ഒടുവില്‍ കണ്ണാടിക്കല്‍ ഗ്രാമത്തില്‍ അവന്‍ തിരികെയെത്തി; അര്‍ജുന്‍ ഇനി ജനഹൃദയങ്ങളില്‍, വിട നല്‍കി കേരളം

കോഴിക്കോട്: കണ്ണാടിക്കല്‍ ഗ്രാമത്തില്‍ തിരികെയെത്തിയ പ്രിയപ്പെട്ട അര്‍ജുന് നാടിന്റെ യാത്രാമൊഴി. ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായ അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ആയിരങ്ങളുടെ യാത്രാമൊഴിയോടെ 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. കോഴിക്കോട് ജില്ലാ

സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്തിയില്ല; ജെഡി ഓഫീസില്‍ പ്രതിഷേധവുമായി വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ

നാദാപുരം: വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് ഭരണസമിതി അംഗങ്ങൾ ജോയിൻ ഡയറക്ടറുടെ ഓഫീസില്‍ പ്രതിഷേധിച്ചു. ലൈഫ് ഭവന പദ്ധതി, ക്ഷേമ പെൻഷൻ തുടങ്ങിയ സാധാരണക്കാരെ ബാധിക്കുന്ന എല്ലാവിധ പ്രവർത്തനങ്ങളും ഭാഗികമായി നിലച്ചതോടെയാണ്‌ ഭരണസമിതി അംഗങ്ങൾ പ്രതിഷേധവുമായി ഇന്നലെ രാവിലെ ജെ.ഡി ഓഫീസിൽ എത്തിയത്. സെക്രട്ടറി, മൂന്ന് സീനിയർ ക്ലർക്ക്,

നാദാപുരത്ത്‌ അഭിഭാഷകന്റെ ഓഫീസിൽകയറി ആക്രമണം; എടച്ചേരി സ്വദേശി പിടിയില്‍

നാദാപുരം: അഭിഭാഷകനെ ഓഫീസില്‍ കയറി അക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. എടച്ചേരി സ്വദേശി കണിയാന്റെ പറമ്പത്ത് ആഷിഖിനെ (29)യാണ് നാദാപുരം പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയുമായ പി.സി ലിനീഷിനെയാണ് പ്രതി അക്രമിച്ചത്‌. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. കോർട്ട് റോഡിലുള്ള ലിനീഷിന്റെ ഓഫീസിൽക്കയറിയാണ് പ്രതി

പുറമേരി കച്ചേരിയില്‍ സുരേഷ് അന്തരിച്ചു

പുറമേരി: കച്ചേരിയില്‍ സുരേഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍, അമ്മ: നാരായണി. ഭാര്യ: കളരിപറമ്പത്ത് ബിന്ദു. മക്കള്‍: ദൃശ്യ, ദീക്ഷിത്. സഹോദരങ്ങള്‍: രാജേഷ്, ബിനീഷ്, കമല, റീന. സഞ്ചയനം: ചൊവ്വാഴ്ച. Description: purameri kacheriyil Suresh passed away

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്‌; എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ ഗതാഗത നിയന്ത്രണം

വടകര: എസ് മുക്ക്–വള്ളിയാട്–കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ വള്ള്യാടിനും കോട്ടപ്പള്ളിക്കും ഇടയില്‍ ഗതാഗത നിയന്ത്രണം. കുറുമ്പക്കാട്ട് മുക്ക് കലുങ്കിന്റെ പ്രവൃത്തി നടക്കുന്നതിനാൽ 30 മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നത് വരെ ഈ വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി പൊതുമരാമത്ത് തോടന്നൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. വള്ള്യാട് ഭാഗത്തേക്ക് പേകേണ്ടവര്‍ക്ക് പോക്കര്‍ പീടിക-കണിയാംങ്കണ്ടി കുട്ടിച്ചാത്തന്‍ ക്ഷേത്രം വഴിയും,

വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക; പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ

വടകര: ട്രെയിന്‍ യാത്രാദുരിതം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുക, വടകര റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിംഗ് ഫീസ് വർധനവ് പിന്‍വലിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി റെയില്‍വേ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും സായാഹ്ന ധര്‍ണയും നടത്തി. വൈകിട്ട് അഞ്ച് മണിക്ക് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് സംഘടിപ്പിച്ച ധര്‍ണ ജില്ലാ സെക്രട്ടറി പി.സി ഷൈജു

ഭക്തിഗാനാമൃതം, അഷ്ടപദിക്കച്ചേരി, കാവ്യകേളി; നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി വടകര കുട്ടോത്ത് വിഷ്ണു ക്ഷേത്രം

വടകര: നവരാത്രി ആഘോഷങ്ങള്‍ക്കായി ഒരുങ്ങി കുട്ടോത്ത് വിഷ്ണു ക്ഷേത്രം. ഒക്ടോബര്‍ മൂന്ന് മുതല്‍ 13വരെ വിപുലമായ പരിപാടികളാണ് ക്ഷേത്രത്തില്‍ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസമായ ഒക്ടോബര്‍ 3ന് വൈകിട്ട് നാല് മണിക്ക് വിളംബരഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ തുടങ്ങും. ഒക്ടോബര്‍ 4ന് വൈകിട്ട് ആറുമണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ടി.എന്‍.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ശേഷം ഏഴ് മണിക്ക് ഭക്തിഗാനാമൃതം,

അർജുൻ്റെ ചേതനയറ്റ ശരീരം വീട്ടിലെത്തി; നിറകണ്ണുകളോടെ നാട്

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന് വിട നൽകാനൊരുങ്ങി നാട്. കാത്തിരിപ്പുകൾക്കൊടുവിൽ 75-ാം ദിവസമാണ് അർജുൻ്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരുന്നത്. ആയിരങ്ങളാണ് അവസാനമായി യാത്ര പറയാൻ കണ്ണാടിക്കലിലേക്ക് ഒഴുകിയെത്തുന്നത്. വീട്ടിലെ പൊതുദർശനത്തിന് ശേഷം 10 മണിയോടെ സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും. മൃതദേഹം വഹിച്ചുള്ള ആമ്പുലൻസ് പൂളാടിക്കുന്നിൽ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് ജന്മനാടായ

പോലീസ് സ്റ്റേഷനിൽ എത്തിയ യുവാവിൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നി വാഹന പരിശോധന നടത്തി; എടച്ചേരിയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ

എടച്ചേരി: മയക്കുമരുന്നുകളുമായി എടച്ചേരിയൽ യുവാവ് അറസ്റ്റിൽ. എം.ഡി.എം.എ.യും കഞ്ചാവുമായി കുറിഞ്ഞാലിയോട് സ്വദേശിയായ വട്ടക്കണ്ടി മീത്തൽ ഹാരിഫിനെ (37) യാണ് എടച്ചേരി പോലീസ് അറസ്റ്റുചെയ്തത്. എടച്ചേരി എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഒരു പരാതിയുമായി ബന്ധപ്പെട്ട് എടച്ചേരി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച ആരിഫിൻ്റെ പെരുമാറ്റത്തിൽ സംശയംതോന്നി പോലീസുദ്യോഗസ്ഥർ ദേഹപരിശോധനയും ഇയാൾവന്ന വാഹനവും പരിശോധിച്ചപ്പോഴാണ്

മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി കേരളത്തിലേക്ക് മുങ്ങി; ചോമ്പാല ഹാർബറിൽ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയിൽ

വടകര: മംഗളൂരുവില്‍ യുവാവിനെ കൊലപ്പെടുത്തി ഒളിവില്‍ കഴിഞ്ഞ പ്രതിയെ ചോമ്ബാല ഹാർബറില്‍നിന്ന് മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം തോടബഗാർ സ്വദേശി ധർമപാല്‍ സുവർണ (48) യാണ് പിടിയിലായത്. മംഗലാപുരം പനമ്പൂർ പൊലീസ് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് മേധാവിയുടെ ഡൻസാഫ് സ്ക്വാഡിന്റെ സഹായ ത്തോടെ അറസ്റ്റ് പ്രതിയെ അറസ്റ്റ് ചെയ്തത്. നാട്ടില്‍ നിന്നും മുതുകപ്പയെന്ന

error: Content is protected !!