൂരാച്ചുണ്ട്: കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റെയ്ച്ചല്‍ (കൂവ്വപ്പൊയില്‍). മക്കള്‍: ലിഖില്‍, ഗ്രീഷ്മ. മരുമക്കള്‍: ദില്‍ന, ഹംസ. സംസ്‌കാരം ഞായറാഴ്ച്ച രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.
ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മധ്യനിരക്കാരിയായി കൂരാച്ചുണ്ട് സ്വദേശി; ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ മത്സരത്തില്‍ കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ ഇന്ത്യയ്ക്കായ് ബൂട്ടണിയും
കൂരാച്ചുണ്ട്: സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് കക്കയത്തിന്റെ സ്വന്തം ഷില്‍ജി ഷാജി (കുഞ്ഞാറ്റ). മാര്‍ച്ച് 20ന് ബംഗ്ലാദേശിലെ ധാക്കയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മധ്യനിരക്കാരിയായാണ് ഷില്‍ജി ഷാജി കളിക്കുക. ഷില്‍ജി ഉള്‍പ്പെടെ രണ്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ അഖില രാജനാണ് ഷില്‍ജിക്ക് പുറമെയുള്ള
‘ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക’; കൂരാച്ചുണ്ടില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വനില്ലേജ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന കൂരാച്ചുണ്ട് വില്ലേജ് ഓഫീസര്‍ക്കെതതിരെ നടപടി സ്വീകരിക്കുക. വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. വെള്ളിയാഴ്ച്ച നടന്ന മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു. വിവിധ
കൂരാച്ചുണ്ട് കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് അന്തരിച്ചു
കൂരാച്ചുണ്ട്: കണിയാമ്പാറ തെക്കെകരോട്ട് ടി.ജെ. ജോസ് (ജോപ്പന്‍) അന്തരിച്ചു. അന്‍പത്തിയാറ് വയസ്സായിരുന്നു. രോഗബാധിതനായി ചികില്‍സയിലായിരുന്നു. പരേതരായ ജോസഫ് (വടകര കൊച്ചേട്ടന്‍), അന്നമ്മ എന്നിവരുടെ മകനാണ്. സഹോദരങ്ങള്‍: മാമച്ചന്‍ (അബുദാബി), ജോര്‍ജ്ജ് ജോസഫ് (ക്ലാര്‍ക്ക്, സെന്റ്. ജോര്‍ജ്ജ് എച്ച്.എസ് കുളത്തുവയല്‍), മിനി ആശാരിപറമ്പില്‍ (കോടഞ്ചേരി), സിസ്റ്റര്‍ സനേഹറോസ് (എസ്.എച്ച് കോട്ടക്കല്‍). സംസ്‌കാരം മാര്‍ച്ച് 16 വ്യാഴം 9
കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്‌കാരം; ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ പുരസ്‌കാരത്തിന് അര്‍ഹനായി നിസാം കക്കയം
കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്‌കാരത്തിന് അര്‍ഹനായി കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന്‍ നിസാം കക്കയം. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. മാര്‍ച്ച് 19ാം തീയതി ഞായറാഴ്ച കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള
മലയോര മണ്ണില്‍ കാല്‍ പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി ചക്കിട്ടപാറ സ്വദേശിനി അളകനന്ദ സജീവന്‍
ചക്കിട്ടപ്പാറ: മലയോര മണ്ണില്‍ കാല്‍ പന്തിന്റെ പുതു ചരിത്രം രചിക്കാനൊരുങ്ങി അളകനന്ദ സജീവന്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടന്ന അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ഇന്ത്യന്‍ ടീം ക്യാമ്പില്‍ സെലക്ഷന്‍ നേടി നാടിന്റെ അഭിമാന താരമായി മാറിയിരിക്കുകയാണ് അളകനന്ദ സജീവന്‍ എന്ന ചക്കിട്ടപാറ സ്വദേശിനി. വെള്ളങ്കോട്ടുമീത്തല്‍ സജീവന്റെ മകളാണ് അളകനന്ദ. കഠിനപ്ര യത്‌നവും ടാലെന്റ് അക്കാദമിയിലെ കൃത്യതയാര്‍ന്ന പരിശീലനവുമാണ്
കരിയാത്തുംപാറ വനമേഖലയില്‍ തീപിടിത്തം; പാറയുള്ള പ്രദേശമായതിനാല്‍ തീയണക്കല്‍ പ്രയാസകരമായി
കൂരാച്ചുണ്ട്: കക്കയം കരിയാത്തുംപാറ ഉരക്കുഴിയുടെ താഴ്ഭാഗത്തെ വനമേഖലയില്‍ തീപിടിത്തം. ശനിയാഴ്ച്ച ഉച്ചയോടെയാണ് വനത്തില്‍ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ ഫോറസ്റ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പാറയുള്ള പ്രദേശമായതിനാല്‍ ആളുകള്‍ക്ക് കയറിച്ചെന്ന് തീയണയ്ക്കല്‍ പ്രയാസരകമായി. ഇത് തീയണയ്ക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് തടസ്സം സൃഷ്ടിച്ചതായി സമീപവാസികള്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാവിലെയോടെ പ്രദേശത്ത് തീ അണഞ്ഞതായാണ് കാണപ്പെടുന്നതെന്ന്