Category: കുറ്റ്യാടി

Total 216 Posts

ആയഞ്ചേരിയിൽ നിന്ന് അമേരിക്കയിലേക്ക്‌ പറക്കാനൊരുങ്ങി ശഹാന ശിറിൻ ; നേരിട്ടെത്തി അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ

ആയഞ്ചേരി: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ഇന്റർ ഡിസിപ്ലിനറി ബയോഫിസിക്സ് പി.എച്ച്.ഡി പ്രോഗ്രാമിലേക്ക് ഒന്നര കോടി രൂപയുടെ സ്‌കോളർഷിപ്പ് നേടിയ തറോപ്പൊയിൽ സ്വദേശിനി ശഹാന ശിറിനെ അനുമോദിച്ച് കെ.പി കുഞ്ഞമ്മത് കുട്ടി എംഎല്‍എ. കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തിയ എംഎല്‍എ പൊന്നാടയണിച്ചാണ് സന്തോഷം പങ്കിട്ടത്‌. പ്രവാസിയായിരുന്ന അബ്ദുള്ള കിളിയമ്മലിന്റെയും റിട്ടേർഡ് അധ്യാപികയും വനിതാ ലീഗ് നേതാവുമായ സാറയുടെയും

ജനല്‍കമ്പി ഇളക്കിമാറ്റി അകത്ത് കടന്ന് കള്ളന്‍; വിലങ്ങാട് നിന്ന് മോഷണം പോയത്‌ മുപ്പതിനായിരം രൂപയുടെ ഉരിച്ച അടയ്ക്ക

വിലങ്ങാട്: അടയ്ക്ക ഉരിക്കുന്ന കേന്ദ്രത്തില്‍ മോഷണം. വിലങ്ങാട് പുതിയാമറ്റത്തില്‍ ബിബിന്റെ വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് മോഷണം നടന്നത്. ഏതാണ്ട് 30,000രൂപയുടെ ഉരിച്ച അടയ്ക്ക മോഷണം പോയിട്ടുണ്ട്. കെട്ടിടത്തിന്റെ പിന്‍വശത്തുള്ള ജനല്‍ കമ്പി ഇളക്കി മാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെയാണ് മോഷണവിവരം പുറത്തറിയുന്നത്. ബിബിന്റെ പരാതിയില്‍ വളയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കനത്ത മഴയില്‍ ദുരിതത്തിലായി വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ കെ.പി കുഞ്ഞമ്മത് കുട്ടി എംഎൽഎ

വേളം: മഴവെള്ളം കാരണം പ്രയാസം നേരിടുന്ന വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി, പള്ളിയത്ത്, കോവുക്കുന്ന്, തുരുത്തിക്കുന്ന് പ്രദേശങ്ങൾ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ സന്ദര്‍ശിച്ചു. തീക്കുനിയിലെ വെള്ളക്കെട്ട് സംബന്ധിച്ച പ്രശ്നം ചർച്ച ചെയ്ത് പരിഹാരം കാണാൻ ജൂലൈ 22ന് പഞ്ചായത്ത് – വില്ലേജ് അധികൃതരുടെയും, എഞ്ചിനീയര്‍ർമാരുടെയും, ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുന്നതിന് തീരുമാനിച്ചതായി എംഎല്‍എ

കുറ്റ്യാടി കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു

കുറ്റ്യാടി: കക്കാനണ്ടി കൊല്ലന്റെ പറമ്പത്ത് സാറ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ അബ്ദുറഹിമാന്‍. മക്കള്‍: റഹീസ് (ദമാം), റയ്യിബ, റഹീന, റൈഹാനത്ത്. മരുമക്കള്‍: ഷംന (പേരാമ്പ്ര), ഇബ്രാഹീം (കൂത്താളി), ബഷീര്‍ (ചേലക്കാട്), നസീര്‍ (കള്ളാട്‌). സഹോദരങ്ങള്‍: കൊല്ലൻ്റെ പറമ്പത്ത് കുഞ്ഞമ്മദ്, പാത്തു ആസ്യ, നാസർ.

കക്കയം ഡാമിൽ ബ്ലൂ അലർട്ട്; അധിക ജലം തുറന്നുവിടാന്‍ സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

കക്കയം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്നതോടെ കക്കയം ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമില്‍ നിന്ന് അധിക ജലം ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്‌. മഴ ഇനിയും ശക്തമായി തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കേണ്ടി വരും. നിലവില്‍ ഡാമില്‍ 755.50 മീറ്റര്‍ വെള്ളമുണ്ട്. ഇത് ഡാമിന്‍റെ സംഭരണ ശേഷിയുടെ 70 ശതമാനത്തിലേറെയാണ്. ഷട്ടര്‍ തുറന്നാല്‍

കനത്ത മഴ: കല്ലാച്ചിയില്‍ വീട് തകർന്നുവീണു, വീട്ടുകാര്‍ ഓടി രക്ഷപ്പെട്ടു

നാദാപുരം: കനത്ത മഴയില്‍ കല്ലാച്ചിയില്‍ വീട് തകർന്നുവീണു. ജിസിഐ റോഡില്‍ താമസിക്കുന്ന കക്കുഴി പറമ്പത്ത് നാണുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയില്‍ തകര്‍ന്നത്. രാത്രി 11മണിയോടെയായിരുന്നു അപകടം. ഭക്ഷണമെല്ലാം കഴിഞ്ഞ് ഉറങ്ങാനായി കിടന്നപ്പോഴായിരുന്നു ചുമരിന്റെ ഒരു ഭാഗം പൊട്ടുന്ന ശബ്ദം കേട്ടത്. ഇതോടെ നാണുവും കുടുംബവും വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുടെ നിലവിളി ശബ്ദം

കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു

കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി.എം.എസ് യൂണിയന്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള

കുന്നുമ്മല്‍ കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം അവസാനഘട്ടത്തിലേക്ക്‌; 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുന്നുമ്മൽ കമ്മ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായി 50 ലക്ഷം രൂപ അനുവദിച്ചതായി കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു. എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് രണ്ടാംഘട്ടമായി 50 ലക്ഷം അനുവദിച്ചത്. ഹാൾ പൂർത്തീകരണത്തിനായി ഒന്നാംഘട്ടമായി എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപയുടെ പ്രവർത്തികള്‍ പൂര്‍ത്തിയായി വരികയാണ്‌. കമ്മ്യൂണിറ്റി

റേഷന്‍ കടയിലെ അരി വ്യാജനല്ല: ‘ഫോർട്ടിഫൈ ചെയ്ത അരി, ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി

കുറ്റ്യാടി: ഫോർട്ടിഫൈ ചെയ്ത അരിയിൽ ആശങ്ക വേണ്ടെന്ന്‌ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. റേഷൻ കടയിൽ നിന്നും വാങ്ങുന്ന അരിയിൽ, അരിക്ക് സമാനമായ ചില പദാർത്ഥങ്ങൾ കണ്ടെത്തുന്നതായി ജനങ്ങളിൽ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്ന് കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. റേഷൻ

വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ച് ‘സ്മാര്‍ട്ട് കുറ്റ്യാടി’; ‘വിജയോത്സവം’ ആഘോഷമാക്കി കുട്ടികള്‍

വടകര: എം.എല്‍.എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ നേതൃത്വത്തില്‍ കുറ്റ്യാടി മണ്ഡലത്തില്‍ നടപ്പിലാക്കിയ ബഹുജന വിദ്യാഭ്യാസ കൂട്ടായ്മയായ ‘സ്മാര്‍ട്ട്‌ കുറ്റ്യാടി’യുടെ ‘വിജയോത്സവം’ വിദ്യാഭ്യാസ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ ജി.എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഉന്നത വിജയം

error: Content is protected !!