Category: കുറ്റ്യാടി

Total 217 Posts

കടുത്ത വേനല്‍ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു; വൈദ്യുത ഉത്പാദനവും കുറഞ്ഞു

പേരാമ്പ്ര: വേനലായതോടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു. ഇതോടെ ഇവിടെ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവും കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദിവസം അഞ്ച് ദശലക്ഷം യൂണിറ്റാണ് കക്കയത്തെ പരമാവധി വൈദ്യുത ഉത്പാദനശേഷി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 1.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍

കുറ്റ്യാടി ടൗണിലെ വൈദ്യുതി മുടക്കത്തിന് ഇനി പരിഹാരം; പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി അവസാനഘട്ടത്തില്‍

കുറ്റ്യാടി: കുറ്റ്യാടിയിലെ വൈദ്യുതി തടസ്സത്തിന് പരിഹാരമായി പ്രത്യേക ഫീഡര്‍ ലൈന്‍ വരുന്നു. കുറ്റ്യാടി 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വിവിധ ഫീഡര്‍ ലൈനുകളുടെ പരിധിയിലായതിനാല്‍ ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത് പരിമിതികളെ തോല്‍പ്പിച്ച പരിധിയില്ലാ നേട്ടം; കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും സംസ്ഥാന സെറിബ്രല്‍ പാള്‍സി അത്ലറ്റിക്സിലേക്ക്

പേരാമ്പ്ര: പരിമിതികളോട് പൊരുതി മിന്നുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും. തങ്ങളുടെ കായികപരമായ കഴിവുകളുമായി അവര്‍ കയറിച്ചെല്ലാനൊരുങ്ങുന്നത് സംസ്ഥാന സെറിബ്രല്‍ പാള്‍സ് അത്ലറ്റിക്സ് മത്സരത്തിലേക്കാണ്. കുറുവന്തേരി സ്വദേശി ഇളയിടം രാജന്റെയും സീനയുടെയും മകന്‍ സനുരാജ് ഡിസ്ക്സ്ത്രോ ജാവലിന്‍ ത്രോ മത്സരത്തിലും പാലേരി ചെറിയ കുമ്പളം സ്വദേശി ചാലക്കര മീത്തല്‍ മുഹമ്മദ് റാഫിയുടെയും

വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ഇനി ഒരു പ്രശ്‌നമാവില്ല; വേളം പഞ്ചായത്തില്‍ ബയോ ബില്‍ വിതരണം ചെയ്തു

വേളം: വീടുകളിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവളങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് വേളം പഞ്ചായത്തില്‍ തുടക്കമയി. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുത്ത കുടുംബങ്ങള്‍ക്ക് ബയോ ബിന്‍ വിതരണം ചെയ്തത്. പൂളക്കുല്‍ കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബാബു

കുറ്റ്യാടി-കക്കട്ട് കുരുക്കഴിക്കാന്‍ 5.5 കോടി; പ്രദേശത്തെ സംസ്ഥാനപാതാ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി

കുറ്റ്യാടി: സംസ്ഥാന പാതയില്‍ കുറ്റ്യാടി മുതല്‍ കക്കട്ട് വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യുടെ ഓഫീസ് വൃത്തങ്ങള്‍. 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായാണ് വിവരം. പാവങ്ങാട്, ഉള്ള്യേരി, കുറ്റ്യാടി, കണ്ണൂര്‍, ചൊവ്വ സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്ന പ്രദേശമാണ് കുറ്റ്യാടി മുതല്‍ കക്കട്ട്

24 മണിക്കൂര്‍ സേവന സന്നദ്ധമായ ജില്ലയിലെ ആദ്യ ഡയാലിസിസ് സെന്റര്‍ ഇനി കുറ്റ്യാടിയില്‍; ഗവ.താലൂക്ക് ആശുപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

കുറ്റ്യാടി: 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യ ഡയാലിസിസ് സെന്റര്‍ ഇനി കുറ്റ്യാടി ഗവ.താലൂക്ക് ആശുപത്രിയില്‍. വിപുലീകരിച്ച ഡയാലിസിസ് സെന്റര്‍ ഇ.കെ.വിജയന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ നിലവില്‍ 72 രോഗികള്‍ക്ക് മാത്രമാണ് ഡയാലിസിസ് ചെയ്യുന്നതെങ്കിലും

അഞ്ച്മാസം ഗർഭിണിയായിരിക്കെ നാദാപുരം സ്വദേശിനിയുടെ ദുരൂഹ മരണം; കുറ്റ്യാടി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

കുറ്റ്യാടി: ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ് കുറ്റ്യാടി ദേവർ കോവിലിൽ സ്വദേശിയായ ഭർത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും ഭര്‍തൃമാതാവ് നഫീസയെയുമാണ് നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നുമായിരുന്നു അറസ്റ്റ്. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ തൂങ്ങിമരിച്ച

പുഴയും പുറമ്പോക്ക് ഭൂമിയും കയ്യേറിയുള്ള നിർമ്മാണ പ്രവൃത്തികൾ തകൃതി; വേളത്തെ അനധികൃത കൈയ്യേറ്റത്തിനെതിര അധികാരികള്‍ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാര്‍

വേളം: വേളത്ത് ഭൂമികൈയ്യേറ്റം വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ കോടികള്‍ വിലമതിക്കുന്ന റവന്യൂ ഭൂമികളാണ് സ്വകാര്യ വ്യക്തികള്‍ അനധികൃതമായി കൈയ്യേറുന്നത്. കുറ്റ്യാടിപുഴയുടെ തീരപ്രദേശങ്ങളായ ഗുളികപ്പുഴ, ഉത്തായി മണപ്പുറം, തറവട്ടത്ത് കടവ്, തുടങ്ങിയ സ്ഥലങ്ങളാണ് സ്വകാര്യ വ്യക്തികള്‍ കൈയ്യേറി നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തിയത്. പുഴയോട് അടുത്ത് നില്‍ക്കുന്ന പ്രദേശങ്ങളിലെ ടൂറിസ വികസന സാധ്യതകള്‍ മുന്നില്‍ കണ്ടാണ് കൈയ്യേറ്റം ഇത്തരം

നിയമനം ലഭിച്ചവര്‍ ഒത്തുകൂടി; നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം

നരിപ്പറ്റ: നരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം ഗ്രന്ഥശാല നടത്തുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷ പരിശീലനത്തിന്റെ പന്ത്രണ്ടാം വാര്‍ഷികവും, നിയമനം ലഭിച്ചവരുടെ സംഗമവും സംഘടിപ്പിച്ചു. ഈ വര്‍ഷം വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ചവര്‍ക്ക് ഗ്രാമപഞ്ചായത്ത് അംഗം സജിതാ സുധാകരന്‍ ഉപഹാരങ്ങള്‍ നല്‍കി. ഗ്രന്ഥശാല പ്രസിഡന്റ് അഖിലേന്ദ്രന്‍ നരിപ്പറ്റ അധ്യക്ഷനായി. തലശ്ശേരി അസി. പ്രിസണ്‍ ഓഫീസര്‍ സജീഷ്

വാഹനപരിശോധനക്കിടെ കണ്ടത് ആറ് കിലോഗ്രാമിലേറെ നിരോധിത പുകയില ഉത്പന്നങ്ങള്‍; നാദാപുരത്ത് ഒരാള്‍ എക്സൈസിന്‍റെ പിടിയില്‍

നാദാപുരം: നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ബംഗാൾ സ്വദേശി നാദാപുരം റെയിഞ്ച് എക്സൈസിന്റെ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്തഫ (35) ആണ് വാഹനപരിശോധനക്കിടെ ആറ് കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി പിടിയിലായത്. ബുധനാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ എക്സൈസ് സംഘം തൂണേരി, ഇരിങ്ങണ്ണൂർ, കായപ്പനിച്ചി ഭാഗങ്ങളിൽ പട്രോളിംഗ് നടത്തുമ്പോള്‍ കായപ്പനിച്ചിൽ വെച്ചാണ് പ്രതി പിടിയിലാകുന്നത്. കോട്പ

error: Content is protected !!