Category: കൂരാച്ചുണ്ട്
പിഞ്ചു കുഞ്ഞടക്കം മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കൂരാച്ചുണ്ട് സ്വദേശിയായ അമ്മയും കാമുകനും പിടിയില്‍
കൂരാച്ചുണ്ട്: പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള മൂന്ന് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ അമ്മ പിടിയില്‍. കൂരാച്ചുണ്ട് സ്വദേശികളായ ഇരുപത്തിയേഴുകാരിയും കാമുകനായ ഇരുപത്തിയാറുകാരനുമാണ് അറസ്റ്റിലായത്. ഇരുവരെയും കൂരാച്ചുണ്ട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം വൈത്തിരിയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. വിവാഹിതയും 12 വയസ്സില്‍ താഴെ പ്രായമുള്ള മൂന്നുകുട്ടികളുടെ അമ്മയുമായ യുവതിയെ കഴിഞ്ഞ നാലാം തീയതി മുതലാണ് കാണാതായത്. വീട്ടുകാര്‍ നല്കിയ
കൂരാച്ചുണ്ടില്‍ മധ്യവയസ്കന് വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. ഷാജുവിനെ ഏതാനും ദിവസങ്ങളായി വീടിന് പുറത്ത് കാണാത്തതും ഷാജുവിന്റെ വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നതുമായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്ന് അയല്‍വാസി എത്തി പരിശോധിച്ചപ്പോഴാണ് നാലു ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഉടന്‍
മഴക്കാല പൂര്‍വ ശുചീകരണം; കൂരാച്ചുണ്ട് പഞ്ചായത്തില്‍ മെയ്യ് 20ന് തുടക്കം
കൂരാച്ചുണ്ട്: പഞ്ചായത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് തല അവലോകന യോഗം ചേര്‍ന്നു. ജനപ്രതിനിധികള്‍, കൂരാച്ചുണ്ട് സിഎച്ച്സി, കക്കയം പിഎച്ച്സി, എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാര സംഘടന പ്രതിനിധികള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. 20ന് കൂരാച്ചുണ്ട് അങ്ങാടിയും പരിസരവും ശുചീകരണം നടത്തുന്നതിനും
മലയോരത്തിന്റെ പ്രിയ സഖാവിന് വിട; കമ്യൂണിസ്റ്റ് നേതാവ് എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി കൂരാച്ചുണ്ടിൽ തിങ്കളാഴ്ച ഉച്ച വരെ കടകൾ അടച്ചിടും
റ കൂരാച്ചുണ്ട്: അന്തരിച്ച മലയോര കമ്മ്യൂണിസ്റ്റ് നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ എം.എം.സ്കറിയ മാസ്റ്ററോടുള്ള ആദരസൂചകമായി തിങ്കളാഴ്ച കൂരാച്ചുണ്ട് ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉച്ചവരെ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഭൗതികദേഹം പൊതുദർശനം ആരംഭിക്കുന്നതു മുതൽ അവസാനിക്കുന്ന 12 മണി വരെ ഹോട്ടൽ ,മെഡിക്കൽ ഷോപ്പ് ഒഴികെയുള്ള വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കില്ലെന്ന് കൂരാച്ചുണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി
കൂരാച്ചുണ്ടിലെ സിപിഎം നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം.എം സ്കറിയ മാസ്റ്റര്‍ അന്തരിച്ചു
കൂരാച്ചുണ്ട്: മലയോര മേഖലയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അതിനിര്‍ണ്ണായകമായ പങ്കുവഹിച്ച എം.എം സ്കറിയ മാസ്റ്റര്‍ മുറിഞ്ഞു കല്ലേല്‍ അന്തരിച്ചു. എണ്പതെട്ട് വയസ്സായിരുന്നു. കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച്ചയാണ് മരണം സംഭവിച്ചത്. എം.എം.എസ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സ്കറിയാ മാസ്റ്റര്‍ കൂരാച്ചുണ്ടില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. സി.പി.ഐ.എം കായണ്ണ ലോക്കല്‍ കമ്മറ്റി അംഗം,
സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി; കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽ കൈമാറി. സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചത്. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട താക്കോൽ ദാനം നിർവഹിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് ലൈഫ് പദ്ധതിയിൽ
കൂരാച്ചുണ്ട് വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു
കൂരാച്ചുണ്ട്: വട്ടച്ചിറയിലെ മൈലാടൂര്‍ ആഗസ്തി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭാര്യ: അന്നക്കുട്ടി കൂരാച്ചുണ്ട് തോട്ടാനത്ത് കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ഷേര്ളിമേരി (പരിയാരം മെഡിക്കല്‍ കോളേജ്), ലിസി, ഷാജു, ആഷ്ലി, സീമ(റോയല്‍ സ്റ്റോഴ്സ്). മരുമക്കള്‍: സഹീര്‍(കൊടുങ്ങല്ലൂര്‍), ഡിന്‍സി, ജോസ്(വിലങ്ങാട്), ബിനേഷ്(കല്ലാനോട് സഹകരണ ബാങ്ക്). സംസകാര കര്‍മ്മങ്ങള്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടില്‍ ആരംഭിക്കും.
ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനായ കയറ്റിറക്ക് തൊഴിലാളി കൂരാച്ചുണ്ട് പുളിക്കല്കുഴി അമ്മദ് (വട്ടകെട്ട് അമ്മദ്) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ടൗണിലെ കയറ്റിറക്ക് തൊഴിലാളിയായിരുന്ന അമ്മദ് പുളിക്കല്കുഴി (വട്ടകെട്ട് അമ്മദ്) അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ജോലിസ്ഥലത്ത് കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഐ.എന്‍.ടി.യു.സി യൂണിയന് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: നിസാര്‍(ഖത്തര്‍), യൂനുസ്, ഹസീന. മരുമക്കള്‍: തെസ്നി(കൊയിലാണ്ടി), ഷഹാന(വട്ടച്ചിറ), ഉമൈസ്(പാലേരി).
മരത്തില്‍ കൂട്കൂട്ടി കടന്നല്‍കൂട്ടം; കക്കയം ഡാം റോഡില്‍ ടൂറിസ്റ്റുകള്‍ക്ക് ഭീഷണിയാവുന്നതായി പരാതി
കൂരാച്ചുണ്ട്: കക്കയത്ത് സന്ദര്‍ശകര്‍ക്ക് ഭീഷണിയായി കടന്നല് കൂട് കൂട്ടിയതായി പരാതി. കക്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും കക്കയം ഡാം സൈറ്റ് എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിയില്‍ ഡാം റോഡിലെ സിസിലി മുക്കിലെ മരത്തിലാണ് കടന്നല്‍കൂട്ടം കൂട് കൂട്ടിയിരിക്കുന്നത്. റോഡിലേക്ക് താഴ്ന്ന് ചാഞ്ഞു കിടക്കുന്ന മരച്ചില്ലയിലാണ് കടന്നല്‍കൂട് ഉള്ളത്. അതിനാല്‍ തന്നെ ഇത് സഞ്ചാരികള്‍ക്ക് വലിയ ഭീഷണിയാവുകയാണ്. അടുത്തിടെ
ഐയാം ദ സൊലൂഷ്യൻ; സെന്റ് ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ്
കൂരാച്ചുണ്ട്: ഐയാം ദ സൊലൂഷ്യൻ എന്ന ലക്ഷ്യം മുൻ നിർത്തി സെന്റ് ജോസഫ് ഹൈസ്ക്കൂൾ ചെമ്പനോടയിൽ സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പിന് തുടക്കം കുറിച്ചു. നാല് ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്. ഹെഡ്മിസ്ട്രസ് ഷാന്റി വി.കെ എസ്.പി.സി പതാക ഉയർത്തി. പെരുവണ്ണാമുഴി പോലീസ് സ്റ്റേഷൻ ഓഫീസർ ബിജു കെ. ചടങ്ങിൽ വിശിഷ്ടാഥിതിയായി. പെരുവണ്ണാമുഴി പോലീസ് സ്റ്റേഷനിലെ പോലീസുകാരായ