ഒക്ടോബർ നാലിന് ചരക്കുലോറി പണിമുടക്ക്; സംസ്ഥാനത്ത് ചരക്ക് ​ഗതാ​ഗതം സ്തംഭിക്കും

പാലക്കാട് : ചരക്കുഗതാഗത മേഖലയിലെ തൊഴിലാളികളും ഉടമകളും ഒക്ടോബർ നാലിന് 24 മണിക്കൂർ പണിമുടക്കും. ഒക്ടോബർ രണ്ടിന്‌ തൊഴിലാളികളും തൊഴിലുടമകളും സംയുക്തമായി പ്രതിജ്ഞയെടുക്കും. പണിമുടക്ക് ദിവസം രാവിലെ ഒൻപതിന് വാളയാർ അതിർത്തിയിൽ സംയുക്തധർണ നടത്തും. ഒരു ചരക്ക് ലോറിയും കേരള അതിർത്തിയിൽ പ്രവേശിപ്പിക്കില്ലെന്ന് ലോറി ഉടമകളുടെ സംഘടന അറിയിച്ചു. കേന്ദ്ര മോട്ടോർവ്യവസായ നിയമം പിൻവലിക്കുക, സംസ്ഥാനതലത്തിലുണ്ടാക്കിയ

കേരളത്തിലെ എല്ലാവർക്കും സിപിആർ പരിശീലനം; കർമ്മ പദ്ധതി ഉടനെന്ന് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം: സിപിആർ അഥവാ കാർഡിയോ പൾമണറി റെസസിറ്റേഷൻ സംബന്ധിച്ച പരിശീലനം കേരളത്തിലെ എല്ലാവർക്കും നൽകുമെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഇതിനായുള്ള കർമ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വർഷം ഏറ്റെടുക്കുന്നതായി മന്ത്രി അറിയിച്ചു. ഹൃദയസ്തംഭനം (കാർഡിയാക് അറസ്റ്റ്) അല്ലെങ്കിൽ പെട്ടെന്ന് ബോധക്ഷയം സംഭവിക്കുന്ന വ്യക്തികളിൽ നടത്തുന്ന ഒരു അടിയന്തിര പ്രഥമ ശുശ്രൂഷയാണ് സിപിആർ. ശരിയായ

നാദാപുരം റോഡിലെ കാറപകടം ; പരിക്കേറ്റ കൊയിലാണ്ടി സ്വദേശിയായ പത്തൊമ്പതുകാരൻ മരിച്ചു

നാദാപുരം റോഡ് : നാദാപുരം റോഡിൽ ഇന്ന് രാവിലെയുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പത്തൊമ്പതുകാരൻ മരിച്ചു. കൊയിലാണ്ടി കേയന്റെ വളപ്പില്‍ സ്വദേശി അയ്ഷ ബെയ്തിൽ മുഹമ്മദ് സിനാനാണ് മരിച്ചത്. പരിക്ക് ​ഗുരുതരമായതിനാൽ സിനാനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉച്ചയോടെണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെ 8.45ഓടെയാണ്‌ അപകടം നടന്നത്.

കുറ്റ്യാടി ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു

കുറ്റ്യാടി: ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്‌ക്കൂളിലെ പാചക തൊഴിലാളിയായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരമാന്‍. മക്കള്‍: ബിജു, ബിജിത്ത്. മരുമക്കള്‍: സജിനി, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: ദേവി, കമല, ശാന്ത, പരേതനായ കണ്ണന്‍. Description: Devarkovil Kayakummal Yashoda passed away

ബലാത്സംഗ കേസ്: നടന്‍ സിദ്ദീഖിന് ഉപാധികളോടെ മുന്‍കൂര്‍ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ഡല്‍ഹി: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം. സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. സിദ്ദീഖിനു വേണ്ടി ഹാജരായ അഭിഭാഷകനായ മുഗുല്‍ റോഹ്ത്തി പരാതി നല്‍കാന്‍ വൈകിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. പീഢനക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ഒളിവില്‍ കഴിയുന്നതിനിടെയാണ് സിദ്ദിഖിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട്

നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റത് കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്ക്‌

വടകര: നാദാപുരം റോഡില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊയിലാണ്ടി സ്വദേശികളായ ആറ് യുവാക്കള്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ചാലില്‍ പറമ്പില്‍ സിനാന്‍ സി.പി (18), സിനാന്‍(18), ചാലില്‍ പറമ്പത്ത് മജീദ് (20), മുഹമ്മദ് റിഷാദ് (19), വളപ്പില്‍ ചെറിയ പുരയില്‍ ആദീല്‍ (20),സൈഫു (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ

പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി അന്തരിച്ചു

വടകര: പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി (മുന്‍ ചീഫ് അക്കൗണ്ടന്റ് മിഡില്‍ ഈസ്റ്റ് ഫുഡ് ബഹ്‌റൈന്‍) അന്തരിച്ചു. എഴുപത് വയസായിരുന്നു. മടപ്പള്ളി കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ.എസ്.യു നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: സൈനബ. മക്കള്‍: ഡോ. മുംതാസ് ഉസ്മാന്‍, മുഫീത, മുഹമ്മദ് മുഹ്‌സിന്‍ (ടെക്ഫാന്‍സ് വടകര). മരുമക്കള്‍: ഫിറോസ് കാട്ടില്‍ (ജോയിന്റ്

നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; രണ്ടു പേര്‍ക്ക് പരിക്ക്‌

വടകര: നാദാപുരം റോഡില്‍ വാഹനാപകടം. ഇന്ന് രാവിലെ 8.45ഓടെയാണ്‌ സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തെ റോഡിലേക്കാണ് കാര്‍ തെന്നിമാറി വീണത്‌. കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സുഹൃത്തിനെ ഇറക്കിയ ശേഷം കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. ആറ് പേരാണ്

അടിപിടി അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസ്; പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി

വടകര: പോലീസിനെ ആക്രമിച്ച കേസില്‍ പയ്യോളി സ്വദേശിയായ പ്രതിക്ക് മൂന്നുവര്‍ഷം തടവും പിഴയും വിധിച്ച് വടകര കോടതി. പയ്യോളി സ്രാമ്പി വളപ്പില്‍ കുഞ്ഞിമൊയ്തീനെ(41)നാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മൂന്നുവര്‍ഷം തടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. 2016 ജൂലൈ 7നാണ് കേസിനാസ്പദമായ സംഭവം. വടകര ജയഭാരത് തിയറ്ററിലുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ പൊലീസിനെ ആക്രമിച്ച കേസിലാണ് ശിക്ഷ.

ഇനിയില്ല ആ ചിരിക്കുന്ന മുഖങ്ങള്‍, അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ പാറക്കടവ്‌; കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട്‌ മരിച്ച മുഹമ്മദ് റിസ്വാനും, മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്; ഖബറടക്കം ഉച്ചയ്ക്ക്‌

ചങ്ങരോത്ത്‌: ഒരുമിച്ച് കളിച്ച് നടന്നവര്‍…ഒടുവില്‍ മടക്കവും ഒരുമിച്ച്…കുറ്റ്യാടി പുഴയിലെ ഒഴുക്കില്‍പ്പെട്ട് മരിച്ച മുഹമ്മദ് റിസ്വാനും മുഹമ്മദ് സിനാനും വിട നല്‍കാനൊരുങ്ങി നാട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം പറക്കടവ് ജുമാമസ്ജിദില്‍ വൈകുന്നേരം രണ്ട്‌ മണിയോടെ ഖബറടക്കും. ഇന്നലെ വൈകുന്നേരമാണ് പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിന്റെ മകന്‍ മുഹമ്മദ് റിസ്വാന്‍ (14), പാറക്കടവിലെ

error: Content is protected !!