Category: കൂരാച്ചുണ്ട്

Total 159 Posts

‘സമരം വിജയത്തിലേക്ക്….’ തലചായ്ക്കാന്‍ ഇടം നല്‍കാമെന്ന ഉറപ്പ്; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ സമരം അവസാനിപ്പിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ നടത്തിവന്ന കുടികിടപ്പുസമരം അവസാനിപ്പിച്ചു. വടകര ആര്‍.ഡി.ഒ. സി. ബിജുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുണ്ടനോലി വയലില്‍ എ.കെ. സരോജിനിയാണ് പത്തുദിവസമായി സമരം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കുക, വീട് ലഭിക്കുന്നതുവരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ലൈഫ് പദ്ധതിയില്‍ ഭൂരഹിത, ഭവനരഹിത

‘ഒത്തുതീര്‍പ്പിനില്ല, സമരം തുടരും’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കുടികിടപ്പ് സമരം നടത്തുന്ന ആദിവാസി യുവതിയെ തഹസില്‍ദാര്‍ സന്ദര്‍ശിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം തഹസില്‍ദാര്‍ യുവതിയുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് അധികൃതരുമായും കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിയും ചേര്‍ന്ന് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സരോജിനിയെ ഭൂരഹിത ഭവന രഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് ലൈഫ് മിഷന് നല്‍കിയിട്ടുള്ളതിനാല്‍ സ്ഥലവും വീടും സര്‍ക്കാര്‍

സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം: കൂരാച്ചുണ്ട് സ്റ്റേഷനിൽ പോക്സോ കേസ്, പിന്നാലെ പോലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി. സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കൂരാച്ചുണ്ട് പോലീസ്

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം

കലാ-കായിക മത്സരങ്ങളുടെ താളമേളമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022; നവംബര്‍ 18 മുതല്‍ തുടക്കമാവും, മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022- നവംബര്‍ 18 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള സംസ്ഥാന യുവജന ബോര്‍ഡും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി കലാ-കായിക മത്സരങ്ങളാണ് ഒരുക്കുന്നത്. കായിക മത്സരങ്ങള്‍ നവംബര്‍ 18,19,20 തിയ്യതികളിലും കലാ മത്സരങ്ങള്‍ നവംബര്‍ 24,25,26 തിയ്യതികളിലുമാണ് നടക്കുന്നത്. മത്സരത്തില്‍

‘ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു വരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആദിവാസി യുവതിയുടെ സമരം ഏഴാം ദിവസവും തുടരുന്നു

കൂരാച്ചുണ്ട്: ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്തോഫീസിന് മുന്നില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം ഏഴാം ദിവസവും തുടരുന്നു. കൂരാച്ചുണ്ട് മൂന്നാം വാര്‍ഡില്‍ ഓട്ടക്കാലത്തു താമസിക്കുന്ന മുണ്ടനോലിവയലില്‍ സരോജിനിയുടെ സമരമാണ് അധികൃതരില്‍ നിന്നും കൃത്യമായ നടപടികള്‍ ലഭ്യമാവാത്തതിനാല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു

കൂരാച്ചുണ്ട് – പേരാമ്പ്ര റൂട്ടില്‍ ബസുകളുടെ കുറവ്; കലോത്സവത്തിനെത്തുന്നവര്‍ ദുരിതത്തില്‍

പേരാമ്പ്ര: പേരാമ്പ്ര- കൂരാച്ചുണ്ട് റൂട്ടില്‍ ബസ്സുകളുടെ കുറവ് ദുരിതത്തിലായി അധ്യാപകരും വിദ്യാര്‍ത്ഥികളും. പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവം നടക്കുന്ന കൂരാച്ചുണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും കൂരാച്ചുണ്ട് -ചെമ്പ്ര -പേരാമ്പ്ര റൂട്ടില്‍ ബസ് സര്‍വീസിന്റെ കുറവുമൂലം കഷ്ടത്തിലായിരിക്കുന്നത്. വൈകുന്നേരത്തോടെ മടക്കയാത്രക്കായി നിരവധിപ്പേരാണ് ബുദ്ധിമുട്ടിലായത്. ചെമ്പ്ര നിന്നും പേരാമ്പ്ര റോഡിന്റെ നവീകരണ

താളമേളങ്ങളുമായി പേരാമ്പ്ര സബ്ജില്ലാ സ്‌കൂള്‍ കലോത്സവം: കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി, ഔദ്യോഗിക ഉദ്ഘാടനം ഇന്ന്

കൂരാച്ചുണ്ട്: പേരാമ്പ്ര ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കം കുറിച്ച് കൂരാച്ചുണ്ടില്‍ വിളംബര ജാഥ നടത്തി. ഇന്നലെ വൈകുന്നേരം നാലിന് നടന്ന വിളംബര ജാഥയില്‍ നിരവധിപേര്‍ അണിനിരന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, വൈസ് പ്രസിഡന്റ് റസീന യൂസഫ്, ജനറല്‍ കണ്‍വീനര്‍ ലൗലി സെബാസ്റ്റ്യന്‍, എഇഒ ലത്തീഫ് കരയത്തൊടി, പബ്ലിസിറ്റി കണ്‍വീനര്‍ ജെസ്ലി ജോണ്‍, കെ. സജീഷ്,

ലൈഫ് പദ്ധതിയില്‍ അപേക്ഷിച്ച് കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി; കൂരാച്ചുണ്ടിലെ ആദിവാസി യുവതി കാലങ്ങളായി കഴിയുന്നത് ടാര്‍പോളിന്‍ വലിച്ചുകെട്ടിയ ഷെഡില്‍

കൂരാച്ചുണ്ട്: ഭവനരഹിതര്‍ക്കായി സര്‍ക്കാറിന്റെ ലൈഫ് പോലുള്ള പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും കൂരാച്ചുണ്ട് പഞ്ചായത്തില്‍ ആദിവാസി യുവതി വര്‍ഷങ്ങളായി കഴിയുന്നത് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍. മൂന്നാം വാര്‍ഡിലെ മുണ്ടനോലിവയലില്‍ എ.കെ.സരോജിനി (41) ആണു കിടപ്പാടത്തിനു അധികൃതരുടെ കനിവിനായി കാത്തിരിക്കുന്നത്. ഓട്ടപ്പാലത്ത് ജലസേചന വകുപ്പിന്റെ ഭൂമിയിലാണ് മാനസിക വെല്ലുവിളി നേരിടുന്ന ഇവര്‍ ആറ് വര്‍ഷങ്ങളായി താമസിക്കുന്നത്. ടാര്‍പോളിന്‍ വലിച്ചുകെട്ടിയതാണ് ഷെഡ്.

റെയില്‍വേ സ്‌റ്റേഷനില്‍ പാര്‍ക്ക് ചെയ്ത ബൈക്കുകള്‍ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍; പിടിയിലായത് ബാലുശ്ശേരി, കൂരാച്ചുണ്ട് സ്വദേശികള്‍

കൂരാച്ചുണ്ട്: തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വാനഹ പാര്‍ക്കിങ് പരിസരത്ത് മോഷണ ശ്രമത്തിനിടെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. ബാലുശ്ശേരി സ്വദേശി ഇരുള്‍കുന്നുമ്മല്‍ യാസിര്‍ (27), കൂരാച്ചുണ്ട് സ്വദേശി പോത്തുലാട്ട് താഴെ വീട്ടില്‍ അമല്‍ കൃഷ്ണ (23) എന്നിവരെയാണ് പിടികൂടിയത്. റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്തെ ബൈക്കുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന ഇവരെ

error: Content is protected !!