Category: കുറ്റ്യാടി
വളയം കുറുവന്തേരിയില്‍ വില്‍പ്പയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ പിടികൂടി
വളയം: വില്‍പ്പനയ്ക്കായി സൂക്ഷച്ച 35 കുപ്പി വിദേശമദ്യം നാട്ടുകാര്‍ കണ്ടെടുത്ത് പോലീസിലേല്‍പ്പിച്ചു. കുറുവന്തേരി മഞ്ഞപ്പള്ളിയിലെ ബി.എസ്.എഫ്. റോഡിലെ ഇടവഴിയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മദ്യക്കുപ്പികള്‍. മദ്യകുപ്പികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് നാട്ടുകാരുടെ സാന്നിധ്യത്തില്‍ മദ്യം സംഭവസ്ഥലത്ത് വച്ച് തന്നെ നശിപ്പിക്കുകയായിരുന്നു. പ്രദേശത്ത് മദ്യ
സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ ശക്തമായ മുന്‍കരുതല്‍; കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാസമിതി രൂപവത്കരിച്ചു
കുറ്റ്യാടി: സ്‌കൂള്‍വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി മാഫിയക്കെതിരേ കുറ്റ്യാടിയില്‍ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി സന്നദ്ധസേന രൂപവത്കരിച്ചു. പോലീസ്, എക്‌സൈസ്, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, പി.ടി.എ. എന്നിവരുടെ പൂര്‍ണ സഹകരണത്തോടെയാണ് ജാഗ്രതാ സമിതി പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നത്. പഴയ ബസ് സ്റ്റാന്‍ഡ് പരിസരം മുതല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വരെയുള്ള ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടാണ്
മഴയാത്രയ്ക്ക് പോവാന്‍ ഒരുങ്ങിയോ? വിദ്യാര്‍ത്ഥികള്‍ക്കായ് സേവിന്റെ മഴയാത്ര; ജൂലൈ 15ന് പക്രം തളത്തു നിന്നും ആരംഭിക്കും
കുറ്റ്യാടി: പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയായ സേവ് മഴയാത്ര സംഘപ്പിക്കുന്നു. ജൂലൈ 15ന് ശനിയാഴ്ച രാവിലെ 9 മണിക്കാണ് യാത്ര ഒരുക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പക്രം തളത്തു നിന്നും തുടങ്ങുന്ന യാത്ര ചൂരണി റോഡിലൂടെ രണ്ടാമത്തെ വെള്ളച്ചാട്ടത്തിനടുത്ത് അവസാനിക്കുന്ന തരത്തിലാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. ഒയിസ്‌ക കുറ്റ്യാടി, ജെസിസ് നാദാപുരം, കുറ്റ്യാടി എം.ഐ.എം
പോയിട്ടില്ല, ഫോണ്‍ കിട്ടി; നഷ്ടപ്പെട്ടെന്നു കരുതിയ മാെബൈല്‍ ഫോണ്‍ കണ്ടെത്തി യുവാക്കള്‍ക്ക് തിരികെ നല്‍കി വളയം പോലീസ്
വളയം: നഷ്ടപ്പെട്ടെന്ന് കരുതിയ മാെബൈല്‍ഫോണ്‍ തിരികെ കിട്ടിയ സന്തോഷത്തിലാണ് വാണിമേല്‍ സ്വദേശി മുഹമ്മദ് സുധീറും, കാലിക്കൊളുമ്പ് സ്വദേശി അനൂപും. വളയം പോലീസിന്റെ ഇടപെടലാണ് യുവാക്കള്‍ക്ക് ഫോണ്‍ തിരികെ കിട്ടാനിടയാക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ സെല്‍ട്രല്‍ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആര്‍.) ആപ്പ് മുഖേനയാണ് രണ്ട് ഫോണുകളും പോലീസ് കണ്ടെത്തിയത്. ഫോണ്‍ നഷ്ടപ്പെട്ട വിവരം രണ്ട് പേരും വളയം പോലീസ്
പനിബാധിച്ച് തൊട്ടില്‍പ്പാലം സ്വദേശിയായ വീട്ടമ്മ മരിച്ചു
തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലത്ത് പനിബാധിച്ച് വീട്ടമ്മ മരിച്ചു. പൈക്കളങ്ങാടി കുയ്യണ്ടത്തില്‍ ആസ്യയാണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസ്സായിരുന്നു. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. പനിയെത്തുടര്‍ന്ന് ശനിയാഴ്ച തൊട്ടില്‍പ്പാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡെങ്കിപ്പനിക്ക് സമാനലക്ഷണങ്ങള്‍ കണ്ടതോടെ പിന്നീട് വിദഗ്ധചികിത്സയ്ക്കായി മൊടക്കല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭര്‍ത്താവ്: വാഴാട്ട് ബഷീര്‍. മക്കള്‍: സിറാജ് (ഖത്തര്‍), മദീഹ (തീക്കുനി), മര്‍വ (വാണിമേല്‍).
ഷിഗെല്ല ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരന്‍ ആശുപത്രിയില്‍
വളയം: ഷിഗെല്ല രോഗം ബാധിച്ച് വളയം സ്വദേശിയായ ആറുവയസ്സുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. പനിയും വയറിളക്കവും അപസ്മാരവും ഉണ്ടായതിനെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സ്വാബ് ട്രൂനാറ്റ് ടെസ്റ്റില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഷിഗെല്ല എന്‍സഫലോപ്പതി രോഗത്തെത്തുടര്‍ന്ന് കുട്ടികളില്‍ അപസ്മാരം കണ്ടുവരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍
ഓവുചാല്‍ നിര്‍മ്മാണമുള്‍പ്പെടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല; മഴപെയ്യുന്നതോടെ ചെളിക്കുളമായി കുറ്റ്യാടി തൊട്ടില്‍പാലം റോഡ്
കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ വനീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാവാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിര്‍മ്മാണം മുടങ്ങിയതിനാല്‍ മഴപെയ്യുന്നതോടെ ടൗണില്‍ ഗതാഗതകുരുക്കും വെള്ളക്കെട്ടും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. കുറ്റ്യാടിയില്‍ നിന്നും മരുതോങ്കരഭാഗത്തേയ്ക്ക് പോകുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ ഓവുചാല്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. മഴ പെയ്യുന്നതോടെ
കണ്ണൂരിലെ ഡ്രൈവറുടെ കൊലപാതകം മോഷണശ്രമത്തിനിടെ; കുറ്റ്യാടി സ്വദേശിയുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്ററില്‍
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി അല്‍ത്താഫ്, കതിരൂര്‍ സ്വദേശി ഷബീര്‍ എന്നിവരാണ് അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന് സമീപം ഇന്നലെയായിരുന്നു കണിച്ചാര്‍ സ്വദേശി വി.ഡി ജിന്റോയ്ക്ക് കുത്തേല്‍ക്കുന്നത്. കണ്ണൂര്‍ സ്‌റ്റേഡിയത്തിന് സമീപം ലോറി ഡ്രൈവര്‍മാര്‍ വാഹനം പാര്‍ക്ക് ചെയ്യാറുണ്ടായിരുന്നു.
ഡേ മാര്‍ട്ടിലെ ഊര്‍ജ്വസ്വലന്‍, കക്കട്ട് നിവാസികളുടെ പ്രിയപ്പെട്ടവന്‍; ഒഡീഷ ദുരന്തത്തില്‍ മരിച്ച സദ്ദാം ഹുസൈനെ ഓര്‍ത്ത് അജീഷ് കക്കട്ടില്‍
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ മരണമടഞ്ഞ കേരളത്തിലെ അതിഥി തൊഴിലാളിയെക്കുറിച്ച് ഓര്‍മ്മക്കുറിപ്പുമായി കക്കട്ട് സ്വദേശി. അജീഷ് എന്ന യുവാവാണ് സദ്ദാമിനൊപ്പമുള്ള സൗഹൃദത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. പ്രിയ സദ്ദാമിന് വിട … സദ്ദാമുമായി കുറഞ്ഞ നാളത്തെ പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളു. കക്കട്ടിൽ ഡേ മാർട്ട് ഷോപ്പിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്ന് മാസക്കാലം ഷോപ്പിന്റെ സജീവ സാന്നിദ്ധ്യമായിരുന്നു. ഡേ മാർട്ടിന്റെ
കോണ്‍ഗ്രസ് കുറ്റ്യാടി ബ്ലോക്ക് പ്രസിഡന്റായി ശ്രീജേഷ് ഊരത്ത്
കുറ്റ്യാടി: കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റായി ശ്രീജേഷ് ഊരത്തിനെ തിരഞ്ഞെടുത്തു. വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തിയ വ്യക്തിയാണ് ശ്രീജേഷ്. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് പാർട്ടിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഠന കാലത്ത് കെ.എസ്.യു വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, ദീർഘകാലം യൂത്ത്