Category: കുറ്റ്യാടി

Total 202 Posts

താെട്ടിപ്പാലത്ത് കാട്ടുതേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു

തൊട്ടിൽപ്പാലം: താെട്ടിപ്പാലത്ത് മൂന്ന് പേർക്ക് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചൂരണിമലയിലാണ് സംഭവം. കൃഷിപ്പണിക്കിടെയാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്ത്. പൂതമ്പാറ സ്വദേശികളായ സജി മാത്യു മറ്റത്തിൽ (51), മറ്റത്തിൽ വിനീത് (54), ആലക്കൽ രാജൻ (51) എന്നിവർക്കാണ് കുത്തേറ്റത്. പരിക്കേറ്റ മൂന്നുപേരും തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇതിന് മുമ്പും തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലും തേനീച്ചയുടെ ആക്രമണമുണ്ടായിട്ടുണ്ട്.

മരുതോങ്കരയിൽ കുടിവെള്ളവിതരണ പൈപ്പ് അടിച്ച് തകർത്തു; അമ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ

കുറ്റ്യാടി: മരുതോങ്കര മുണ്ടക്കുറ്റി മരുതേരി കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമൂഹികവിരുദ്ധർ നശിപ്പിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് പെെപ്പ് തകർത്തത്. ഇതോടെ പ്രദേശത്തെ അമ്പതോളം വീടുകളിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. കിണറ്റിൽ നിന്ന് കുടിവെള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പാണ് അടിച്ചുതകർത്തത്. കിണറിന് മുകളിലെ സ്ലാബുകളിൽ മാറ്റിയിട്ടുണ്ട്. മദ്യകുപ്പികളും സി​ഗററ്റും കിണറിൽ തള്ളിയതായും പരാതിയുണ്ട്. വ്യാഴാഴ്ച

വേളത്ത് ശുദ്ധജലവിതരണം തടസപ്പെടും

  വേളം: കരുവങ്കോട് കടവ് പമ്പ് ഹൗസിലെ മോട്ടോറിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഏപ്രില്‍ 29 വരെ ജലവിതരണം തടസപ്പെടും. വടകര മുനിസിപ്പാലിറ്റിയിലും വേളം ഗ്രാമപഞ്ചായത്തിലുമാണ് വാട്ടര്‍ അതോറിറ്റിയുടെ ശുദ്ധജലവിതരണം തടസപ്പെടുകയെന്ന് അസിസ്റ്റന്റെ എഞ്ചിനീയര്‍ അറിയിച്ചു.

‘ജസ്റ്റിസ് ടു ലിതാര’; ഒരു വര്‍ഷം തികയുമ്പോഴും അന്വേഷണം ഇഴയുന്നു, ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്ന് പാതിരിപ്പറ്റയിലെ ലിതാരയുടെ കുടുംബം

കക്കട്ടില്‍: ദേശീയ ബാസ്‌കറ്റ്‌ബോള്‍ താരം കെ.സി. ലിതാര ബിഹാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചിട്ട് ഒരു വര്‍ഷമാകുമ്പോഴും കേസന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം. മരിച്ച് ഒരു വര്‍ഷം തികയാന്‍ നാളുകള്‍ മാത്രമുള്ളപ്പോഴാണ് മരണ സര്‍ട്ടിഫിക്കറ്റ് പോലും ലഭിച്ചതെന്നും ഫോറന്‍സിക് പരിശോധന നടത്തി ലിതാരയുടെ ഫോണ്‍ തരികെ നല്‍കിയില്ലെന്നും ലിതാരയുടെ അച്ഛന്‍ കരുണന്‍ പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന

ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ യോഗ്യതയുള്ളവരാണോ? ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ഇതാ അവസരം

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിന്റെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം. പഞ്ചായത്തിലെ ഘടനാപരമായി മാറ്റം വരുത്തിയ കെട്ടിടങ്ങള്‍ കണ്ടെത്തി ആവശ്യമായ വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. ബി.ടെക്, സിവില്‍ എഞ്ചിനീയറിങ്ങ്, ഐടിഐ സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ 29 നകം പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി മര്‍ദ്ദനം, കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്; പ്രതിഷേധിച്ച് തൊഴിലാളികള്‍

കുറ്റ്യാടി: കുറ്റ്യാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ അതിക്രമം. കായക്കൊടി മൂരിപ്പാലം എടകൂടത്തിൽ ബഷീർ (47)നാണ് മർദ്ദനമേറ്റത്. ബഷീറിന് നേരെയുള്ള മര്‍ദ്ദനെ പ്രത്യകിച്ച് കാരണങ്ങളൊന്നും കൂടാതെയാണ് ബഷീറിനെ മര്‍ദ്ദിച്ചത് എന്ന് ചൂണ്ടിക്കാട്ടി സിഐടിയു തൊഴിലാളികളുടെയും സംയുക്ത തൊഴിലാളി യൂണിയന്റെയും ഭാഗത്ത് നിന്ന് വ്യാപര പ്രതിഷേധം ഉയരുന്നുണ്ട്. ശനിയാഴ്ച രാവിലെ 10.30 ന് തളീക്കര കാഞ്ഞിരോളിയിലെ സഹോദരിയുടെ വീട്ടിൽ

കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം; നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ആക്രമണങ്ങളെന്ന് ആരോപണം

വേളം: വേളം കാക്കുനിയിൽ സിപിഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവർത്തകൻ കിഴക്കയിൽ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് ഭാസ്ക്കരന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിയുന്നത്.

കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു

  വേളം: വേളം കാക്കുനിയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. കാക്കുനിയിലെ ഭാസ്ക്കരന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്ന് പുലർച്ചെ ഒന്നുമണിയോടെയാണ് സംഭവം. വീടിന്റെ മുറ്റത്താണ് സ്ഫോടക വസ്തു എറിഞ്ഞത്. കിണറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സമീപത്തെ വീട്ടുപറമ്പുകളിൽ പടക്കവും എറിഞ്ഞിട്ടുണ്ട്. ഭാസ്ക്കരന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത്

പുകയുയര്‍ന്നു, തീനാളങ്ങള്‍ കത്തിപ്പടര്‍ന്നു; തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ച വീഡിയോ കാണാം

  തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചതിന്റെ വീഡിയോ കാണാം. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം. ഇലക്ട്രിക് ലൈന്‍ ഷോര്‍ട്ടായാണ് അപകടമുണ്ടായതെന്നാണ് വിവരം. നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേനയെത്തി സ്ഥലത്തെത്തി തീയണച്ചു. നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് തീയണച്ചത്. സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍

തൊട്ടില്‍പ്പാലം ടൗണില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു

തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം ടൗണില്‍ ലോറിയ്ക്ക് തീപിടിച്ചു. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷന്‍ റോഡില്‍ പുല്ലുമായി പോകുകയായിരുന്ന ലോറിയ്ക്കാണ് തീപിടിച്ചത്. ഇന്ന് രാവിലെ എട്ട് മണിയ്ക്കായിരുന്നു സംഭവം. നാദാപുരത്ത് നിന്നും അഗ്നിഗക്ഷാസേന തീയണയ്ക്കാനായി സംഭവ സ്ഥലത്തെത്തി. നാട്ടുകാരുടെയും അഗ്നിഗക്ഷാസേനയുടെയും നേതൃത്വത്തിലാണ് തീയണച്ചത്. സീനിയര്‍ ഓഫീസര്‍ പ്രവീണ്‍കുമാര്‍ എമ്മിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ മാരായ

error: Content is protected !!