മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക്; നരിപ്പറ്റ സ്വദേശിക്ക് അനുമോദനവുമായി മുസ്ലിം ലീഗ്

നരിപ്പറ്റ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐ സി എ ആർ) നടത്തിയ മാസ്റ്റർ ഓഫ് വെറ്റിനറി സയൻസിൻ്റെ എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യയിൽ അഞ്ചാം റാങ്ക് നേടി നരിപ്പറ്റ സ്വദേശി. ഡോ. സുഹാസാണ് കാറ്റഗറി വിഭാഗത്തിൽ രണ്ടാം റാങ്കും പൊതു വിഭാഗത്തിൽ അഞ്ചാം റാങ്കും നേടി ആനിമൽ ബയോടെക്നോളജിയിൽ ബിരുദാനന്തര ബിരുദത്തിന് അർഹത

കണ്ണൂക്കര കണ്ണുവയലിൽ തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു; ഒരുങ്ങുന്നത് പഴയതിലും വീതിയുള്ള പാലം

കണ്ണൂക്കര: കണ്ണുവയൽ പ്രദേശത്ത് മാസങ്ങൾക്ക് മുൻപ് തകർന്ന പാലത്തിന് പകരം പുതിയ പാലം വരുന്നു. പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നടന്നു. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻ് പി. ശ്രീജിത്ത് ഉദ്ഘാടനം നിർവഹിച്ചു. വിവാഹ സംഘം കടന്ന് പോകുന്നതിനിടെയാണ് മാസങ്ങൾക്ക് മുൻപ് പാലം തകർന്നത്. ഭാ​ഗ്യം കൊണ്ട് അന്നത്തെ അപകടത്തിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തെങ്ങിൻ തടികൾ കൊണ്ട്

മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുകാരിക്കുനേരെ ലൈംഗികാതിക്രമം; കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശിയായ പൂജാരി അറസ്റ്റില്‍

പേരാമ്പ്ര: മന്ത്രവാദ ചികിത്സയുടെ പേരില്‍ പതിനാലുവയസുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍. കടിയങ്ങാട് മുതുവണ്ണാച്ച സ്വദേശി കിളച്ച പറമ്പത്ത് വിനോദ് (49) ആണ് അറസ്റ്റിലായത്. വടക്കുമ്പാട് വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണുഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. പതിനാലുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. സെപ്റ്റംബര്‍ 20നാണ് കേസിനാസ്പദമായ സംഭവം. ക്ഷേത്ര പൂജക്കൊപ്പം മന്ത്രവാദ ചികിത്സകള്‍ കൂടി നടത്തുന്നയാളാണ് വിനോദ്. പരാതിക്കാരിയും

തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല് മറിഞ്ഞ് ​ഗുരുതരമായി പൊള്ളലേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

വിലങ്ങാട് ഉരുള്‍പൊട്ടല്‍; കൃഷി നാശത്തിന് ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി

വിലങ്ങാട്: ഉരുള്‍പൊട്ടലിനെ തുടർന്നുണ്ടായ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകുന്നതിനുള്ള സമയം നീട്ടി. ഉരുള്‍പൊട്ടലിനെ തുടർന്ന് പ്രദേശത്തെ കര്‍ഷകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധു വീടുകളിലും കഴിഞ്ഞിരുന്ന സാഹചര്യത്തിലാണ് കൃഷി നാശത്തിന് AIMS പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ അപേക്ഷ നൽകുന്നതിനുള്ള സമയപരിധി നീട്ടിയത്. ഒക്ടോബര്‍ 15 വരെ കൃഷി നാശത്തിന് ഓണ്‍ലൈനായി അപേക്ഷ നൽകാം. ഉരുള്‍പൊട്ടലില്‍ കൃഷിനാശം

ബുക്ക് ചെയ്ത സിലിണ്ടർ ഉടമയ്ക്കുതന്നെ ലഭിച്ചെന്ന് ഉറപ്പുവരുത്തും; എച്ച്.പി ഗ്യാസ് ഇനി മുതൽ ഒ.ടി.പി. സംവിധാനത്തിലേക്ക്

വടകര: എച്ച്.പി ഗ്യാസ് ഇനി മുതൽ ഒ.ടി.പി. സംവിധാനത്തിലേക്ക്. ബുക്ക് ചെയ്ത ഗ്യാസ് സിലിൻഡറുകൾ യഥാർഥ ഉപഭോക്താവിനുതന്നെ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ നാലക്ക ഒ.ടി.പി. നമ്പർ ലഭിക്കും. വീട്ടിൽ സിലിൻഡർ ഡെലിവറി ചെയ്യുന്ന സമയത്ത് ഒ.ടി.പി ഡെലിവറി ബോയിക്ക് ഒ.ടി.പി. നമ്പർ കൈമാറണം. അത് മൊബൈൽ ആപ്പ് വഴി

ചങ്ങരോത്ത് പഞ്ചായത്തിലെ മഞ്ഞപ്പിത്ത രോ​ഗവ്യാപനം; വടക്കുമ്പാട് ഹയർസെക്കണ്ടറി സ്കൂൾ തുറക്കുന്നതിനെതിരെ പ്രതിഷേധം, പഞ്ചായത്ത്‌ ഓഫീസ് യൂത്ത് കോൺഗ്രസ്‌ ഉപരോധിച്ചു

കടിയങ്ങാട് : ചങ്ങരോത്ത് പഞ്ചായത്തിലെ വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം വ്യാപിച്ചിട്ടും പഞ്ചായത്ത് ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മഞ്ഞപ്പിത്ത രോഗം പടർന്നു പിടിച്ചിട്ടും ഇതിന്റെ ഉറവിടം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച

അഴുകിയ നിലയില്‍ അര്‍ജുന്റെ മൃതദേഹ ഭാഗങ്ങള്‍; ലോറിയ്ക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേയ്ക്ക് മാറ്റി

കര്‍ണ്ണാടക: ഷിരൂരില്‍ ഗംഗാവലി പുഴയില്‍ കണ്ടെത്തിയ ലോറിയില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തു. അഴുകിയ നിലയിലായിരുന്ന മൃതദേഹഭാഗങ്ങള്‍ ലോറിക്കുള്ളില്‍ നിന്നും പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. ലോറി കരയിലേക്ക് എത്തിക്കും. എസ്ഡിആര്‍എഫിന്റെ ബോട്ടിലേക്ക് മാറ്റിയ മൃതദേഹാവശിഷ്ടം വൈകാതെ കരയിലെത്തിക്കും. അര്‍ജുന്‍ തിരിച്ച് വരില്ലെന്ന് ഉറപ്പായിരുന്നെങ്കിലും വലിയൊരു ചോദ്യത്തിനാണ് ഇപ്പോള്‍ ഉത്തടം ലഭിച്ചതെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചു.

നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു; ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളിൽ പരിശീലനം നൽകും

കുറ്റ്യാടി: നൈപുണി വികസന കേന്ദ്രത്തിന് കുറ്റ്യാടി മണ്ഡലത്തിൽ തുടക്കമാവുന്നു. കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരള വഴി എല്ലാ ബ്ലോക്കു പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന പദ്ധതിയാണിത്. ടെലികോം ടെക്നോളജി, ഗ്രാഫിക് ഡിസൈനിംഗ് എന്നീ കോഴ്സുകളാണ് കേന്ദ്രത്തിൽ പരിശീലിപ്പിക്കുക. മണിയൂർ ജി എച്ച് എസ് എസിൽ ആരംഭിക്കുന്ന കേന്ദ്രത്തിന്റെ സെന്റർ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. കുറ്റ്യാടി

ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലാകുന്നു; ക്യൂ ആർ കോഡും ഫോട്ടോയും വച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി

error: Content is protected !!