Category: കൂരാച്ചുണ്ട്

Total 163 Posts

ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കോട്ടയില്‍ സേവ്യര്‍ അന്തരിച്ചു

കല്ലാനോട്: ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ സേവ്യര്‍ കോട്ടയില്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിയാമ്മ കൂടരത്തി തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ റോസ (മോളി, സലേഷ്യന്‍ കോണ്‍ഗ്രി യേഷന്‍ ആസാം), വല്‍സ മക്കിയാട്, തങ്കച്ചന്‍ കല്ലാനോട്, ലൂസി കല്ലാനോട്. മരുമക്കള്‍: കുഞ്ഞുമോന്‍ പെരീക്ക മുളയില്‍ മക്കിയാട്, വിനോദ് ചാപ്പന്‍ കല്ലാനോട്. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ

ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളും മാനസികസമ്മര്‍ദം നേരിട്ടുവെന്നതിന് തെളിവും; കൂരാച്ചുണ്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി ക്രൂരപീഡനത്തിനിരയായെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്

പേരാമ്പ്ര: സുഹൃത്തിനൊപ്പം കൂരാച്ചുണ്ടിലെത്തിയ റഷ്യന്‍ യുവതി ക്രൂരപീഡനം നേരിട്ടുവെന്ന് വൈദ്യപരിശോധനാ റിപ്പോര്‍ട്ട്. ശരീരത്തില്‍ മുറിവേറ്റതിന്റെ പാടുകളുണ്ടെന്നും യുവതി മാനസികസമ്മര്‍ദം നേരിടുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുമ്പുകമ്പികൊണ്ട് അടിച്ചെന്ന് യുവതിയും നേരത്തെ പോലീസിന് മൊഴിനല്‍കിയിരുന്നു. തടങ്കലില്‍ വെച്ചെന്നും ബലമായി ലഹരി നല്‍കി പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവത്തില്‍ സുഹൃത്ത് കൂരാച്ചുണ്ട് കാളങ്ങാലി ഓലക്കുന്നത്ത് ആഖിലിനെ (28) കൂരാച്ചുണ്ട് പോലീസ്

ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ, ഇന്ന് അഞ്ച് ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക്: ഗംഭീര പ്രകടനവുമായി കൂരാച്ചുണ്ടുകാരി ഷിൽജി ഷാജി; ഭൂട്ടാനെ 9 – 0 ന് തറപറ്റിച്ച് ഇന്ത്യ

കൂരാച്ചുണ്ട്: സാഫ് അണ്ടർ – 17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരമായി കൂരാച്ചുണ്ടുകാരി കുഞ്ഞാറ്റ എന്ന ഷിൽജി ഷാജി. ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യൻ അണ്ടർ – 17 വനിതാ ടീം നേടിയെടുത്തത്. ഷിൽജി ഷാജി അഞ്ചു ഗോളുകളുമായി ഇന്ന് ഇന്ത്യയുടെ മികച്ച താരമായി. ഇന്ത്യക്കായി ആദ്യ നാല്

കുട്ടികളുടെ പല്ലുകള്‍ സുരക്ഷിതമായി സംരക്ഷിക്കാം; കക്കയം ജിഎല്‍പി സ്‌കൂളില്‍ മാര്‍ച്ച് 27 മുതല്‍ ദന്ത ചികിത്സാ ക്യാമ്പ്

കൂരാച്ചുണ്ട്: കക്കയം ജിഎല്‍പി സ്‌കൂളില്‍ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ മലബാര്‍ ബ്രാഞ്ച്, കോഴിക്കോട് ഡെന്റല്‍ കോളജ് എന്‍എസ്എസ് യൂണിറ്റ്, കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ്. മാര്‍ച്ച് 27 മുതല്‍ 29 വരെ നടക്കുന്ന ക്യാമ്പില്‍ കക്കയം ജിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും അമ്പലക്കുന്ന്

തടങ്കലില്‍വെച്ച് ബലമായി നിരന്തരം പീഡിപ്പിച്ചു, ഇരുമ്പുകമ്പികൊണ്ടടക്കം അടിച്ചുവെന്ന് മൊഴി; റഷ്യന്‍യുവതിയെ പീഡിപ്പിച്ച കേസിൽ കൂരാച്ചുണ്ട് സ്വദേശി റിമാന്റിൽ

പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയിലായ റഷ്യന്‍യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിലെ മജിസ്ട്രേറ്റ് ഡിന്‍സി ഡേവിസിന്റെ മുമ്പാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്. ക്രിമിനല്‍നിയമത്തിലെ സെക്ഷന്‍ 164 പ്രകാരമായിരുന്നു മൊഴിയെടുപ്പ്. റഷ്യന്‍ഭാഷമാത്രം അറിയുന്ന യുവതിക്ക്, ദ്വിഭാഷിയുടെ

‘അവര്‍ പറയുന്നത് മനസിലാക്കാനായി റഷ്യന്‍ ഭാഷ അറിയുന്നവരുടെ സേവനം തേടാന്‍ പൊലീസ് തയ്യാറായില്ല, വീടിന് മുകളില്‍ നിന്ന് ചാടിയ വിവരം അറിയിച്ചിട്ടും എത്തിയത് ഒരുമണിക്കൂര്‍ കഴിഞ്ഞ്’; കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രമുഖ അഭിഭാഷകന്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കഴിഞ്ഞ ദിവസം റഷ്യന്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം പോലീസിന്റെ ഗുരുതര വീഴ്ച്ചയാണെന്ന് പ്രമുഖ അഭിഭാഷകനും കൂരാച്ചുണ്ട് സ്വദേശിയുമായ അഡ്വ.സുമിന്‍ എസ് നെടുംങ്ങാടന്‍. യുവതി നാട്ടിലെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ഇതില്‍ നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തെങ്കിലും പോലീസ് അവിടെ എത്താനോ വിവരങ്ങള്‍ അന്വേഷിക്കാനോ തയ്യാറായില്ലെന്നും ഒരു ദിവസം കഴിഞ്ഞാണ് വിവരങ്ങള്‍ ശേഖരിച്ചതെന്നും അദ്ദേഹം

സോളാര്‍ ഫെന്‍സിംഗ് സ്ഥാപിക്കണമെന്ന കര്‍ഷകരുടെ ആവശ്യം നടപ്പാക്കിയില്ല, കാട്ടാന പേടിയില്‍ കൂരാച്ചുണ്ട് മണ്ടോപ്പാറ, ഓട്ടപ്പാലം നിവാസികള്‍; കാര്‍ഷിക വിളകള്‍ നശിപ്പിച്ചതായി പരാതി

കൂരാച്ചുണ്ട്: കാട്ടാനശല്യത്തില്‍ വലഞ്ഞ് കൂരാച്ചുണ്ട് വാസികള്‍. ചക്കയുടെ കാലമായതോടെ കാട്ടാനകളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റ ഭീതിയിലാണ് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് ഓട്ടപ്പാലം, മണ്ടോപ്പാറ നിവാസികള്‍. കാലങ്ങളായി ഈ മേഖലകളില്‍ കാട്ടാനകള്‍ കൂട്ടമായി കൃഷിയിടങ്ങളില്‍ ഇറങ്ങി കൃഷി നാശം വരുത്തിയിട്ടും വനം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഇതിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതി

കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കൂരാച്ചുണ്ട് ഓലക്കുന്നത്ത് ആഖിലിനെ(28)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് വീട്ടില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന്

കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൂരാച്ചുണ്ട് സ്വദേശിയാണ് കസ്റ്റഡിലായത്. ആണ്‍ സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കയ്യില്‍ മുറിവേറ്റ പാടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. യുവതി അപകടനില തരണം ചെയ്തതായി

കേരളത്തിലെത്തിയത് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ തേടി; കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ആണ്‍സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്നാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. മൂന്നുമാസം

error: Content is protected !!