Category: കുറ്റ്യാടി

Total 217 Posts

കേരള ബജറ്റ് 2023; നാളികേര കര്‍ഷകര്‍ക്ക് ആശ്വാസം, തേങ്ങയുടെ താങ്ങുവില 34 രൂപയാക്കി; നാളികേര വികസനത്തിന് 68.95 കോടി

തിരുവനന്തപുരം: നാളികേര കര്‍ഷകര്‍ക്ക് സംസ്ഥാന ബജറ്റില്‍ ആശ്വാസ പ്രഖ്യാപനം. തേങ്ങയുടെ താങ്ങുവില 32 രൂപയില്‍ നിന്നും 34 രൂപയാക്കി ഉയര്‍ത്തി. നാളികേര വികസനത്തിനായി 68.95 കോടി രൂപയും വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കാര്‍ഷിക മേഖലക്കായി ഈ വര്‍ഷം 156.3 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത് ഇതില്‍ 95.10 കോടി തെല്‍കൃഷിക്കായിട്ടാണ് മാറ്റിവച്ചിരിക്കുന്നത്. റബര്‍ സബ്‌സിഡിക്ക്

ഭാരത് ജോ ഡോ യാത്രയ്ക്ക് അഭിവാദ്യം; കുറ്റ്യാടിയില്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഐക്യദാര്‍ഡ്യ റാലിയും ദേശീയോദ്ഗ്രഥന സംഗമവും സംഘടിപ്പിച്ചു

കുറ്റ്യാടി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോ ഡോ യാത്രയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഐക്യദാര്‍ഡ്യ റാലിയും ദേശീയോദ്ഗ്രഥന സംഗമവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.പി അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് അധ്യക്ഷതവഹിച്ചു. കേളോത്ത് കുഞ്ഞമ്മത് കുട്ടി, പി.പി ആലികുട്ടി, എസ്.ജെ സജീവ്കുമാര്‍, പി കെ

മഹാത്മജിയുടെ 73-ാം രക്തസാക്ഷിത്വ ദിനം; കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്മൃതി സംഗമം സംഘടിപ്പിച്ചു

കുറ്റ്യാടി: രാഷ്ട്ര പിതാവിന്റെ 73-ാം രക്തസാക്ഷിത്വ ദിനാചരണം കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ദേശീയോദ് ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, സി.കെ. രാമചന്ദ്രന്‍, ഹാഷിം നമ്പാടന്‍, എ.കെ. വിജീഷ്, മംഗലശ്ശേരി ബാലകൃഷ്ണന്‍, അലി ബാപ്പറ്റ, പി.വി. അബ്ദുല്ല,

11 കോടി ചെലവില്‍ എട്ടരയേക്കറില്‍ ഒരുങ്ങുന്നു പുതിയ കെട്ടിടം; കുറ്റ്യാടിക്കാര്‍ക്ക് ഇനി കൂടുതല്‍ സൗകര്യത്തോടെ മികച്ച വിദ്യാഭ്യാസം നേടാം

കുറ്റ്യാടി: കുറ്റ്യാടി എഡ്യൂക്കേഷണല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആംഭിച്ച ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ എട്ടാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ ഷെയര്‍ സമാഹരണത്തിന്റെയും ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹച്ചു. കര്‍ഷകരും, കര്‍ഷക തൊഴിലാളികളും, ഏറെയുള്ള വടകര താലൂക്കിലെ കുറ്റ്യാടി മേഖലയിലെയും, പരിസര പ്രദേശങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക്

ധീരതയ്ക്കുള്ള ദേശീയ പുരസ്കാരവുമായി എട്ടാം ക്ലാസ്സുകാരൻ തിരിച്ചെത്തി ; വടകര റെയിൽവേ സ്റ്റേഷനിലെത്തി നിഹാദിനെ വരവേറ്റ് അധ്യാപകരും നാട്ടുകാരും

കുറ്റ്യാടി : ഈ വർഷത്തെ ധീരതക്കുള്ള അവാർഡ് വാങ്ങി ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ കുറ്റ്യാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥി മാണിക്കോത്ത് നിഹാദിന് അധ്യാപകരും രക്ഷിതാക്കളും വടകര റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. രാത്രി രണ്ട് മണിക്ക് മംഗള എക്സ്പ്രസിൽ വടകരയിലെത്തിയ നിഹാദിനെ ഹെഡ് മാസ്റ്റർ രാജൻ തുണ്ടിയിൽ ഹാരമണിയിച്ചു. പി

കായക്കൊടിയിലെ അയല്‍വാസികളുടെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഇന്ന്

കുറ്റ്യാടി: കായക്കൊടിയില്‍ അയല്‍വാസികളായ രണ്ടുപേര്‍ മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം ശക്തമാക്കി പോലീസ്. മരിച്ച രണ്ടുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. അതിനുശേഷമായിരിക്കും കൂടുതല്‍ അന്വേഷണത്തിലേക്ക് കടക്കാന്‍ സാധിക്കുകയെന്നും പോലീസ് പറഞ്ഞു. കായക്കൊടി ഈന്തുള്ളതറയില്‍ ബാബുവിനെ വീട്ടില്‍ കഴുത്തറുത്ത നിലയിലും അയല്‍വാസി രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ബാബുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം

ഇരട്ട മരണത്തിന്റെ ആഘാതത്തിൽ കായക്കൊടിക്കാർ; അയൽവാസികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുവെന്ന് പൊലീസ്

കുറ്റ്യാടി: ഇരട്ട മരണത്തിന്റെ ഞെട്ടലിലാണ് കായക്കൊടിക്കാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കി രണ്ട് പേരുടെ മരണവാർത്ത പുറത്തുവരുന്നത്. അയൽവാസികളായ കായക്കൊടി ഈന്തുള്ളതറയില്‍ ബാബു, രാജീവൻ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്ലാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ അടുത്തുള്ള കടയില്‍

കായക്കൊടിയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍; അയല്‍വാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റ്യാടി: കായക്കൊടിയില്‍ വീടിനുള്ളില്‍ അമ്പതുകാരന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. കായക്കൊടി ഈന്തുള്ളതറയില്‍ ബാബുവിന്റെ മൃതദേഹമാണ് കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാബുവിന്റെ അയല്‍വാസിയായ രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ബാബുവിന്റെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുമരണങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന

തൊട്ടിൽപ്പാലം സ്വദേശി വാര്യം മഠത്തിൽ ബാബുവിനെ കാണാനില്ലെന്ന് പരാതി

കുറ്റ്യാടി : തൊട്ടിൽപ്പാലം സ്വദേശി വാര്യം മഠത്തിൽ ബാബു (60) വിനെ കാണ്മാനില്ല. കഴിഞ്ഞ 23 -ാം തീയതി മുതലാണ് കാണാതായത്. 23 ന് രാവിലെ വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹം തലശ്ശേരി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയതിന്റെ സി.സി. ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ബന്ധുക്കൾ തൊട്ടിപ്പാലം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം കിട്ടുന്നവർ അടുത്തുള്ള

സംസ്ഥാന, ദേശീയ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടി കുറ്റ്യാടി ജി.എച്ച്.എസ്.എസിലെ കുട്ടികൾ; ഹാ​പ്കി​ഡോയിൽ ഇന്ത്യയ്ക്കായി മത്സരിക്കാൻ മു​ഹ​മ്മ​ദ്‌ അ​ൻ​സി​ലും

കു​റ്റ്യാ​ടി: ദേശീയ തലത്തിൽ മെഡലുകൾ വാരിക്കൂട്ടി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് കു​റ്റ്യാ​ടി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ. സ്‌​കൂ​ൾ ഗെ​യിം​സി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന ഹാ​പ്കി​ഡോ, വു​ഷു, ബോ​ക്സി​ങ് മ​ത്സ​ര​ങ്ങ​ളി​ലാണ് സംസ്ഥാന തലത്തിന് പിന്നാലെ ദേശീയ തലത്തിലും മികവാർന്ന പ്രകടനം വിദ്യാർത്ഥികൾ കാഴ്ചവെച്ചത്. സംസ്ഥാന-ദേശീയ മത്സരങ്ങളിൽ സ്വ​ർ​ണ്ണം, വെ​ള്ളി​, വെ​ങ്ക​ലം മെഡലുകൾക്കാണ് വിദ്യാർത്ഥികൾ അർഹമായത്. പ്ല​സ്

error: Content is protected !!