റേഷന്‍ കാര്‍ഡ് മസ്റ്ററിങ് ഫെബ്രുവരിയില്‍ ചെയ്‌തോ ഇല്ലയോ എന്ന സംശയത്തിലാണോ ? പേടിക്കേണ്ട; ഓണ്‍ലൈനായി അഞ്ച് മിനിട്ടുനുള്ളില്‍ സംശയം തീര്‍ക്കാം

വടകര: മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് ഇന്ന് മുതല്‍ തുടങ്ങുകയാണ്. സൗജന്യ റേഷൻ ലഭിക്കുന്നവരുടെ ഇ – കെവൈസി അപ്ഡേഷൻ ബയോമെട്രിക് വിവരങ്ങളിലൂടെ ഉറപ്പാക്കാനാണ് ഇത്തരത്തില്‍ മസ്റ്ററിങ് നടത്തുന്നത്. എന്നാല്‍ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഇ–പോസ് യന്ത്രത്തിൽ വിരൽ പതിപ്പിച്ചു റേഷൻ വാങ്ങിയവർ മസ്റ്റർ ചെയ്യേണ്ടതില്ലെന്ന്‌ ഭക്ഷ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

വീരഞ്ചേരി പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു

വീരഞ്ചേരി: പാലക്കണ്ടി ഭാഗ്യനാഥൻ അന്തരിച്ചു. അറുപ്പത്തിയൊമ്പത് വയസായിരുന്നു. ദുബായ്‌ നാഷണൽ എയർ ട്രാവൽസിൽ ഏറെക്കാലം ഉദ്യോഗസ്ഥനായിരുന്നു. അച്ഛന്‍: പരേതനായ പാലക്കണ്ടി കുഞ്ഞിരാമന്‍ (റിട്ട.സബ് റജിസ്റ്റാര്‍). അമ്മ: നാരായണി. ഭാര്യ: സുഭിഷ റാണി. മകൻ: വിഘ്നേഷ് (യുകെ). സഹോദരങ്ങൾ: പ്രേമകുമാരി (റിട്ട. ഹെഡ് ടീച്ചർ വില്യാപ്പള്ളി നോർത്ത് യു.പി സ്കൂൾ ), വിദ്യാസാഗർ (ബിസിനസ്സ് ), മൃദുല

‘ജനങ്ങളെ ദ്രോഹിക്കുന്ന റെയിൽവേയുടെ നടപടികൾ അവസാനിപ്പിക്കുക’; പാർക്കിംഗ് ഫീസ് വർദ്ധനവില്‍ പ്രതിഷേധം ശക്തം, വടകര റെയിൽവേ സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ്‌ മാര്‍ച്ച്‌

വടകര: റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍ ഉദ്ഘാടനം ചെയ്തു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ സ്റ്റേഷനിലെത്തിയ പ്രവര്‍ത്തകര്‍ പാർക്കിംഗ് ഗ്രൗണ്ടിൽ വണ്ടി പാർക്ക് ചെയ്ത് പ്രതിഷേധിച്ചു. സാധാരണക്കാരെ ദ്രോഹിക്കുന്ന

റേഷന്‍ കാര്‍ഡ് ഇ-കെവൈസി അപ്ഡേഷന്‍ ഇന്ന് മുതല്‍; റേഷന്‍ കാര്‍ഡിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധം

കോഴിക്കോട്: ജില്ലയില്‍ എന്‍എഫ്എസ്എ (എഎവൈ, പിഎച്ച്എച്ച്) റേഷന്‍ ഗുണഭോക്താക്കളുടെ ഇ-കെവൈസി അപ്‌ഡേഷന്‍ ഇന്ന് (ഒക്ടോബര്‍ മൂന്ന്) മുതല്‍ എട്ട് വരെ റേഷന്‍കട പരിസരത്ത് ഒരുക്കുന്ന പ്രത്യേക ബൂത്തുകളില്‍ നടത്തും. എല്ലാ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡ് ഗുണഭോക്താക്കളും ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഇ പോസ് മെഷീന്‍ മുഖാന്തിരം

കടിയങ്ങാട് മുതുവണ്ണാച്ചയിൽ പിലാച്ചേരിമീത്തൽ ഗോപാലൻ അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് മുതുവണ്ണാച്ചയിലെ സജീവ കോൺഗ്രസ്സ് പ്രവർത്തകൻ പിലാച്ചേരി മീത്തൽ ഗോപാലൻ (65 വയസ്) അന്തരിച്ചു. പരേതതനായ തെയ്യോൻ്റെയും പറായിയുടെയും മകനാണ്. ഭാര്യ: ശാന്ത മുതുവണ്ണാച്ച. മക്കൾ: വൈശാഖി, വൈശാലി (നടുവണ്ണൂർ), നിവേഷ് (മുതുവണ്ണാച്ച), അജേഷ്. സഹോദരങ്ങൾ: കുമാരൻ (വടകര), സത്യൻ, ബിജു (ഇരുവരും മുതുവണ്ണാച്ച), ജാനു (പന്നിക്കോട്ടൂർ), ലീല (ചെറുക്കാട്), പത്മിനി (താമരശ്ശേരി). Summary:

ആയഞ്ചേരിയിൽ മാലിന്യ മുക്ത, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കുട്ടികൾ; ബാലസഭയുടെ നേതൃത്വത്തിൽ വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്തു

ആയഞ്ചേരി: ആയഞ്ചേരിയിൽ മാലിന്യ മുക്ത പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് കുട്ടികൾ. ആയഞ്ചേരി പഞ്ചായത്ത് 12 ആം വാർഡിൽ ബാലസഭയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗൃഹസന്ദർശനം നടത്തി തുണിസഞ്ചി വിതരണം ചെയ്തത്. 2025 മാർച്ച് 30 ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള ജനകീയ കോമ്പയിൻ്റെ ഭാഗമായാണ് വാർഡിൽ ഗാന്ധി ജയന്തി

വടകര റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കുക; സായാഹ്ന ധർണ്ണ സംഘടിപ്പിച്ച് മുസ്ലിം യൂത്ത് ലീഗ്

വടകര: റെയിൽവേ പാർക്കിങ്ങ് ഫീസ് വർദ്ദനവ് പിൻവലിക്കുക, ആർ.എം.എസ് കെട്ടിടം നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലി യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സിക്രട്ടറി പാറക്കൽ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. യാത്രക്കാരെ റെയിൽവേ ഞെരിച്ച് കൊല്ലുകയാണെന്ന് പാറക്കൽ അബ്ദുള്ള

മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിൻ; കുരിയാടി ഗവൺമെന്റ് ഫിഷറീസ് എൽ.പി സ്കൂളിന് ചോറോട് പഞ്ചായത്തിലെ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം

ചോറോട്: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. പഞ്ചായത്തുതല ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാ൯റിങ് കമ്മിറ്റി ചെയ്൪മാ൯ സി നാരായണ൯ മാസ്റ്റ൪ നിർവ്വഹിച്ചു. വാ൪ഡ് മെമ്പ൪ പ്രിയങ്ക.സി.പി അദ്ധ്യക്ഷത വഹിച്ചു. ചോറോട് ഗ്രാമ പഞ്ചായത്തിലെ ഏറ്റവു൦ മികച്ച ഹരിത സ്ഥാപനത്തിനുള്ള പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. 17

സി.പി.എം നേതാവും മുൻ ചോറോട് പഞ്ചായത്ത് പ്രസിഡണ്ടുമായ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു

ചോറോട്: സി.പി.ഐ.എം നേതാവും ചോറോട് മുൻ പഞ്ചായത്ത് പ്രസിഡണ്ടുമായ ചോറോട് ഹൃദ്യയിൽ ടി.വി.ബാലൻ മാസ്റ്റർ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐഎം മുൻ ഒഞ്ചിയം ഏരിയാ കമ്മറ്റിയംഗവും പ്രഭാഷകനും അധ്യാപക പ്രസ്ഥാനത്തിന്റെ ആദ്യ കാല സംഘാടകനുമായിരുന്നു. മുട്ടുങ്ങൽ സൗത്ത് യു.പി സ്ക്കൂൾ അധ്യാപകനായിരുന്നു. വിമോചന സമരകാലത്ത് വള്ളിക്കാട് റൈവൽ സ്ക്കൂൾ അധ്യാപകനായി പ്രവർത്തിച്ചു. വള്ളിക്കാട് കുടികിടപ്പ് സമര

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൽ; മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ച് വടകര നഗരസഭ

വടകര: മാലിന്യ മുക്ത ജനകീയ കാമ്പയിൻ്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് വടകര നഗരസഭയിൽ തുടക്കം കുറിച്ചു. 20024 ഒക്ടോബർ 2 മുതൽ 2025 മാർച്ച് 30 വരെ നീളുന്ന, ശുചിത്വ കേരളം സുസ്ഥിര കേരളം പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള കർമ്മപദ്ധതികളൾക്കാണ് തുടക്കം കുറിച്ചത്. നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. വടകര കോട്ടപ്പറമ്പിൽ വച്ച് നടത്തിയ പരിപാടിയിൽ

error: Content is protected !!