കുറ്റ്യാടി വികസന പാതയിൽ; കുറ്റ്യാടി ബൈപ്പാസിൻ്റെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്

കുറ്റ്യാടി: കുറ്റ്യാടിയുടെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്ന കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ നടന്നു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചത്. നാദാപുരം കുറ്റ്യാടി നിയോജക മണ്ഡലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങാണ് സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി

മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപണം; ആയഞ്ചേരിയിൽ സി പി എമ്മിന്റെ ബഹുജന കൂട്ടായ്മ

വടകര: മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപിച്ച് ആയഞ്ചേരിയിൽ സി പി എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം ഏ എം റഷീദ് ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പോലും കള്ളവാർത്തകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ബഹുജന കൂട്ടായ്മ. പണമുണ്ടാക്കാനുള്ള

വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നും പിടിച്ചെടുത്തത് 52 കുപ്പി മാഹി മദ്യം; തിക്കോടി സ്വദേശി പിടിയില്‍

പയ്യോളി: തിക്കോടിയിലെ വീട്ടില്‍ സൂക്ഷിച്ച 52 കുപ്പി മാഹി മദ്യം പിടികൂടി. കരിയാറ്റിക്കുനി റിനീഷി (45) ന്റെ വീടിനോട് ചേര്‍ന്ന കൂടയില്‍ നിന്നുമാണ് മദ്യം പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 500 മില്ലി ലി.ന്റെ 52 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്

ഗവിയിൽ പോകണമെന്ന് ആ​ഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ​ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം

​ കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആ​ഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആ​ഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ‍ കോഴിക്കോട്ടൊരു ​ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ

‘എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല, മാമി കേസിൽ നിലവിലെ അന്വേഷണസംഘം ഒന്നും ചെയ്യില്ല’; കോഴിക്കോട് പി വി അൻവറിന്റെ പരിപാടിക്ക് വൻ ജനാവലി

കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മാമി കേസിൽ നിലവിലെ അന്വേഷണസംഘം ഒരു ചുക്കും ചെയ്യില്ല. മാമി കേസ് അന്വേഷണത്തെ രണ്ടര ദിവസം കൊണ്ട് നിർത്തിച്ചു.മാമി തിരോധാന ആക്ഷൻ കമ്മിറ്റി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി.

വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്ത ​രോ​ഗ വ്യാപനം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

വാണിമേൽ: വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 13 പേർക്കാണ് ​രോ​ഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വാണിമേലിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആരോ​ഗ്യ വകുപ്പും നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്കൂൾ പരിസരങ്ങളിൽ

ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; ഒഞ്ചിയത്ത് വയോധിക മരിച്ചു

ഒഞ്ചിയം: കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിന് സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കൂ‌ട്ടം മറിയത്തെ ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുഹമ്മദ് ഷുഹൈബ്, ഹസീന, ഷമീന. മരുമക്കൾ:

വില്ല്യാപ്പള്ളി എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം; 19 വിദ്യാർത്ഥികൾക്കാണ് രോ​ഗ ബാധ, പഞ്ചായത്തിൽ അടിയന്തര യോ​ഗം ചേർന്നു

വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എം ജെ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്ത രോ​ഗ ബാധ. 19 കുട്ടികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം വീടുകളിൽ ചികിത്സയിലാണെന്നും വിദ്യാർത്ഥികളുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നും പ‍ഞ്ചായത്ത് പ്രസിഡന്റ് ബിജുള വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥികൾ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്കൂളിലെ കിണർ സൂപ്പർ

ഇന്ന് രാത്രി ഏഴ് മണിയോടെ ബീവറേജടക്കും; രണ്ട് ദിവസം മദ്യം കിട്ടില്ല

തിരുവനന്തപുരം: ഇന്ന് രാത്രിയോടെ ബീവറേജടച്ചാൽ ഇനി രണ്ട് ദിവസം മദ്യം കിട്ടില്ല. രണ്ട് ദിവസം സമ്പൂ‍ർണ ഡ്രൈ ഡേ ആയിരിക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ഇന്ന് വൈകിട്ട് 7 മണിയോടെ സംസ്ഥാനത്തെ ബെവ്കോ മദ്യവിൽപ്പന ശാലകൾ അടയ്ക്കുന്നത്. നാളെ ഒന്നാം തിയതി ഡ്രൈ ഡേയും മറ്റന്നാൾ ഗാന്ധി ജയന്തി ആയതിനാലും ഡ്രൈ ഡേയുമാണ്. ഇന്ന് 11 മണിവരെ

കലാകേളി 2024; കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂൾ കലോത്സവത്തിന് തുടക്കമായി

കല്ലാച്ചി: നൂറാം വാർഷികം ആഘോഷിക്കുന്ന കല്ലാച്ചി ഗവൺമെന്റ് യുപി സ്കൂളിൽ വിദ്യാർത്ഥികളുടെ കലാമാമാങ്കത്തിന് തുടക്കമായി. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്​ഘാടനം നിർവഹിച്ചു. സ്കൂളിലെ ഭൂരിഭാ​ഗം വിദ്യാർത്ഥികളും കലോത്സവത്തിൽ മാറ്റുരയ്ക്കുന്നുണ്ട്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡണ്ട് അനൂപ് സി.ടി അധ്യക്ഷത വഹിച്ചു. പ്രധാന

error: Content is protected !!