സോഷ്യലിസ്റ്റ് നേതാവ് അഡ്വ. എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് ഓർക്കാട്ടേരി അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റി

വടകര: അഡ്വ. എം.കെ.പ്രേംനാഥ് അനുസ്മരണം സംഘടിപ്പിച്ച് ഓർക്കാട്ടേരി അഗ്രിക്കള്‍ച്ചറല്‍ മാർക്കറ്റിംഗ് കോ ഓപ്പറേറ്റിവ് സൊസൈറ്റി. മുൻ മന്ത്രി കെ.പി.മോഹനൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ്‌ ടി.എൻ.കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷുഹൈബ് കുന്നത്ത് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സന്തോഷ്‌ കുമാർ, എ.കെ.ഗോപാലൻ, വി.ലത്തീഫ്, പി.കെ.കുഞ്ഞിക്കണ്ണൻ, എ.കെ.ബാബു, രാജഗോപാലൻ,

താമരശ്ശേരിയിൽ സ്വകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരന്‍ മരിച്ചു

താമരശ്ശേരി: എകരൂലില്‍ ബസിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ കരുമല കുനിയില്‍ എന്‍.വി ബിജുവാണ് (48) മരിച്ചത്. ഇന്നലെ വൈകീട്ട് ആറു മണിയോടെയായിരുന്നു അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ബിജു സഞ്ചരിച്ച സ്‌ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ ബാലുശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

മാലിന്യ മുക്ത ജനകീയ കാമ്പയിന് ഒരുങ്ങി വടകര നഗരസഭ; ലോഗോ പ്രകാശം ചെയ്തു

വടകര: മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിൻ്റെ വടകര നഗരസഭാതല ലോഗോ പ്രകാശനം ചെയ്തു. നഗരസഭ ചെയർപേഴ്സൻ കെ.പിബിന്ദുവാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. നഗരസഭതല നിർവഹണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥന്മാരും ഹരിത കർമ്മസേന, കുടുംബശ്രീ പ്രതിനിധികൾ, ഹരിത കേരളം മിഷൻ ആർ.പിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച്

മാഹി, തലശ്ശേരി, കൂത്തുപറമ്പ് അസംബ്ലി മണ്ഡലങ്ങളിൽ നാളെ ഹർത്താൽ

മാഹി: തലശ്ശേരി, മാഹി, കുത്തുപറമ്പ് അസംബ്ലി മണ്ഡലങളിൽ നാളെ സി.പി.ഐ.എം ഹർത്താലിന് ആഹ്വാനം ചെയ്തു. കൂത്തുപറമ്പ് സമരപോരാളി പുഷ്പനോടുള്ള ആദരസൂചകമായാണ് ഞായർ ഹർത്താൽ ആചരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ, മദ്യശാലകൾ എന്നിവ അടച്ചിടും. വാഹനങ്ങൾ, പെട്രോൾ പമ്പ്, ഹോട്ടലുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും.

പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 9.30ന് വടകരയിലെത്തും, 9.45ന് നാദാപുരം റോഡിൽ; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്

വടകര: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി വടകരയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര രാവിലെ 9.30 മണിക്കാണ് വടകരയിൽ എത്തുക. 9.45 ന് നാദാപുരം റോഡിൽ വിലാപയാത്ര യെത്തും. 10.30 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തുന്ന ഭൗതിക ശരീരം അവിടെ പൊതുദർശനത്തിന്

പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്; ടൗണ്‍ഹാളിലും മേനപ്രത്തും പൊതുദര്‍ശനം

കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കോഴിക്കോട് നിന്നും കണ്ണൂര്‍ ജില്ലയിലെത്തിക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്കാണ് കണ്ണൂരിലേക്ക് കൊണ്ടുപോകുക. 10.30ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ്

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് വാനിന് തീപ്പിടിച്ചു; തീയണച്ചത് ഏറെനേരത്തെ ശ്രമത്തിനൊടുവിൽ

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാനിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് പതിനൊന്നരയോടെയായിരുന്നു സംഭവം. ചുരത്തിൽ ആറാം വളവില്‍ വെച്ച് പിക്കപ്പ് വാനിൽ തീപ്പിടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും സുല്‍ത്താൻ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോവുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. ഹൈവേ പോലീസും മുക്കത്ത് നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് ചുരം റോഡിൽ ഏറെ നേരം

ഓര്‍ക്കാട്ടേരി സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഏറാമല: ഓര്‍ക്കാട്ടേരി സ്വദേശി നടുവിലടുത്ത് ഹംസ ബഹ്‌റൈനിൽ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു. നാല്‍പത് വര്‍ഷത്തിലധികമായി ബഹ്‌റൈനിൽ ജോലി ചെയ്തു വരികയായിരുന്നു. മറാസീല്‍ ട്രേഡിങ്ങ് എം.ഡിയാണ്. ഒപ്പം ജീവകാരുണ്യ മേഖലയിലും സാമൂഹിക – സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: ഷുഹൈബ്, സാജിത, സദീദ. മരുമക്കള്‍: ഇര്‍ഫാന്‍ (കണ്ണൂക്കര), ബാദിറ. സഹോദരങ്ങൽ: അഷ്റഫ് (ബഹ്റൈൻ), സുബൈദ

എളമ്പിലാട് മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു

എളമ്പിലാട്: മൂശാരിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ മൂശാരിക്കണ്ടി ശങ്കരന്‍ അടിയോടി. മക്കള്‍: ബാലകൃഷ്ണന്‍ (റിട്ട.സുബൈദര്‍), സുമതി, ഷീല (റിട്ട. അധ്യാപിക, ചീനംവീട് യു.പി സ്‌ക്കൂള്‍, മഹിളാ കോണ്‍ഗ്രസ് വില്യാപ്പള്ളി മണ്ഡലം പ്രസിഡണ്ട്). മരുമക്കള്‍: പരേതനായ ദാമോദരന്‍ നായര്‍ (റിട്ട.സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, മുചുകുന്ന്), പത്മനാഭ കുറുപ്പ് കാവില്‍റോഡ് (മെയോണ്‍ ലാബ് വടകര),

കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി; സമരനായകൻ പുഷ്‍പൻ അന്തരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെയ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്നരയോടു കൂടിയായിരുന്നു അന്ത്യം. ആഗസ്റ്റ് രണ്ടിനാണ് പുഷ്പനെ അതീവ ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 1994 നവംബര്‍ 25ന് ഉണ്ടായ കൂത്തുപറമ്പ് വെടിവെയ്പിലാണ് പുഷ്പന് വെടിയേല്‍ക്കുന്നത്. ഇതോടെ

error: Content is protected !!